'ഇതാണോ ഫ്രണ്ട്ഷിപ്പ്? ദില്‍ഷയെ കണ്ട് പഠിക്ക്'; സുഹൃത്തുക്കള്‍ കാഴ്ചക്കാരല്ലെന്ന് അഖിലിനോട് സുചിത്ര

അമ്പത് ദിനങ്ങള്‍ പിന്നിട്ട് വിജയകരമായി മുന്നോട്ടു പോവുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ആദ്യ ദിനങ്ങള്‍ പോലെയല്ല, മത്സരം അടുത്ത ഘട്ടത്തിലേക്കെത്തുമ്പോഴേക്കും വേറെ ലെവലായി മാറിയിരിക്കുകയാണ് ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികളും വിവിധ ടാസ്‌ക്കുകളും. അതിനിടയില്‍ അഭിപ്രായവ്യത്യാസങ്ങളും കൂടുകയാണ്. പലരുടെയും യഥാര്‍ത്ഥമുഖം പുറത്തുകാട്ടുകയാണ് പുതിയ ടാസ്‌ക്കുകള്‍.

എവിക്ഷനു ശേഷമുള്ള പുതിയ വീക്ക്‌ലി ടാസ്‌ക്കിലാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികളെല്ലാം. വാശിയേറിയ പോരാട്ടമാണ് ഇനിയുള്ള ദിനങ്ങളില്‍. അതിനുള്ള സൂചനകള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന നാണയശേഖരമത്സരം അതിന്റെ തുടക്കമിട്ടിരിക്കുകയാണ്. പരസ്യമായ ഏറ്റുമുട്ടലിന് തയ്യാറായിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. എന്തു വില കൊടുത്തും മത്സരം ജയിക്കണമെന്ന ഒറ്റ വാശിയിലാണ് മത്സരാര്‍ത്ഥികളെല്ലാം.

പിണക്കങ്ങളും ഇണക്കങ്ങളും

അതിനിടെ ഹൗസിലെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചില പൂച്ചപ്പിണക്കങ്ങളും പതിവാകുകയാണ്. സുഹൃത്തുക്കളായ അഖിലും സുചിത്രയുമാണ് ചെറിയൊരു പ്രശ്‌നത്തിന്റെ പേരില്‍ ഇപ്പോള്‍ പിണങ്ങിയിരിക്കുന്നത്. സുചിത്രയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്ന അഖിലിന് ചില കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുകൊടുക്കുകയാണ് ഇപ്പോള്‍ സുചിത്ര.

തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ അതില്‍ ഇടപെടാതെ മാറി നിന്ന അഖിലിനോട് ഒരു നല്ല സുഹൃത്ത് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ക്ലാസ്സെടുത്തു കൊടുക്കുകയാണ് സുചിത്ര. 'ഫ്രണ്ട്ഷിപ്പ് എന്നു പറഞ്ഞാല്‍ ഇങ്ങനെയാണോ? ദില്‍ഷ പോലും ന്യായമല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി സുഹൃത്തുക്കള്‍ക്കായി വാദിക്കാറുണ്ട്. അതൊക്കെ കാണുമ്പോള്‍ എനിക്കു ശരിക്കും വിഷമമുണ്ട്.'

അഖിലിനോട് കെറുവിച്ച് സുചിത്ര

ഞാന്‍ അപ്പോള്‍ വന്നിരുന്നുവെന്ന് അതിനിടയില്‍ സൂരജ് പറയുന്നുണ്ട്. എന്നാല്‍ അതിനൊന്നും ചെവികൊടുക്കാതെ അഖിലിനോട് തുടര്‍ന്നും സംസാരിക്കുകയാണ് സുചിത്ര.

പക്ഷെ, സുചിത്രയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുകയാണ് അഖില്‍. ദേഷ്യത്തില്‍ സെറ്റിയില്‍ വന്നിരുന്ന സുചിത്രയെ താന്‍ കണ്ടിരുന്നുവെന്നും അപ്പോള്‍ ഞാനും ഇവിടെത്തന്നെയുണ്ടായിരുന്നുവെന്നും അഖില്‍ പറയുന്നു. സുചിത്ര റിലാക്‌സ് ചെയ്തിരിക്കട്ടെ എന്നുവിചാരിച്ചാണ് ഒന്നും മിണ്ടാതിരുന്നത്. അപ്പോള്‍ സംസാരിക്കേണ്ട ആവശ്യം തനിക്ക് തോന്നിയിരുന്നില്ല എന്നും അഖില്‍ പറയുന്നു.

എന്നാല്‍ ഒരു പ്രശ്‌നം വരുമ്പോള്‍ സുഹൃത്തുക്കള്‍ ഇങ്ങനെയാണോ എന്ന് ചോദിക്കുകയാണ് സുചിത്ര. സുഹൃത്തുക്കള്‍ ഒരു കാഴ്ചക്കാരെ പോലെ ദൂരെ നോക്കിയിരിക്കുമ്പോള്‍ തനിക്കു സങ്കടമുണ്ടെന്ന് സുചിത്ര സൂചിപ്പിക്കുന്നു.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
ദില്‍ഷയെ കണ്ടുപഠിക്ക്

'ദില്‍ഷയെ കണ്ടുപഠിക്ക്. അവള്‍ ഒരു പെണ്‍കുട്ടിയാണ്. സുഹൃത് ബന്ധത്തിന്റെ പേരില്‍ അവള്‍ അവളുടെ വ്യക്തിത്വം മറന്ന് ഒരു ന്യായവുമില്ലാത്ത കാര്യത്തിന് വേണ്ടി പോലും റോബിനു വേണ്ടിയും ബ്ലെസ് ലിക്കും വേണ്ടിയും തര്‍ക്കിക്കുന്നുണ്ടല്ലോ. അവര്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്നുപോലും പലപ്പോഴും ദില്‍ഷ വിലയിരുത്താറില്ല.' അതാണ് തന്റെ കാഴ്ചപ്പാടില്‍ നല്ല സുഹൃത് ബന്ധം എന്ന് പറയുകയാണ് സുചിത്ര.

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. അപര്‍ണ കഴിഞ്ഞ വാരം എവിക്ട് ആയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X