'റോബിൻ ഞങ്ങളുടെ കൊച്ചു ബി​ഗ് ബോസാണ്, ഞാൻ പോകുമെന്ന് പുള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു'; ലാലേട്ടനോട് സുചിത്ര!

അറുപത്തി മൂന്ന് ദിവസം ബി​ഗ് ബോസ് വീടിനുള്ളിൽ പൂർത്തിയാക്കി സുചിത്രയും പുറത്തേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വീക്കെൻഡ് എപ്പിസോഡിലാണ് സുചിത്ര എലിമിനേറ്റായത്.

അഖിൽ, സൂരജ്, വിനയ് എന്നവരായിരുന്നു സുചിത്രയ്ക്കൊപ്പം നോമിനേഷനിലുണ്ടായിരുന്നവർ. നോമിനേഷനിൽ വരാതിരുന്ന് സേഫ് ​ഗെയിം കളിച്ചതിനാൽ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടാൻ സുചിത്രയ്ക്ക് സാധിച്ചിരുന്നില്ല.

അതിനാൽ തന്നെയാണ് ആദ്യമായി എലിമിനേഷനിൽ വന്നപ്പോൾ തന്നെ പുറത്തായത്. സുചിത്ര പോകുമെന്ന് വീട്ടിലുള്ള മറ്റ് മത്സരാർഥികൾ പ്രതീക്ഷിച്ചിരുന്നില്ല.

എവിക്ടായെന്ന് അറിഞ്ഞപ്പോൾ അഖിൽ, സൂരജ്, ധന്യ, ലക്ഷ്മിപ്രിയ തുടങ്ങിയവരെല്ലാം വിഷമത്തിലായിരുന്നു. എല്ലാവരും സുചിത്രയെ യാത്രയാക്കിയപ്പോൾ കരയുന്നുമുണ്ടായിരുന്നു. പക്ഷെ സുചിത്രയ്ക്ക് വലിയ ഭാവ വ്യത്യാസങ്ങളുണ്ടായിരുന്നില്ല.

സന്തോഷത്തോടെയാണ് പോകുന്നതെന്ന് പറഞ്ഞാണ് സുചിത്ര വീട് വിട്ട് ഇറങ്ങിയത്. വീട് മിസ് ചെയ്ത് തുടങ്ങിയിരുന്നെന്നും അതിനാൽ ഈ സമയത്ത് തന്നെ പ്രേക്ഷകർ തന്നെ പുറത്താക്കി വീട്ടിൽ പോകാൻ സഹായിച്ചതിൽ സന്തോഷമുണ്ടെന്നും സുചിത്ര പറയുന്നുണ്ടായിരുന്നു.

റോബിന്റെ പ്രവചനം ഫലിച്ചു

അതേസമയം സുചിത്ര ഈ ആഴ്ച പുറത്താകുമെന്ന് മുൻകൂട്ടി മനസിലാക്കി അത് പ്രവചിച്ച ഒരേയൊരു വ്യക്തി മാത്രമാണ് ബി​ഗ് ബോസ് ഹൗസിലുണ്ടായിരുന്നത് അത് റോബിനായിരുന്നു. വീക്കിലി ടാസ്ക്കിനിടയിൽ നടന്ന വഴക്കിനിടെ സുചിത്രയുമായി റോബിൻ വാക്ക് തർക്കം നടത്തുന്നതിനിടെയാണ് റോബിൻ വീണ്ടും പ്രവചനം നടത്തിയത്.

മുമ്പ് ഡെയ്സി, നിമിഷ എന്നിവരുടെ കാര്യത്തിലും സമാനമായ രീതിയിൽ‌ റോബിൻ പ്രവചനം നടത്തുകയും അതെല്ലാം സത്യമാവുകയും ചെയ്തിരുന്നു.

എല്ലാം മുൻകൂട്ടി മനസിലാക്കി പ്രവചിച്ചതിനാൽ റോബിനെ കൊച്ചു ബി​ഗ് ബോസ് എന്നാണ് സുചിത്ര മോഹൻലാലിന് മുമ്പിൽ‌ വെച്ച് വിശേഷിപ്പിച്ചത്.

