ജോണ്‍ ചേട്ടന്‍ ചോദിച്ചല്‍ എന്ത് പറയും, ബ്ലെസ്ലി വിഷയത്തില്‍ ധന്യയോട് പൊട്ടിത്തെറിച്ച് സുചിത്ര
ക്യാപ്റ്റന്‍സി ടാസ്‌ക്ക് സൃഷ്ടിച്ച പ്രശ്‌നം ഇതുവരെ ബിഗ് ബോസ് വീട്ടില്‍ അവസാനിച്ചിട്ടില്ല. ധന്യയുടെ ദേഹത്ത് ബ്ലെസ്ലി മോശമായ രീതിയില്‍ വെള്ളമൊഴിച്ചുവെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് സുചിത്ര. ധന്യ തനിക്ക് പ്രശ്‌നമില്ലെന്ന് പറയുമ്പോഴും സുചിത്ര അത് വലിയ വിഷയമാക്കി മാറ്റുകയാണ്. ഇപ്പോഴിത അതിനെ കുറിച്ച് ധന്യയോട് തന്നെ നേരിട്ട് ചോദിക്കുകയാണ് സുചിത്ര. അവന്‍ കാണിച്ചത് നിന്റെ വീട്ടുകാര്‍ ക്ഷമിക്കുമോ എന്നാണ് ചോദിക്കുന്നത്.

സംഭവം ഹൗസിനുള്ളില്‍ ചര്‍ച്ചയായപ്പോള്‍ തന്നെ ധന്യ ഇതുമായി ബന്ധപ്പെട്ട സംസാരം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തായ സുചിത്രയേയും ഇതില്‍ നിന്ന് വിലക്കി. ഇത് സുചിത്രയ്ക്ക് അത്ര ഇഷ്ടമായില്ല. പിന്നീട് ഇരുവരും ഈ വിഷയത്തെ കുറിച്ച് മാറി ഇരുന്ന് സംസാരിക്കുകയായിരുന്നു. ധന്യ വിഷയത്തെ വളരെ സിമ്പിളായി കണ്ടാണ് സംസാരിച്ചത്. എന്നാല്‍ സുചിത്ര ഇതിനെ വലിയ രീതിയില്‍ എടുക്കുകയായിരുന്നു.
'ഇത് ടെലികാസ്റ്റ് ചെയ്യുമ്പോള്‍ വീട്ടില്‍ ഇരിക്കുന്നവര്‍ കാണില്ലേ എന്നാണ് ധന്യയോട് സുചിത്ര ചോദിക്കുന്നത്. ഇതു കാണുമ്പോള്‍ നീ പ്രതികരിക്കാത്തത് എന്താണെന്ന് അവര്‍ ചോദിക്കില്ലേ? അപ്പോള്‍ നിനക്ക് പറയാന്‍ മറുപടി ഉണ്ടാവുമോ. എന്ത് കൊണ്ട് പ്രതികരിച്ചില്ലെന്ന് ജോണ്‍ ചേട്ടന്‍ ചോദിച്ചല്‍ നീഎന്ത് മറുപടി പറയും'എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ധന്യയോട് ചോദിക്കുന്നുണ്ട്.
മത്സരത്തിന്റെ ഭാഗമായിട്ടാണെന്ന് ധന്യ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സുചിത്ര അതിനെ എതിക്കുകയായിരുന്നു. 'ഒരിക്കലുമല്ല, അവന്‍ കാത്ത് നിന്ന് അങ്ങനെ വെള്ളം ഒഴിക്കുകയായിരുന്നു. താന്‍ കണ്ണു കൊണ്ട് നേരിട്ട കണ്ടതാണെന്നും' സുചിത്ര ഉറപ്പിച്ചു പറഞ്ഞു. ബ്ലെസ്ലിയ്ക്കെതിരെ മാത്രമല്ല ഡോക്ടറിനെതിരേയും ഇതേ ആരോപണം സുചിത്ര ഉന്നയിച്ചിരുന്നു. വാരാന്ത്യം എപ്പിസോഡില്‍ എത്തിയ മോഹന്‍ലാല്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഈ വിഷയം മറ്റൊരു പ്രശ്‌നത്തിലേയ്ക്കാണ് ചെന്ന് എത്തിയത്.
ഇന്നലെ (വെള്ളി) ടാസ്‌ക്ക് കഴിഞ്ഞതിന് ശേഷം ഇതിന്റെ പേരില്‍ ബ്ലെസ്ലിയും സുചിത്രയും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. ബിഗ് ബോസ് പറഞ്ഞതനുസരിച്ചല്ല ധന്യയ്ക്ക് നേരെ വെള്ളമൊഴിച്ചതെന്നായിരുന്നു സുചിത്രയുടെ ആരോപണം. എന്നാല്‍ താന്‍ ശരിയായ രീതിയില്‍ തന്നെയാണ് ടാസ്‌ക്ക് ചെയ്തതെന്നും അനാവശ്യം വിളിച്ച് പറയരുതെന്നും ബ്ലെസ്ലി സുചിത്രയെ വിലക്കി.

ഇത് നടിയെ ചൊടിപ്പിച്ചു. അനാവശ്യം പ്രവര്‍ത്തിക്കാം പറയാന്‍ പാടില്ലേ എന്ന് പറഞ്ഞ് കൊണ്ട് ബ്ലെസ്ലിക്ക് നേരെ കയര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ തര്‍ക്കം മുറുകുകയായിരുന്നു. 'പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറാന്‍ പഠിക്കണം. നിന്റെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടെന്നറിഞ്ഞ് പെരുമാറണമെന്നും' സുചിത്ര ബ്ലെസ്ലിയ്ക്ക നേരെ ആഞ്ഞടിച്ചു. തര്‍ക്കം വഷളായതോടെ വിഷയത്തില്‍ മറ്റുള്ള ഹൗസ് അംഗങ്ങള്‍ ഇടപെടുകയായിരുന്നു. പിന്നീട് ധന്യയുടെ ദേഹത്തേക്ക് വളരെ മോശമായ രീതിയിലാണ് വെള്ളം ഒഴിച്ചതെന്നും തനിക്കത് കണ്ടുനിന്നിട്ട് സഹിക്കാന്‍ പറ്റിയില്ലെന്നും സുചിത്ര മറ്റുള്ളവരോട് പറഞ്ഞു. അവന്റെ ആറ്റിറ്റിയൂഡ് മോശമാണെന്നും കൂട്ടിച്ചേര്‍ത്തു'. ഇതിന് ശേഷമാണ് ധന്യയും സുചിത്രയും ഈ വിഷയത്തില്‍ സംസാരിച്ചത്. ബ്ലെസ്ലി ഈ വിഷയം ധന്യയോട് സംസാരിക്കുകയും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നു ഏറ്റുപറഞ്ഞിരുന്നു.
അതേസമയം സുചിത്രയുടെ ആരോപണം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആരാധകരും പറഞ്ഞത്. ബിഗ് ബോസ് പോലെയുള്ള ഷോയില്‍ ഇതുപോലെ സ്ത്രീ വിരുദ്ധവാദമൊക്ക ഉയര്‍ത്തുന്നതിന് മുന്‍പേ നൂറ് പ്രാവശ്യം ആലോചിക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നു. വളെര ക്ലോസായി ഇടപഴകേണ്ടി വരുന്ന ടാസ്‌ക്കുകളും ഗെയിമുകളുമുള്ള ഷോയാണെന്നും പറയുന്നു. ഇതേ കാര്യം തന്നെയാണ് മോഹന്‍ലാലും പറഞ്ഞത്


Click it and Unblock the Notifications