twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നൂറ് ദിവസം പൂർത്തിയാക്കി ‌സൂരജ് തേലക്കാട് പുറത്തേക്ക്, ടോപ്പ് സിക്സിൽ നിന്നും പുറത്താകുന്ന ആദ്യ മത്സരാർഥി!

    |

    ബിഗ് ബോസ് മലയാളം ഗ്രാൻഡ് ഫിനാലെ ടോപ്പ് സിക്സിൽ നിന്നും ആദ്യത്തെ മത്സരാർഥി പുറത്തേക്ക്. സൂരജ് തേലക്കാടാണ് പുറത്തായത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ബ്ലൈൻഡ് ഫോൾഡ്സ് എടുത്തുകൊണ്ടുവരാൻ ബ്ലെസ്ലിയോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.

    പിന്നാലെ അത് ധരിക്കാൻ എല്ലാ മത്സരാർഥികളോടും ആവശ്യപ്പെട്ടു. അത് ധരിച്ചുനിന്ന ഓരോരുത്തരോടും ഹൗസിലെ ഓരോ സ്ഥലത്ത് പോയി നിൽക്കാനായിരുന്നു തുടർന്നുള്ള നിർദേശം.

    നാല് സീസണുകളിലേയും ശക്തർ നേർക്കുനേർ, ബി​ഗ് ബോസ് അൾട്ടിമേറ്റ് വരുന്നു, കളത്തിലിറങ്ങുന്നത് ഇവരോ?നാല് സീസണുകളിലേയും ശക്തർ നേർക്കുനേർ, ബി​ഗ് ബോസ് അൾട്ടിമേറ്റ് വരുന്നു, കളത്തിലിറങ്ങുന്നത് ഇവരോ?

    പിന്നീട് പ്രധാന വാതിൽ തുറന്ന് ബിഗ് ബോസ് ടീമിലെ രണ്ടുപേർ ഹൗസിലേക്ക് എത്തി ആദ്യം പുറത്താവുന്നയാളെ കൺഫെഷൻ റൂം വഴി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സൂരജിനെയാണ് പുറത്തേക്ക് കൊണ്ടുപോയത്.

    ടാസ്ക്കിന് ശേഷം തിരികെ എത്തിയ ബാക്കിയുള്ള അഞ്ച് ഫൈനലിസ്റ്റുകളും സൂരജ് പോയതിൽ സങ്കടപ്പെടുന്നുണ്ടായിരുന്നു. സീസൺ ഫോറിലെ പീസ് മേക്കർ അവാർഡാണ് സൂരജിന് മോഹൻലാൽ വിശേഷിപ്പിച്ചത്.

    നൂറ് ദിവസം തികച്ച് ഫൈനൽ സിക്സാകാൻ കഴിഞ്ഞ സന്തോഷമാണ് സൂരജ് മോഹൻലാലിനോട് പങ്കുവെച്ചത്.

    'ഇരുപത്തിരണ്ടിലോ ഇരുപത്തിമൂന്നിലോ വിവാഹം ചെയ്യാം, പക്ഷെ ചിലത് ശ്രദ്ധിക്കണം'; ജീവ ജോസഫ് പറയുന്നു!'ഇരുപത്തിരണ്ടിലോ ഇരുപത്തിമൂന്നിലോ വിവാഹം ചെയ്യാം, പക്ഷെ ചിലത് ശ്രദ്ധിക്കണം'; ജീവ ജോസഫ് പറയുന്നു!

    നൂറ് ദിവസം പൂർത്തിയാക്കി ‌സൂരജ് തേലക്കാട്

    'എത്രയോ നേരത്തെ പോകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി. പ്രേക്ഷക പിന്തുണയോ അതോ ഭാഗ്യമോ 100 ദിവസം തികച്ച് ആദ്യം പുറത്തിറങ്ങിയിരിക്കുന്നു' എന്നാണ് സൂരജിന്റെ എവിക്ഷന് ശേഷം സീരിയൽ താരം അശ്വതി കുറിച്ചു.

    സൂരജ് നേരത്തെ തന്നെ പുറത്താകേണ്ട മത്സരാർഥിയായിരുന്നുവെന്ന് പലപ്പോഴും ബി​ഗ് ബോസ് പ്രേക്ഷകർ തന്നെ പറഞ്ഞിട്ടുണ്ട്. കാരണം വീട്ടിലുള്ളവരിൽ ആരും സൂരജിനെ നോമിനേഷനുകളിൽ ഉൾപ്പെടുകത്താറുണ്ടായിരുന്നില്ല.

    മാത്രമല്ല പലപ്പോഴും സൂരജിനെ ഒരു എതിരാളിയായിപ്പോലും മറ്റുള്ള മത്സരാർഥികൾ കാണാതിരുന്നതിനാൽ സൂരജിന്റെ ഹൗസിലെ ജീവിതം സേഫ്സോണിലുള്ളതായിരുന്നുവെന്നും പറയേണ്ടി വരും.

