'അവളൊരു നല്ല മത്സരാർഥിയായിരുന്നു'; ഡെയ്സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ‌ നിലവിളിച്ച് കരഞ്ഞ് സൂരജ്!

ബി​ഗ് ബോസ് നാലാം സീസണിലെ കളികൾ മാറി മാറിഞ്ഞുകൊണ്ടിരിക്കുകയാണ്. ടോപ്പ് ഫൈവിൽ എത്തുമെന്ന് കുടുംബാം​ഗങ്ങൾ പോലും പ്രവചിച്ചിരുന്ന നവീനും ഡെയ്സിയുമാണ് കഴിഞ്ഞ ദിവസം വീടിന് പുറത്തായത്. അപ്രതീക്ഷിതമായിരുന്നു ആ എ‌വിക്ഷനുകൾ.

നല്ല മത്സരാർഥികളായിരുന്നുവെങ്കിലും ഇരുവരുടേയും നാക്കാണ് പ്രേക്ഷക പിന്തുണ കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇനി വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികൾ മാത്രമാണ്. ഒമ്പത് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്നത്.

അതിൽ റോൺസണും അപർണയും അടുത്ത ആഴ്ചയിലും വീട്ടിൽ നിൽക്കാൻ യോ​ഗ്യരാണെന്ന് മോഹൻലാൽ ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു.

ഞായറാഴ്ചയായപ്പോഴേക്കും ലിസ്റ്റിലുള്ള പുറത്തുപോകേണ്ടവരുടെ എണ്ണം ഏഴായി കുറഞ്ഞു. അതിൽ ആദ്യം പുറത്തായത് നവീനാണ് പിന്നാലെ ഡെയ്സിയും പുറത്തായി. ഡെയ്സി കണ്ടന്റ് സൃഷ്ടിക്കുന്നതിലും വീട്ടിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിലായിരുന്നതിനാൽ തന്നെ ഡെയ്സി പുറത്തുപോകുമെന്ന് ആരും കരുതിയിരുന്നില്ല.

എന്നാൽ പ്രഖ്യാപനം വന്നപ്പോൾ എല്ലാവരും ഞെട്ടി‌. കളികൾ തങ്ങൾ വിചാരിക്കുന്നപോലെയല്ല വീടിന് പുറത്തുള്ള പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് ഡെയ്സി, നവീൻ പുറത്താക്കലുകൾ സംഭവിച്ചതോടെ വീട്ടിൽ അവശേഷിക്കുന്ന മറ്റുള്ളവരും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡെയ്സിയെ പുറത്താക്കിയപ്പോൾ

അതേസമയം ഡെയ്സി പോയത് ഏറ്റവും കൂടുതൽ തളർത്തിയത് സുഹൃത്തും സന്തതസഹചാരിയുമായി ഒപ്പം ഉണ്ടായിരുന്ന സൂരജ് തേലക്കാടിനെയാണ്. ഡെയ്സി വീടിന് പുറത്തേക്കിറങ്ങും വരെ പിടിച്ച് നിന്ന സൂരജ് പിന്നീട് കുട്ടി അഖിലിനെ കെട്ടിപിടിച്ച് നിലവിളിച്ച് കരയുകയായിരുന്നു.

അവൾ നല്ല മത്സരാർഥിയായിരുന്നുവെന്ന് പറഞ്ഞതുകൊണ്ടാണ് സൂരജ് കരഞ്ഞത്. ഇരുവരും തമ്മിൽ അടുത്ത സൗഹ‍ൃദം പുലർത്തിയിരുന്നവരാണ്. ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം മനസിലാക്കി തരുന്ന വീഡിയോകൾ മുമ്പും വൈറലായിരുന്നു. ഇരുവരും ബി​ഗ് ബോസ് ഹൗസിൽ കാണിക്കുന്ന കുസൃതികൾ ആകർഷവുമായിരുന്നു.

നിലവിളിച്ച് കരഞ്ഞ് സൂരജ്

പുറത്തിറങ്ങും മുമ്പ് ചില കുഞ്ഞ് സമ്മാനങ്ങളും സൂരജിന് കൈമാറാൻ ജാസ്മിനെ ഡെയ്സി ഏൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഡെയ്സിയുടെ ചെടിയുടെ സംരക്ഷണവും സൂരജിനാണ് ഡെയ്സി കൈമാറിയത്.

വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ‌ ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോകുന്നത് സൂരജിനെയായിരിക്കുമെന്നും മോഹൻലാലിനോട് ഡെയ്സി പറഞ്ഞിരുന്നു. ലാലേട്ടന് അടുത്തെത്തിയ ശേഷവും വീട്ടിലുള്ള മറ്റുള്ളവരെ കാണാൻ അവസരം ലഭിച്ചപ്പോൾ സൂരജിനോട് 'വിഷമിക്കരുതെന്നും ഐ ലവ് യൂ' എന്നും ഡെയ്സി പറഞ്ഞിരുന്നു.

ശേഷമാണ് സൂരജ് നിലവിളിച്ച് കരഞ്ഞത്. ഇപ്പോൾ പുറത്താകേണ്ട മത്സരാർഥിയായിരുന്നില്ല ഡെയ്സിയെന്നും സൂരജ് പറയുന്നുണ്ടായിരുന്നു.

സൂരജിനെ മിസ് ചെയ്യും

അഞ്ചാം ആഴ്ചയിലാണ് ഡെയ്സി വീട്ടിൽ നിന്നും പുറത്തായിരിക്കുന്നത്. കളികൾ കൂടുതൽ ​ഗൗരവമായി കൊണ്ടിരിക്കുകയാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങവെ 'ഇവിടെ കണ്ട ഡെയ്സിയല്ല പുറത്ത് നല്ല സ്നേഹമുള്ള ചില്ലായിട്ടുള്ള' ഡെയ്സിയുണ്ടെന്ന് സഹമത്സരാർഥികളോട് ഡെയ്സി പറയുകയും ചെയ്തു.

'കാര്യങ്ങളോട് പ്രതികരിക്കുമെങ്കിലും ഇത്രയും സെൽഫിഷ് അല്ല. ബി​ഗ് ബോസ് ഹൗസിൽ വെച്ച് എനിക്ക് എന്നെ തന്നെ സ്വയം മനസിലാക്കാൻ സാധിച്ചു.' 'ക്ഷമ പരിശീലിച്ചു. ഇപ്പോൾ വീട്ടിലുള്ളവർ ക്ഷമയാണ് ഏറ്റവും കൂടുതൽ ശീലിക്കേണ്ടത്.'

'സാഹചര്യം അതായത് കൊണ്ടാണ് പലപ്പോഴും അതിരുവിട്ട് പെരുമാറിയത്....' എന്നൊക്കെയാണ് ഡെയ്‌സി പറഞ്ഞത്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ഞാൻ വീടിന് പുറത്ത് സെൽഫിഷല്ല

പലതവണ എവിക്ഷനിൽ വന്നിട്ടും ഡോ.റോബിൻ പുറത്താകാത്തതിൽ മറ്റ് മത്സരാർഥികൾക്ക് പല സംശയങ്ങളും ഉടലെടുത്തിട്ടുണ്ട്. റോബിൻ വീടിന് പുറത്ത് വലിയ പിന്തുണ നേടിയെടുത്തിട്ടുണ്ടെന്നും പലരും പറയാതെ പറയുന്നുണ്ട്.

അതേസമയം ഇന്ന് ആറാം ആഴ്ചയിലെ നോമിനേഷൻ നടക്കാൻ പോവുകയാണ്. സേഫ് ​ഗെയിം കളിക്കുന്നവരെല്ലാം യഥാർഥ മുഖം ഇന്ന് പുറത്ത് കാണിക്കുമെന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്.

അ‍ഞ്ച് ആഴ്ച പിന്നിട്ടിട്ടും നോമിനേഷനിൽ ഉൾപ്പെടാത്ത സുചിത്രയടക്കം ഈ ആഴ്ച വെള്ളം കുടിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരും വിലയിരുത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X