ഒഴിഞ്ഞ് മാറി ഒതുങ്ങി നടന്നവരും കളത്തിൽ ഇറങ്ങി തുടങ്ങി, ബി​ഗ് ബോസ് വീട്ടിൽ പുതിയ പ്രശ്നങ്ങൾ ആരംഭിച്ചു!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ മൂന്നാമത്തെ ആഴ്ച ആരംഭിച്ചിരിക്കുകയാണ്. നിമിഷയെ സീക്രട്ട് റൂമിലേക്ക് മാറ്റിയതോടെ വീട്ടിലിപ്പോൾ ശേഷിക്കുന്നത് പതിനഞ്ച് പേരാണ്. മൂന്നാമത്തെ ആഴ്ച വീടിനെ നയിക്കുന്നത് ദിൽഷയാണ്. ഈ സീസണിലെ ആദ്യത്തെ വനിത ക്യാപ്റ്റനാണ് ദിൽഷ. രണ്ടാഴ്ചയായി ക്യാമറയിൽ പോലും മുഖം കൊടുക്കാതെ ഒതുങ്ങി കൂടി സെയ്ഫ് ​ഗെയിം കളിച്ചുകൊണ്ടിരുന്നവരെല്ലാം കളത്തിലിറങ്ങി എന്ന സൂചനയാണ് ബി​ഗ് ബോസ് അണിയറപ്രവർത്തകർ പുറത്തിറക്കിയ പുതിയ പ്രമോ സൂചിപ്പിക്കുന്നത്.

മൂന്നാമത്തെ ആഴ്ചയിലെ ആദ്യ ദിവസം തന്നെ വാക്കുതർക്കങ്ങൾ വീട്ടിൽ ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ പതിവിന് വിപരീതമായി സമാധാനം ആ​ഗ്രഹിച്ച് മൂലയിൽ ഒതുങ്ങി കൂടിയവരാണ് അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. പുതിയ പ്രമോയിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത് ശാലിനിയും റോൺസണുമാണ്. വീട്ടിലെ ജോലികളുമായി ബന്ധപ്പെട്ടുള്ള തർക്കവും പരാതികളുമാണ് ക്യാപ്റ്റൻ ദിൽഷയോട് ശാലിനിയും റോൺസണും പറയുന്നത്. അതേസമയം ശാലിനിയുെട അഭിപ്രായങ്ങളോട് യോജിക്കാനാവാതെ റോൺസൺ ​ദേഷ്യപ്പെടുന്നതും കാണാം.

ഒഴിഞ്ഞ് മാറി ഒതുങ്ങി നടന്നവരും കളത്തിൽ ഇറങ്ങി

ആദ്യമായാണ് ബി​ഗ് ബോസിലെത്തിയ ശേഷം ശാലിനിയും റോൺസണുമെല്ലാം കുറച്ചെങ്കിലും പ്രശ്നങ്ങളിൽ ഇടപെടുന്നതും പറയാനുള്ളത് തുറന്ന് പറയുന്നതും. ശാലിനി സെയ്ഫ്​ ​ഗെയിമും ബാലാമണി ക്യാരക്ടറും പിടിച്ചാണ് വീട്ടിൽ നിൽക്കുന്നത് എന്നൊരു പരാതി പ്രേക്ഷകർക്കിടയിലുണ്ട്. റോൺസൺ ജിമ്മിനും ഭക്ഷണത്തിനും മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും പ്രേക്ഷകർ പലപ്പോഴായി അഭിപ്രായപ്പെട്ടിരുന്നു. ജാനകി സുധീർ പുറത്തായപ്പോഴും ശാലിനിയെപ്പോലുള്ള ആക്ടീവല്ലാത്ത മത്സരാർഥികളെ വീട്ടിൽ തുടരാൻ അനുവദിച്ചത് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ശാലിനിയും റോൺസണുമെല്ലാം തുടർന്നും സജീവമായി ​ഗെയിമിലും വീട്ടിലും പ്രവർത്തിക്കുന്നത് കാണാനാണ് ആ​ഗ്രഹിക്കുന്നതെന്നും പ്രേക്ഷകർ കമന്റായി കുറിച്ചു.

