പ്രത്യേക നേട്ടം സ്വന്തമാക്കി സൂരജ്, അഭിനന്ദനവുമായി മോഹന്‍ലാല്‍; കയ്യടിച്ച് ബിഗ് ബോസ് ഹൗസ്
പ്രത്യേക നേട്ടം സ്വന്തമാക്കി സൂരജ്, അഭിനന്ദനവുമായി മോഹന്‍ലാല്‍; കൈയ്യടിച്ച് ബിഗ് ബോസ് ഹൗസ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ തുടങ്ങിയ ഷോ വന്‍ വിജയമായതോടെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. 2018 ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ഒന്നാം ഭാഗത്തിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 4 ആണ് മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യുന്നത്. മാര്‍ച്ച് 27ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്.

ബിഗ് ബോസ് സീസണ്‍ 4 ഏഴാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. നൂറ് എന്ന ലക്ഷ്യദിനത്തിലേയ്ക്ക് അടുക്കാന്‍ ഇനി വളരെ കുറിച്ച് സമയം മാത്രമാണുള്ളത്. മത്സരവും ഇതിനോടകം തന്നെ മുറുകിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യാസമായിട്ടാണ് ഇത്തവണ ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് ഗെയിമിന്റെ പേരിലായിരുന്നു. എന്നാല്‍ ഇത്തവണ അത് പരിഹരിച്ചിരിക്കുകയാണ്. ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിച്ച് കൊണ്ട് കളിക്കുന്ന ഗെയിമും ടാസ്‌ക്കുകളുമാണ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. 17 പേരുമായി ആരംഭിച്ച ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ 12 പേരാണുള്ളത്.
പോയ വാരം സംഭവബഹുലമായിരുന്നു ബിഗ് ബോസ്. ബുദ്ധിയും ശക്തിയും ഉപയോഗിച്ച് കളിക്കുന്ന ഗെയിമും ടാസ്‌ക്കുമായിരുന്നു നല്‍കിയത്. ഓരോരുത്തരും മികച്ച പ്രകടനമായിരുന്നു ഹൗസിനുള്ളില്‍ കാഴ്ച വെച്ചത്. ടാസ്‌ക്ക് മാത്രമല്ല നിരവധി നാടകീയ സംഭവങ്ങള്‍ക്കും ബിഗ് ബോസ് ഹൗസ് വേദിയായിരുന്നു. ആറാം ആഴ്ചയിലെ ഹൈലൈറ്റ് ക്യാപ്റ്റന്‍സി ടാസ്‌ക്കായിരുന്നു. ഡിബേറ്റ് ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ, സൂരജ് ജാസ്മിന്‍, നിമിഷ എന്നിവരായിരുന്നു മുഖാമുഖം എത്തിയത് ക്യാപ്റ്റനാവാനുള്ള യോഗ്യതയെ കുറിച്ചായിരുന്നു ഇവര്‍ സംസാരിക്കാനുള്ളത്. ഒപ്പം ഓരോ റൗണ്ടിലും മോശം പ്രകടനം കാഴ്ച വെച്ച ഒരാളെ വീതം എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് ഐക്യകണ്‌ഠേന പുറത്താക്കുകയും വേണം.
ആദ്യം ലക്ഷ്മിമി പ്രിയ പിന്നീട് സുചിത്ര, ധന്യ, റോണ്‍സണ്‍ സൂരജ് എന്നിങ്ങനെയായിരുന്നു പുറത്തായത്. ജാസ്മിനും നിമിഷയുമായിരുന്നു അവസാനത്തെ റൗണ്ടില്‍ പോരാടിയത്. ഇതില്‍ ജാസ്മിന്‍ ജയിക്കുകയും ക്യാപ്റ്റനാവുകയും ചെയ്തു. ഒപ്പം ഒരു നോമിനേഷന്‍ ഫ്രീ കര്‍ഡും ലഭിച്ചു. ജാസ്മിനാണ് മത്സരത്തില്‍ ജയിച്ചതെങ്കിലും ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായത് സൂരജായിരുന്നു. സാധാരണ ഹൗസില്‍ കാണുന്ന സൂരജിനെ ആയിരുന്നില്ല ടാസ്‌ക്കില്‍ കണ്ടത്. മികച്ച പ്രകനമായിരുന്നു കാഴ്ച വെച്ചത്. മറ്റുള്ളവരോട് വളരെ കൃത്യമായിട്ടായിരുന്നു സംസാരിച്ചത്. റോണ്‍സണും സൂരജും തമ്മിലുള്ള തര്‍ക്കം ഹൗസിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ടാസ്‌ക്കില്‍ പരാജയപ്പെട്ടുവെങ്കിലും അംഗങ്ങള്‍ കൈയ്യടിച്ചാണ് സൂരജിനെ സ്വീകരിച്ചത്.
ഇപ്പോഴിതാ സൂരജ് ഹൗസില്‍ ഒരു പ്രത്യേകനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ബെസ്റ്റ് പെര്‍ഫോമാറായിരിക്കുകയാണ്. മോഹന്‍ലാലാണ് ആ ബുഹമതി നല്‍കിയത്. ഒപ്പം അഭിനന്ദിക്കുകയും ചെയ്തു. എല്ലാവരും സൂരജിന്റെ നേട്ടത്തില്‍ സന്തോഷിക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് സൂരജിനുളളത്. സൗഹൃദത്തോടെയാണ് പെരുമാറുന്നത്. അതിനാല്‍ തന്നെ സൂരജിന്റെ ഈ നേട്ടം എല്ലാവരേയും ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.
ഇത്തവണ 7 പേരാണ് എവിക്ഷനില്‍ എത്തിയിരിക്കുന്നത്. സൂരജ് ഇത്തവണ രക്ഷപ്പെട്ടിട്ടുണ്ട്. ലക്ഷ്മി പ്രിയ, നിമിഷ, ജാസ്മിന്‍, റോബിന്‍, ബ്ലെസ്ലി, റോണ്‍സണ്‍, ദില്‍ഷ എന്നിവരാണ് നോമിനേഷന്‍ ഇടംപിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications