ഇരട്ടക്കുട്ടികളായാലും കുഴപ്പമില്ല, അഞ്ച് കുട്ടികള്‍ വേണമെന്ന് സുചിത്ര; ഏറ്റുപിടിച്ച് റോണ്‍സണും ലക്ഷ്മിപ്രിയയും
ഇനി ബിഗ് ബോസ് വീട്ടില്‍ മായക്കാഴ്ചകളാണെന്ന് പറഞ്ഞ ലാലേട്ടന്റെ വാക്കുകള്‍ വെറുതെയായില്ല. ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ സംഗതി കളറാണ്. എട്ടിന്റെ മുട്ടന്‍ പണി കിട്ടിയ മത്സരാര്‍ത്ഥികളെല്ലാം പത്തി താഴ്ത്തിയ മട്ടില്‍ പതുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളൊന്നും കിട്ടാതെ കുറേ സമയം കഷ്ടപ്പെട്ടപ്പോള്‍ അത് പലരുടെയും യഥാര്‍ത്ഥമുഖത്തെ പുറത്തുകൊണ്ടുവന്നു.
വാദപ്രതിവാദങ്ങളും തല്ലുപിടിത്തവും ഇപ്പോള്‍ ഹൗസിനുള്ളില്‍ ഇല്ല. എങ്ങും വിശപ്പിന്റെ വിളിയും വീട്ടുകാരെ ഓര്‍ത്തുള്ള ആകുലതകളും മാത്രമേ ഉള്ളൂ. ഒരു നേരം ഭക്ഷണം കിട്ടാതെ വന്നപ്പോള്‍, എന്തിന് ബാത്ത്‌റൂമില്‍ പോകാന്‍ വെള്ളം പോലും കിട്ടാതായപ്പോള്‍ പലരുടെയും അഹങ്കാരത്തിന് കുറേ ശമനം വന്നുവെന്നു തോന്നുന്നു.

ബിഗ് ബോസ് കൊടുത്ത പുത്തന്‍ ടാസ്‌ക്കാണ് ഇന്ന് കണ്ടത്. വീട്ടിലെ സാധനങ്ങളെല്ലാം എടുത്തുമാറ്റിയ ശേഷമായിരുന്നു ഇന്നത്തെ ടാസ്‌ക് കൊടുത്തത്. ഒരുവിധത്തില്‍ ടാസ്‌ക് ഓരോ ഘട്ടത്തിലും ജയിച്ചു കയറി സാധനങ്ങള്‍ വീണ്ടെടുത്ത് ഭക്ഷണം കഴിച്ചപ്പോള്‍ പലരുടെയും മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. എല്ലാവരും തമ്മിലുള്ള റാപ്പോ കൂടിയിട്ടുണ്ടെന്നാണ് ഹൗസ് ക്യാപ്റ്റനായ ജാസ്മിന്‍ പോലും പറയുന്നത്.
അപ്രതീക്ഷിതമായി ലഭിച്ച പുതിയ ടാസ്‌ക്കിന്റെ ക്ഷീണത്തില്‍ എല്ലാവരും ഇപ്പോള്‍ ഒന്നിച്ചിരുന്ന് വര്‍ത്തമാനവും സൊറ പറച്ചിലുമാണ്. അഖിലും സൂരജും റോണ്‍സണും സുചിത്രയും ബ്ലെസ്‌ലിയും വട്ടംകൂടിയിരുന്ന് വര്‍ത്തമാനം പറയുകയാണ്. പരദൂഷണത്തില്‍ നിന്നും ഗിയര്‍ മാറ്റി ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് ഭാവികാര്യങ്ങളെക്കുറിച്ചാണ് സംസാരം. പലരും തങ്ങള്‍ക്ക് കുട്ടികള്‍ എത്ര വേണം എന്നൊക്കെ ചിന്തിക്കുകയാണ്.
തനിക്ക് അഞ്ച് കുട്ടികള്‍ വേണമെന്നാണ് സുചിത്ര പറയുന്നത്. അതിപ്പോള്‍ ഇരട്ടക്കുട്ടികളായാലും കുഴപ്പമില്ല. എന്നാല്‍ ഇതുകേട്ട് അന്തിച്ചിരിക്കുകയാണ് ദില്‍ഷയും ജാസ്മിനും. റോണ്‍സണും സുചിത്രയെ പിന്തുണയ്ക്കുന്നു.

തനിക്ക് എത്ര കുട്ടികളായാലും കുഴപ്പമില്ലെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. നൂറു കുട്ടികള്‍ ഉണ്ടെങ്കിലും അവരെ വളര്‍ത്തുമെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. തനിക്ക് ഇരട്ടക്കുട്ടികളെയും ഇഷ്ടമാണ്. ലക്ഷ്മി പറയുന്നു.
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്നവിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. കഴിഞ്ഞ ദിവസമാണ് നിമിഷ മത്സരത്തില്‍നിന്നും എലിമിനേറ്റ് ആയിപ്പോയത്.


Click it and Unblock the Notifications