വീട്ടിൽ പുതിയ പ്രശ്നങ്ങളും തർക്കങ്ങളും

പുതിയ നിരവധി പ്രശ്നങ്ങൾ‌ക്ക് മൂന്നാമാഴ്ചയിൽ സാധ്യതയുള്ള തരത്തിലാണ് വീടിന്റെ അവസ്ഥ പോകുന്നത്. അതേസമയം രണ്ടാം ആഴ്ചയിൽ പുറത്ത് പോയിയെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചിരിക്കുന്ന നിമിഷ ഇപ്പോൾ ബി​ഗ് ബോസ് ഹൗസിലെ സീക്രട്ട് റൂമിലാണ് ഇപ്പോൾ താമസിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ നടക്കുന്നത് എന്തൊക്കെയാണ് എന്ന് നിമിഷയ്‍ക്ക് സീക്രട്ട് റൂമിലിരുന്ന് കാണാനാകും. തിരിച്ചുവരവിൽ നിമിഷയെ അത് വലിയ രീതിയിൽ സഹായിക്കുമെന്നത് തീർച്ചയാണ്. ബിഗ് ബോസിൽ ഇനി എന്തൊക്കെ അത്ഭുങ്ങളുണ്ടാകും എന്നത് കാത്തിരുന്ന തന്നെ കാണണം.

സീക്രട്ട് റൂമിലിരുന്ന് ഷോ ആസ്വദിച്ച് നിമിഷ

ആദ്യ സീസൺ മുതൽ ബി​ഗ് ബോസിലെ സീക്രട്ട് റൂം എന്നത് പ്രേക്ഷകർ കേട്ട് മാത്രം അറിഞ്ഞിട്ടുള്ള ഒന്നായിരുന്നു. ബി​ഗ് ബോസ് ഈ സീസണിലെ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളായിരുന്നു ജാസ്‍മിൻ എം മൂസയും നിമിഷയും. നിമിഷ പോയത് ജാസ്മിനേയും വല്ലാതെ ബാധിച്ചിരുന്നു. 100 ദിവസം പുറംലോകവുമായി ബന്ധമൊന്നുമിവ്വാതെ കഴിയുക എന്നത് മാത്രമല്ല മത്സരാർഥികൾക്ക് മുന്നിൽ ബിഗ് ബോസ് വെക്കുന്ന ചാലഞ്ച്. മറിച്ച് അവിടുത്തെ നിയമങ്ങളൊക്കെ പാലിച്ച് ഗെയിമുകൾ വിജയകരമായി പൂർത്തിയാക്കുക എന്നത് കൂടിയാണ്. പുതിയ സീസൺ ബിഗ് ബോസിലെ മത്സരാർഥികളെക്കുറിച്ച് ഉയർന്ന ഒരു പൊതു പരാതി അവർ പലപ്പോഴും അവിടുത്തെ നിയമങ്ങളോട് അലസ മനോഭാവം പുലർത്തുന്നു എന്നതാണ്.

നാലാം സീസണിനെ കുറിച്ച് പ്രേക്ഷകർ

വാരാന്ത്യ എപ്പിസോഡിൽ ഈ വിഷയത്തിൻറെ ഗൗരവം മോഹൻലാൽ തന്നെ മത്സരാർഥികളോട് വിശദീകരിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരെല്ലാം തന്നെ മത്സരാർഥികളെ നന്നായി വിലയിരുത്തിയ ശേഷമാണ് സോഷ്യൽമീഡിയയിൽ തങ്ങളുടെ അഭിപ്രായങ്ങളെല്ലാം പങ്കുവെക്കുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് നാലാം സീസണിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ടാസ്ക്കുകളും മത്സരാർഥികളുടെ ആവേശവുമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ നാലാം സീസണിന് ആരാധകരുണ്ടാകാൻ കാരണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X