'സ്ത്രീകളോട് പ്രതികാരം ചെയ്യുന്നു, ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി മാറ്റണം'; ബി​ഗ് ബോസിനോട് സുചിത്രയും ജാസ്മിനും

ബി​ഗ് ബോസ് ഹൗസിൽ ഒമ്പതാം ആഴ്ചയിൽ ക്യാപ്റ്റനായി വീട് ഭരിക്കുന്നത് ബ്ലെസ്ലിയാണ്. റോബിൻ, റിയാസ് എന്നിവരോട് ഏറ്റുമുട്ടിയാണ് ബ്ലെസ്ലി ക്യാപ്റ്റൻസി സ്വന്തമാക്കിയത്. എല്ലാ ആഴ്ചയിലും വീക്കിലി ടാസ്ക്കിലും മറ്റ് ഡെയ്ലി ടാസ്ക്കുകളിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന മത്സരാർഥിയായിരുന്നിട്ടും ബ്ലെസ്ലിയെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് ആരും നോമിനേറ്റ് ചെയ്യാറുണ്ടായിരുന്നില്ല.

പകരം ജയിൽ ടാസ്ക്കുകൾ വരുമ്പോഴേക്കും ​ഗ്രൂപ്പിസത്തിന്റെ ഭാ​ഗമായി ഏറ്റവും കൂടുതൽ തവണ ജയിലിൽ പോകേണ്ട സ്ഥിതിയും ബ്ലെസ്ലിക്ക് ഉണ്ടായിട്ടുണ്ട്. ബ്ലെസ്ലി ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ വീട്ടിലെ മറ്റ് അം​ഗങ്ങളായ ജാസ്മിനും റിയാസുമെല്ലാം നീരസത്തിലാണ്.

തിങ്കളാഴ്ചയാണ് ബ്ലെസ്ലി അഖിലിൽ നിന്നും ക്യാപ്റ്റൻസി സ്വീകരിച്ചത്. പുതിയ ക്യപ്റ്റനായി മാറിയപ്പോൾ ബ്ലെസ്ലി ചില പുതിയ പരിഷ്കാരങ്ങളും വീട്ടിൽ കൊണ്ടുവന്നിരുന്നു. മാത്രമല്ല വീട്ടിലെ ജോലികൾ ചെയ്യുന്നതിന് വേണ്ടി ​ഗ്രൂപ്പുകൾ ബ്ലെസ്ലി തിരിച്ചപ്പോൾ അതിലും സുചിത്ര, ജാസ്മിൻ തുടങ്ങിയവർക്ക് അതൃപ്തിയുണ്ടിയിരുന്നു.

ബ്ലെസ്ലി ക്യാപ്റ്റൻസി ഏറ്റുവാങ്ങി ഒരു ദിവസം പിന്നിടുമ്പോൾ ബ്ലെസ്ലിയെ ക്യാപ്റ്റൻസിയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് സുചിത്രയും ജാസ്മിനും.

ബ്ലെസ്ലി സ്ത്രീകളെ ടാർ​ഗെറ്റ് ചെയ്യുന്നു

ബ്ലെസ്ലി സ്ത്രീകളെ ടാർ​ഗെറ്റ് ചെയ്ത് പ്രതികാരം തീർക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് സുചിത്രയും ജാസ്മിനും ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് ബി​ഗ് ബോസിന് മുമ്പിൽ പരാതിയുമായി എത്തിയിരിക്കുന്നത്.

'ബ്ലെസ്ലി സ്ത്രീകളെ ടാർ​ഗെറ്റ് ചെയ്ത് ജോലികൾ നൽകി പ്രതികാരം തീർക്കുകയാണ്. ജയിലിൽ കിടന്ന സമയത്ത് രാത്രി മുഴുവൻ ഇരുന്ന് ഉള്ളി വൃത്തിയാക്കിയതിനാൽ നടുവേദനയുണ്ടായിരുന്നു. മാത്രമല്ല കിച്ചൺ ഡ്യൂട്ടി തരണമെന്നും ബ്ലെസ്ലിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.'