    ടോപ്പ് സിക്സിൽ നിന്നും പുറത്താകുന്ന ആദ്യ മത്സരാർഥി

    സൂരജ്, ധന്യ എന്നിവർ സേഫ് സോണിൽ വീട്ടിൽ കളിച്ചിരുന്നതിനാലാണ് ഇന്ന് ഫൈനലിസ്റ്റുകളായി ​ഗ്രാന്റ് ഫിനാലെ സ്റ്റേജ് വരെ എത്തേണ്ടിയിരുന്ന അഖിൽ, നിമിഷ, ജാനകി പോലുള്ള മത്സരാർഥികൾ നേരത്തെ പുറത്തായത്.

    അവസാന നോമിനേഷൻ സമയത്ത് ഫൈനലിസ്റ്റുകളിൽ ഒരാളയ റിയാസ് സലീം തന്നെ ഇത് തുറന്ന് പറഞ്ഞിരുന്നു. സൂരജിനെ പോലുള്ള ഒരാൾക്ക് ഫിസിക്കൽ ടാസ്‍കുകളൊക്കെയുള്ള ബിഗ് ബോസ് ഷോയിൽ പിടിച്ചുനിൽക്കാനാകുമോ എന്ന ചോദ്യമായിരുന്നു പ്രേക്ഷകരിൽ നിന്നും സൂരജ് മത്സരിക്കാനെത്തുന്നുവെന്ന് അറിഞ്ഞപ്പോൾ ആദ്യമെ ഉയർന്നത്.

    അഖിൽ പുറത്തായ ശേഷമാണ് സൂരജ് ആക്ടീവായി മത്സരിച്ച് തുടങ്ങിയത്

    വന്നാൽ തന്നെ അധികം വൈകാതെ മടങ്ങും എന്നായിരുന്നു സൂരജിനെ കുറിച്ച് ചിലരുടെയെങ്കിലും തോന്നലുകൾ. പക്ഷെ സൂരജ് ഫിസിക്കൽ ടാസ്ക്കുകളിലെല്ലാം തന്നാൽ കഴിയും വിധം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

    തുടക്കത്തിൽ വളരെ മിതത്വമായിരുന്നു സൂജ് എന്ന മത്സരാർഥിക്ക്. ആരോടും മുഖം കറുത്ത് വർത്തമാനം പറയാൻ തയാറാകാത്തെ സ്വഭാവം തുടക്കത്തിൽ തിരിച്ചടിയായി.

    സ്വന്തം അഭിപ്രായം തുറന്നുപറയുന്നില്ല എന്നായിരുന്നു സൂരജിന് നേരെ ഉയർന്ന ആക്ഷേപം. അഖിൽ പുറത്തായ ശേഷമാണ് സൂരജ് ആക്ടീവായി മത്സരിച്ച് തുടങ്ങിയത്.

    വോട്ട് സമ്പാദിക്കാൻ സാധിക്കുമായിരുന്ന മത്സരാർഥി

    തുടക്കത്തിൽ‌ തന്നെ ആരുടേയും തണലില്ലാതെ കളിച്ചിരുന്നെങ്കിൽ വോട്ട് സമ്പാദിക്കാൻ സാധിക്കുമായിരുന്ന മത്സരാർഥി കൂടിയാണ് സൂരജ്. ബിഗ് ബോസിൽ എല്ലാവരോടും ഒരുപോലെ പെരുമാറാൻ ശ്രമിച്ച താരമാണ് സൂരജ്.

    ചിലരുടെ അടുത്ത സുഹൃത്തായി മാറാനും സൂരജിന് ആയി. അഖിൽ, ഡെയ്‍സി, സുചിത്ര എന്നിവരുടെ ഏറ്റവും ഉറ്റചങ്ങാതിയായി മാറിയിരുന്നു സൂരജ്. വ'ളരെ സന്തോഷവാനായിരുന്നു ഞാൻ ബിഗ് ബോസ് വീട്ടിൽ. എനിക്ക് നന്നായിട്ട് ചെയ്യാൻ പറ്റി.'

    'പിന്നെ എനിക്ക് പറയാനുള്ളത് എന്നെപ്പോലുള്ള ആളുകളോടാണ്. എന്ത് പ്രതിസന്ധി ഉണ്ടായാലും അതിലൂടെ മുന്നോട്ടുപോവുക. എന്നോടും കൂടെയാണ് ഞാൻ അത് പറയുന്നത്' സൂരജ് എവിക്ഷന് ശേഷം മോഹൻലാലിനോട് പറഞ്ഞു.

    Read more about: bigg boss
    English summary
    bigg boss malayalam season 4: Sooraj Thelakkad evicted
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X