'അഖിൽ പോയപ്പോൾ സൂരജ് ​ഗെയിമിലേക്ക് ഇറങ്ങി, അഭിപ്രായം പറഞ്ഞ് തുടങ്ങി, ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു'

ബി​ഗ് ബോസ് നാലാം സീസണിൽ വ്യത്യസ്തരായ ഒരു കൂട്ടം മത്സരാർഥികളാണ് മാറ്റുരച്ചുകൊണ്ടിരിക്കുന്നത്. പലഘട്ടങ്ങളിലായി ചില മത്സരാർഥികൾ പുറത്തായതോടെ കപ്പിന് വേണ്ടി പോരാടുന്നവരുടെ എണ്ണം എട്ടായി ചുരുങ്ങി.

അവസാനം പുറത്തായ മത്സരാർഥി കുട്ടി അഖിൽ ആയിരുന്നു. എല്ലാവരും ഫൈനൽ ഫൈവിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരാർഥിയായിരുന്നു കുട്ടി അഖിൽ. കുട്ടി അഖിലും സൂരജും വന്നപ്പോൾ മുതൽ നല്ല സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നവരായിരുന്നു.

ഇരുവരും എല്ലാ കാര്യങ്ങളിലും ഒരുമിച്ചായിരുന്നു. അഖിൽ പുറത്തായത് സൂരജിനും വലിയ സങ്കടമായി.

അഖിലിനെ പോകാൻ അനുവദിക്കാതെ കുറെനേരം സൂരജ് കെട്ടിപിടിച്ച് കരഞ്ഞു. അഖിൽ നല്ല മത്സരാർഥിയായിരുന്നുവെങ്കിൽ കൂടിയും ചില സമയങ്ങളിൽ ഫേവറിസം കാണിച്ചുള്ള നിലപാടുകൾ കുട്ടി അഖിലിൽ നിന്ന് ഉണ്ടായി ഇതെല്ലാം കൊണ്ടാണ് അഖിലിന് വലിയ രീതിയിൽ വോട്ട് സമ്പാദിക്കാൻ സാധിക്കാതെ പോയത്.

പുറത്തിറങ്ങിയപ്പോൾ അഖിൽ പറഞ്ഞത് ഫൈനൽ ഫൈവിൽ വരണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്ന് തന്നെയാണ്. മൂന്ന് തവണ ക്യാപ്റ്റൻസി നേടിയിട്ടുള്ള ഏക മത്സരാർഥിയും കുട്ടി അഖിലയിരുന്നു. അഖിൽ എലിമിനേറ്റ് ആയതിനാൽ സൂരജിന് ക്യാപ്റ്റൻസി കൈമാറി.

അഖിൽ പോയത് നന്നായി

അഖിൽ‌ വീട്ടിലുണ്ടായിരുന്നപ്പോൾ സൂരജ് വളരെ വീക്കായ മത്സരാർഥിയായിരുന്നു. കാരണം അഖിലിനൊപ്പം നിൽക്കുന്നതിനാൽ തൊട്ടും തൊടാതെയുമുള്ള അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ് സൂരജ് നടത്തിയിരുന്നത്. അഖിലിന്റെ ഇഷ്ടം എന്തായിരുന്നോ അത് തന്നെയായിരുന്നു സൂരജിന്റേയും.

പലയിടങ്ങളിലും എന്തിന് നോമിനേഷൻ സമയത്ത് പോലും സൂരജ് കൃത്യമായി അഭിപ്രായം പ്രകടിപ്പിക്കാത്തത് പ്രേക്ഷകരേയും അത്ഭുതപ്പെടുത്തിയിരുന്നു.

നിമിഷയെപ്പോലുള്ള ​ഗെയിം കളിക്കുന്ന മത്സരാർഥികളെ പുറത്താക്കി എന്തിനാണ് സൂരജിനെപ്പോലെ സെയ്ഫ് ​ഗെയിം കളിക്കുന്ന മത്സരാർഥികളെ വീട്ടിൽ നിർത്തിയിരിക്കുന്നതെന്ന് വരെ പലപ്പോഴും പ്രേക്ഷകർ ചോദിച്ചിട്ടുണ്ട്.