റോബിൻ കൊച്ച് ബി​ഗ് ബോസ്

ബി​ഗ് ബോസിൽ നിന്നും പുറത്തായി മോഹൻലാലിന്റെ അടുത്തെത്തിയപ്പോഴായിരുന്നു സുചിത്ര റോബിനെ കുറിച്ച് പറഞ്ഞത്. ഓരോ മത്സരരാർത്ഥികളോടും യാത്ര പറഞ്ഞ സുചിത്ര റോബിനോടും സംസാരിച്ചിരുന്നു.

വീടിനകത്തെ കൊച്ചു ബി​ഗ് ബോസാണ് റോബിനെന്നും താൻ പുറത്താകുമെന്ന് പുള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും മോഹൻലാലിനോട് സംസാരിക്കവെ സുചിത്ര പറഞ്ഞു.

'ഒരുപാട് സന്തോഷം ലാലേട്ടാ. അച്ഛനെ കാണാൻ പറ്റുമല്ലോ. ഹൗസിനകത്ത് ഒരുപാട് നിരാശയിലായിരുന്നു ഞാൻ. ആരും കാണാതെ ഒളിച്ചൊക്കെ കരയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കണ്ടുവെന്നും മനസിലായി എന്നാണ് സുചിത്ര പറഞ്ഞത്.'

നോമിനേഷനിൽ വരണ്ടായിരുന്നുവെന്ന് തോന്നിയോ എന്നാണ് മോഹൻലാൽ അടുത്തതായി ചോദിച്ചത്.

പ്രവചനം കണ്ട് അമ്പരന്ന്  മത്സരാർഥികൾ

'ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നേൽ ഇതിന് മുമ്പെ എനിക്ക് വീട്ടിൽ പോകാമായിരുന്നു. വീട് മിസ്സായി തുടങ്ങിയപ്പോൾ തന്നെ എന്റെ കയ്യീന്ന് പോയെന്ന് മനസിലായി' എന്നാണ് സുചിത്ര മറുപടിയായി പറഞ്ഞത്.

63 ദിവസത്തെ ഷോയിലെ സുചിത്രയുടെ ജീവിതം ബി​ഗ് ബോസ് കാണിച്ചപ്പോൾ ഇത്രയൊക്കെ ഞാൻ വഴക്കടിച്ചിട്ടുണ്ടോ എന്നാണ് വീഡിയോ കണ്ട ശേഷം സുചിത്ര മോഹൻലാലിനോട് ചോദിച്ചത്.

ചിരിച്ചുകൊണ്ട് ഞങ്ങൾ കുറച്ചെ കാണിച്ചിട്ടുള്ളൂവെന്നാണ് മോഹൻലാൽ മറുപടി നൽകിയത്. വീട്ടിലുണ്ടായിരുന്നുവെങ്കിൽ സുചിത്രയായിരുന്നു ഈ ആഴ്ചയിലെ ക്യാപ്റ്റൻ.

എലിമിനേറ്റ് ആയതിനാൽ ക്യാപ്റ്റൻസി സുചിത്ര സൂരജിന് നൽകി. സേഫ് ​ഗെ​യിമാണ് സുചിത്ര കളിച്ചിരുന്നത്.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
സുചിത്ര വീട്ടിലേക്ക്

അവസാന ദിവസങ്ങളിൽ വീട്ടിൽ പെരുമാറുകയും അഭിപ്രായം തുറന്ന് പറയുകയും ചെയ്തിരുന്നപ്പോലെ ആദ്യം മുതൽ നിന്നിരുന്നെങ്കിൽ ധന്യയെപ്പോലെ സുചിത്ര ഇപ്പോഴും വീട്ടിലുണ്ടാകുമായിരുന്നു.

സുചിത്രയും പുറത്തായതോടെ റോബിന്റെ പ്രവചന ശക്തിയിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് എല്ലാവരും. മുമ്പും പുറത്ത് നടക്കുന്ന പല കാര്യങ്ങളും റോബിൻ പ്രവചിച്ചിട്ടുണ്ട്.

എട്ട് മാസത്തോളം വീട്ടിൽ ഇരുന്ന് ബി​ഗ് ബോസിനെ കുറിച്ച് പഠിച്ച ശേഷമാണ് കളിക്കാനെത്തിയതെന്ന് പലപ്പോഴായി റോബിൻ പറഞ്ഞിട്ടുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥിയും റോബിനാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X