For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്യാപ്റ്റനായ സുചിത്രയുടെ ആദ്യത്തെ പണി ബ്ലെസ്ലിക്ക്, തന്റെ മനസിലുളളത് അഖിലിനോട് വെളിപ്പെടുത്തി നടി

  |

  നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തു വേണം മത്സരാര്‍ത്ഥികള്‍ക്ക് നൂറ് ദിവസം ഹൗസില്‍ പൂര്‍ത്തിയാക്കാന്‍. അത് അത്ര എളുപ്പമുള്ള കാര്യമല്ല. മാനസികമായും ശാരീരികമായുമുള്ള നിരവധി ചലഞ്ചുകളാണ് ഇവര്‍ക്ക് ദിനംപ്രതി തരണം ചെയ്യേണ്ടത്. തുടക്കത്തില്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നെങ്കിലും ഗെയിം മുറുകിയതോടെ സ്ഥിതി വഷളായി. ഇതൊക്കെ അതിജീവിച്ചാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്.

  Also Read:രണ്‍ബീര്‍ കപൂര്‍ ഉടന്‍ അച്ഛനാവും, കുഞ്ഞിന് വേണ്ടി തയ്യാറെടുത്ത് നടന്‍, ആലിയയോട് അഭ്യര്‍ത്ഥനയുമായി ആരാധകര്‍

  നിലവില്‍ 12 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുളളത്. 100 ദിവസം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് കഷ്ടപ്പാടും സഹിച്ച് വീട്ടില്‍ നില്‍ക്കുന്നത്. അഭിപ്രായ ഭിന്നതകളും പ്രതിസന്ധികളും വര്‍ധിക്കുമ്പോഴും ലക്ഷ്യത്തിനായി കയ്യും മെയ്യും മറന്ന് പോരാടുകയാണ് ഇവർ. സൗഹൃദം മാറ്റി നിര്‍ത്തി കൊണ്ടാണ് പന്ത്രണ്ടു പേരും വീട്ടില്‍ നില്‍ക്കുന്നത്. ബിഗ് ബോസ് ഷോ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ട് ഹൗസിലെത്തിയ ഇവര്‍ തുടക്കം മുതലെ അങ്ങനെ തന്നൈയായിരുന്നു. വ്യക്ത ബന്ധങ്ങള്‍ മാറ്റി നിര്‍ത്തിയാണ് ഗെയിമിനെ സമീപിക്കുന്നത്‌

  Also Read:സൗഹൃദമൊക്കെ ശരി തന്നെ, ഡോക്ടറിനെ പറഞ്ഞാല്‍ സഹിക്കില്ല, റോബിനെ വിമര്‍ശിച്ച ജാസ്മിനോട് ദില്‍ഷ

  മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് 63ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. നൂറ് എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ. ദിവസങ്ങള്‍ കുറയുന്തോറും മത്സരവും മുറുവുകയാണ്. ഇതിനോടൊപ്പം തന്നെ മത്സരാര്‍ത്ഥികളുടെ അഭിപ്രായ ഭിന്നതയും വര്‍ധിച്ചിട്ടുണ്ട്.

  കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ ഏറ്റവും അധികം ഇടംപിടിക്കുന്ന പേരാണ് ബ്ലെസ്ലിയുടേത്. പോയവാരം ഹൗസിലെ ക്യാപ്റ്റനായിരുന്നു. ഷോയുടെ തുടക്കം മുതലെ ബ്ലെസ്ലിയുടെ നിലപാടുകളില്‍ മറ്റുള്ളവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റനായതോടെ ഇത് ഇരട്ടിച്ചു. ഇത് മറ്റുള്ളവർ തുറന്നടിക്കുകയും ചെയ്തു. ബിഗ്‌ബോസ് മലയാളം ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ക്യാപ്‌റ്റെതിരെ മത്സരാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്ത് എത്തിയത്.

  ബ്ലെസ്ലിക്കെതിരെ ഹൗസില്‍ പടയൊരുക്കം തകൃതിയായി നടക്കുകയാണ്.

  ഇപ്പോഴിത ബ്ലെസ്ലിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയാണ് സുചിത്ര. ദില്‍ഷയേയും റോബിനേയും മാത്രമാണ് ബ്ലെസ്ലി കുറ്റം പറയാത്തതെന്നും റോബിനാണ് ബ്ലെസ്ലിയുടെ റോള്‍മോഡലെന്നുമാണ് സുചിത്രയുടെ കണ്ടെത്തല്‍. . റോബിനുമായുളള അടുപ്പം ബ്ലെസ്ലിയുടെ ഗെയിം സ്ട്രറ്റജിയാണെന്നും നടി പറയുന്നുണ്ട്.

  സൂരജിനോടും അഖിലിനോടുമാണ് ഇക്കാര്യം പറഞ്ഞത്. .

  കഴിഞ്ഞ ദിവസം ബ്ലെസിയെ വിമര്‍ശിച്ച കൊണ്ട് ലക്ഷ്മി പ്രിയയും എത്തിയിരുന്നു. തന്നേയും അപര്‍ണ്ണയേയും തെറ്റിച്ചത് ബ്ലെസ്ലിയാണെന്നാണ് ലക്ഷ്മി പറഞ്ഞത്. വിനയിയോടായിരുന്നു എല്‍പി മനസ് തുറന്നത്. നടന്ന സംഭവം ബ്ലെസ്ലി മറ്റൊരു രീതിയില്‍ അപര്‍ണ്ണയോട് പറഞ്ഞുവെന്നും അതിന് ശേഷം തന്നോട് മള്‍ബറി അധികം മിണ്ടിയിട്ടില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അപര്‍ണ്ണ പോയതിന് ശേഷമാണ് താന്‍ ഇക്കാര്യം മനസ്സിലാക്കിയതെന്നും വിനയ് മാധവിനോട് പറയുന്നത്.

  മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാവുകുമ്പോഴിത ഒരു വാരാന്ത്യം എപ്പിസോഡ് കൂടി വന്നെത്തിയിരിക്കുകയാണ്. ഇക്കുറി സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവരാണ് നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഒന്നോ ഒന്നിലധികം പേരോ പുറത്താകും. ഇതാദ്യമായിട്ടാണ് സുചിത്ര നോമിനേഷനില്‍ എത്തുന്നത്. വിനയ് ഒഴികെ ബാക്കി രണ്ട് പേരും വളരെ വിരളമായി മാത്രമേ എവിക്ഷനില്‍ എത്താറുള്ളൂ. നോമിനേഷനിലെ സ്ഥിരം സാന്നിധ്യമായ ഡോക്ടര്‍, ബ്ലെസ്ലി, റോണ്‍സണ്‍, ജാസ്മിന്‍ എന്നവര്‍ ഇത്തവണ രക്ഷപ്പെട്ടിട്ടുണ്ട്. സുചിത്രായണ് അടുത്ത ആഴ്ചയിലെ ഹൗസ് ക്യാപ്റ്റന്‍.

  നിരവധി നാടകീയ സംഭവങ്ങള്‍ക്കായിരുന്നു ഈ ആഴ്ച ഹൗസ് വേദിയായത്. അവതാരകനായ മോഹന്‍ലാലിന്റെ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഈ ആഴ്ച മത്സരാര്‍ത്ഥികള്‍ക്ക് മറുപടി പറയേണ്ടി വരും

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4: Suchithra About Blesslee And His Attitude To Kutty Akhil And Sooraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X