'എന്നാൽ അതൊന്നും ചെയ്തില്ലെന്ന് മാത്രമല്ല ബെഡ് റൂം വൃത്തിയാക്കുന്നതിന് പുറമെ ഒരോ ബെഡും പരിസരവും വൃത്തിയാക്കിയിടണമെന്നും ബ്ലെസ്ലി നിർദേശിച്ചു. ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് ഇരട്ടി പണിയായിരുന്നിട്ട് പോലും ബ്ലെസ്ലിയെ അനുസരിച്ചത്.'

പ്രതികാരം ചെയ്യുന്നു

'ബ്ലെസ്ലി ഒരു ജോലിയും കൃത്യമായി പൂർത്തിയാക്കാത്ത വ്യക്തിയാണ്. അവനും എനിക്കും സൂരജിനുമൊപ്പം ഫ്ലോർ ക്ലീൻ ചെയ്യാമെന്ന് ഏറ്റതാണ്. പക്ഷെ അതിപ്പോൾ എനിക്കും സൂരജിനും കിട്ടിയ വലിയ പണിയായി മാറിയിരിക്കുകയാണ്.'

'എന്നോടുള്ള വ്യക്തി വൈരാ​ഗ്യമാണ് ബ്ലെസ്ലി തീർക്കുന്നത്. അതെ കുറിച്ച് ചോദിച്ചപ്പോൾ വൈരാ​​ഗ്യമാണെന്ന് ബ്ലെസ്ലി സമ്മതിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റൻസി എന്ന പദവി ബ്ലെസ്ലി മിസ്യൂസ് ചെയ്യുകയാണ്' സുചിത്ര ബി ബോ​സിനോട് പരാതിപ്പെട്ടു.

അനീതിയോടെ പെരുമാറുന്ന ക്യാപ്റ്റനെ അനുസരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ബ്ലെസ്ലിയെ ക്യാപ്റ്റൻസിയിൽ നിന്നും നീക്കം ചെയ്യണമെന്ന് ജാസ്മിനും സുചിത്രയക്ക് പിന്നാലെ ആവശ്യപ്പെട്ടു. പക്ഷെ ഇതുവരെ വിഷയത്തിൽ ബി​ഗ് ബോസ് പ്രതികരിച്ചിട്ടില്ല. ‌‌‌

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
ബ്ലെസ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം എടുത്ത് കളയണം

ഒരു സീസണിൽ പോലും ക്യാപ്റ്റൻസി ബി​ഗ് ബോസ് മറ്റ് മത്സരാർഥികളുടെ പരാതി മൂലം നീക്കം ചെയ്തിട്ടില്ല. നാലാം സീസണിൽ എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് കാണണം. അതേസമയം വീട്ടിലിപ്പോൾ വീക്കിലി ടാസ്ക്കാണ് നടക്കുന്നത്.

പതിവുപോലെ ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്ക്കിനിടയിലും മത്സരാർഥികൾ തമ്മിൽ വാക്കുതർക്കങ്ങളും അടിയും ഉണ്ടാകുന്നുണ്ട്. നാലാം സീസൺ ആരംഭിച്ച് 58 ദിവസം പിന്നിടുമ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്.

മാത്രമല്ല പുതിയ നോമിനേഷനിൽ നാല് പേരാണ് ഇത്തവണ വന്നിരിക്കുന്നത്. സുചിത്ര, സൂരജ്, അഖിൽ, വിനയ് എന്നിവരാണ് നോമിനേഷനിൽ വന്നിരിക്കുന്നത്. ഇവരിലൊരാളാകും ഇത്തവണ വീട്ടിൽ നിന്നും പുറത്താവുക.

സുചിത്ര, സൂരജ് എന്നിവരിൽ ഒരാൾ പുറത്താകാനുള്ള സാധ്യതയാണ് കൂടുതൽ. ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് അപർണ മൾബറിയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X