സൂരജ് ​ഗെയിമിലേക്ക് ഇറങ്ങി

അഖിൽ പോയതോടെ സൂരജ് ​ഗെയിമിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കൃത്യമായി അഭിപ്രയങ്ങൾ പറയാൻ സൂരജിന് സാധിക്കുന്നുണ്ട്. എല്ലാം കൃത്യമായി മനസിലാക്കിയും വിലയിരുത്തിയും തന്നെയാണ് സൂരജ് ഓരോ ചുവടും വെക്കുന്നത്.

റോൺസണിനൊപ്പം ഇരുന്നാലും ബ്ലെസ്ലിക്കൊപ്പം ഇരുന്നാലും പറയാനുള്ളത് സൂരജ് പറയുന്നുണ്ട്. ലക്ഷ്മിപ്രിയ-റിയാസ് വഴക്കുമായി ബന്ധപ്പെട്ട ചർച്ചയിൽ സൂരജ് പറഞ്ഞ മറുപടി അതിനുള്ള ഉദാഹരണമാണ്.

കൊടുത്താൽ തിരിച്ച് കിട്ടുമെന്നാണ് റിയാസിനെ ലക്ഷ്മിപ്രിയ പരിഹസിച്ച വിഷയത്തിൽ സൂരജ് പറഞ്ഞത്. കാരണം പലവട്ടം റിയാസ് ലക്ഷ്മിപ്രിയയെ ചൊറിഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.

അഭിപ്രായം പറഞ്ഞ് തുടങ്ങി

പിന്നീട് സൂരജ് തന്നെ ഇരുവരുടേയും കാര്യത്തിൽ മുൻകൈ എടുത്ത് പ്രശ്നങ്ങൾ തീർക്കാൻ ശ്രമിച്ചിരുന്നു. അഭിപ്രായങ്ങൾ പറയുന്ന കാര്യത്തിൽ മാത്രമല്ല സൂരജ് ​ഗെയിമുകളിലും വളരെ ആക്ടീവാണ്.

ഇപ്പോൾ‌ നടക്കുന്ന ടിക്കറ്റ് ടു ഫിനാലെയിലും കഴിവിന്റെ പരമാവധി കൊടുത്ത മാർക്ക് സമ്പാദിക്കാൻ സൂരജ് ശ്രമിക്കുന്നുണ്ട്. കുറച്ച് കൂടി നേരത്തെ സ്വയബോധത്തോടെ സൂരജ് ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കിൽ ആരാധകരെ നേടി വോട്ട് സമ്പാദിക്കാമായിരുന്നുവെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.

വോട്ട് സമ്പാദിക്കുന്ന കാര്യത്തിൽ സൂരജ് വളരെ പിന്നിലാണ്. ടിവി പരിപാടികളിലെ പ്രകടനങ്ങളാണ് സൂരജിനെ മലയാളിക്ക് പരിചയമുള്ള മുഖമാക്കിയത്.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു

ബികോം ബിരുദം പൂർത്തിയാക്കിയ സൂരജ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി മിമിക്രി അവതരിപ്പിക്കാൻ തുടങ്ങിയത്. സ്‍കൂൾ കോളജ് തലത്തിൽ കലോത്സവ വേദികളിലും സൂരജ് തിളങ്ങിയിട്ടുണ്ട്.

കലാഭവൻ മണിക്കൊപ്പം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്‍തിരുന്ന സിനിമ ചിരിമ എന്ന കോമഡി പ്രോഗ്രാമിലും സുരാജ് വെഞ്ഞാറമൂടിനൊപ്പം കോമഡി നൈറ്റ്‌സിലും പങ്കെടുത്തതാണ് സൂരജിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X