പരസ്പരം എല്ലാം മനസിലാക്കി അഖിലും സുചിത്രയും; ബിഗ് ബോസ് ഹൗസിലെ ഏറ്റവും നല്ല പെയര്‍ ഇവരാണ്...

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് പതിനേഴ് പേരുമായിട്ടാണ് ഷോ തുടങ്ങുന്നത്. വന്‍ ആഘോഷത്തോടെ തന്നെയായിരുന്നു തുടക്കം. മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത്തവണ മത്സരം കഴിഞ്ഞ സീസണുകളെ പോലെയായിരിക്കില്ലെന്ന് മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു. താരം പറഞ്ഞത് പോലെ മത്സരാര്‍ത്ഥികളുടെ ബിഗ് ബോസ് ഹൗസിലെ ജീവിതം അത്ര സുഖകരമായിരുന്നില്ല.

ബിഗ് ബോസ് സീസണ്‍ നാല് 10ാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ഇപ്പോള്‍ പന്ത്രണ്ട് പേരാണ് വീട്ടിനുള്ളിലുള്ളത്. 100 ദിവസം ഹൗസില്‍ നില്‍ക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ 12 പേരും ഹൗസിനുള്ളില്‍ നില്‍ക്കുന്നത്. ഇതിനായി മികച്ച പോരാട്ടം കാഴ്ച വയ്ക്കുന്നുമുണ്ട്. സൗഹൃദം മാറ്റി നിര്‍ത്തി കൊണ്ടാണ് ഇവര്‍ ഗെയിമിനിറങ്ങുന്നത്.

സൗഹൃദം

ബിഗ് ബോസ് ഹൗസിലെ നിലനില്‍പ്പിന് വേണ്ടി ഏറ്റുമുട്ടുമ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. ഗെയിം അവസാനിക്കുന്നതോടെ തമ്മിലുള്ള പ്രശ്‌നവും തീരും. ബാക്കിയുള്ള പ്രശ്‌നങ്ങള്‍ മോഹന്‍ലാല്‍ വന്ന് പരിഹരിക്കാറുണ്ട്. അഭിപ്രായ ഭിന്നതകള്‍ക്കിടയിലും സൗഹൃദങ്ങളും നല്ല നിമിഷങ്ങളും ഹൗസിലുണ്ടാവാറുണ്ട്.

ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ അത്തരത്തിലൊരു നിമിഷം സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള മാനസിക ഐക്യവും സൗഹൃദത്തിന്റെ വ്യാപ്തിയുമാണ് ഈ ഗെയിമിലൂടെ വെളിവാകുന്നത്. ഏറ്റവും നല്ല സൗഹൃദത്തെ കണ്ടുപിടിക്കാനുള്ള മോഹന്‍ലാലിന്റെ ചെറിയ ടാസ്‌ക്കായിരുന്നു ഇത്.

ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളെ വെച്ചായിരുന്നു ഗെയിം. രണ്ട് പേരേ പരസ്പരം കാണാതെ വിപരീത ദിശയിലുള്ള കസേരയില്‍ ഇരുത്തും. എന്നിട്ട് ഇവര്‍ക്ക് ഓരേ സ്ലേറ്റും ചോക്കും നല്‍കും. മോഹന്‍ലാല്‍ ചേദിക്കുന്ന ഉത്തരങ്ങള്‍ക്ക് ഇവര്‍ മറുപടി എഴുതണം. രണ്ട് പേരും ഒരുപോലെ ഉത്തരം എഴുതുമോ എന്നതാണ് ഗെയിം.

റോബിന്‍- ദില്‍ഷ

റോബിന്‍- ദില്‍ഷ, അഖില്‍- സുചിത്ര, റോണ്‍സണ്‍-ജാസ്മിന്‍ എന്നിവരാണ് ഗെയിമില്‍ പങ്കെടുത്തത്. ആദ്യം പങ്കെടുത്തത് റോബിനും ദില്‍ഷയുമായിരുന്നു. 5 ചോദ്യങ്ങളില്‍ 4 എണ്ണ ശരിയാക്കി. റോബിന്റെ ജനനതീയത ദില്‍ഷയ്ക്ക് തെറ്റിപ്പോയി.

റോബിന് ഈ വീട്ടില്‍ ഏറ്റവും ഇഷ്ടമുള്ള ആള്‍ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. ദില്‍ഷ എന്നായിരുന്നു അതിന് രണ്ട് പേരുടേയും ഉത്തരം. ദില്‍ഷയ്ക്ക് ഈ വീട്ടില്‍ ഇരിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതാണെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ഊഞ്ഞാലെന്ന് ഇരുവരും ഇത്തരമെഴുതി.റോബിന്റെ ജനനത്തീയതി ഏത് എന്നായിരുന്നു അടുത്ത ചോദ്യം. ദില്‍ഷയ്ക്ക് ഉത്തരം അറിയില്ലായിരുന്നു. ആത്മവിശ്വാസം കൂട്ടാനായി റോബിന്‍ ഈ വീട്ടില്‍ പോകുന്ന സ്ഥലം ഏത് എന്നായിരുന്നു നാലാമത്തെ ചോദ്യം.കണ്ണാടിയുടെ മുന്‍പിലെന്നായിരുന്നു ഉത്തരം. ദില്‍ഷ എപ്പോഴും പാടുന്ന പാട്ട് ഏത് എന്നായിരുന്നു അവസാന ചോദ്യം. മുന്‍പേ വാ എന്‍ അന്‍പേ വാ എന്ന് രണ്ട് പേരും ഒരുപോലെ എഴുതി.

അഖില്‍- സുചിത്ര

പിന്നീട് എത്തിയത് അഖിലും സുചിത്രയുമായിരുന്നു. അഞ്ചില് അഞ്ച് ചോദ്യങ്ങളും ശരിയാക്കി. അഖിലിന് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രമേത് എന്നായിരുന്നു ആദ്യചോദ്യം. മുണ്ടും ഷര്‍ട്ടും എന്നായിരുന്നു ഇവരുടെ ഉത്തരം. ഈ വീട്ടില്‍ ആരുണ്ടാക്കുന്ന ഭക്ഷണമാണ് അഖിലിന് ഏറ്റവും ഇഷ്ടമെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. സുചിത്ര എന്നായിരുന്നു മറുപടി. സുചിത്രയ്ക്ക് എന്ത് ഭക്ഷണം പാകം ചെയ്യാനാണ് ഏറ്റവും ഇഷ്ടമെന്നായിരുന്നു അടുത്ത ചോദ്യം. ചെമ്മീന്‍ എന്ന് അഖിലും ചെമ്മീന്‍ ,ബിരിയാണിയെന്ന് സുചിത്രയും എഴുതി.

അഖില്‍ ഏറ്റവും മിസ് ചെയ്യുന്നത് ആരെയാണെന്നായിരുന്നു അടുത്ത ചോദ്യം സുഹൃത്തുക്കള്‍ എന്ന് അഖിലും സുഹൃത്തുക്കളും അമ്മയുമെന്ന് സുചിത്രയും എഴുതി. ധന്യയോട് സുചിത്രയ്ക്ക് ഏറ്റവും അടുപ്പമെന്നും ചോദ്യത്തിന് ഉത്തരമായി ഇരുവരും കുറിച്ചു.

 റോണ്‍സണ്‍-ജാസ്മിന്‍

പിന്നീട് എത്തിയത് ജാസ്മിനും റോണ്‍സണുമായിരുന്നു. ഇവരും നാല് ഉത്തരം ശരിയാക്കി. ജാസ്മിന്റെ നായക്കുട്ടിയുടെ പേരാണ് ആദ്യം ചോദിച്ചത്.സിയാലോ എന്ന് റോണ്‍സണ്‍ ശരിയുത്തരമെഴുതി. റോണ്‍സണ്‍ എത്ര തവണ കിച്ചണ്‍ ടീമില്‍ വന്നു എന്ന ചോദ്യത്തിന് ഏഴ് എന്ന് ഇരുവരും. ഏത് നിറത്തിലുള്ള വസ്ത്രങ്ങളാണ് റോണ്‍സണ്‍ കൂടുതല്‍ ധരിക്കുന്നത് എന്ന ചോദ്യത്തിന് മിലിട്ടറി ഡിസൈന്‍ എന്ന് ജാസ്മിനും കറുപ്പെന്ന് റോണ്‍സനും എഴുതി. ഇതില്‍ ഇരുവര്‍ക്കും തെറ്റിപ്പോയി.ജാസ്മിന്‍ വീട്ടില്‍ ഏറ്റവും സങ്കടപ്പെട്ട സംഭവം ഏതാണെന്നുള്ള ചോദ്യത്തിന് നിമിഷയുടെ എവിക്ഷനെന്ന് ഇരുവരും ഒരുേപാലെ എഴുതി.

ഗെയിമിന് ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കിയ സുചിത്ര-അഖിലിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X