കള്ളക്കളിയിലൂടെ സുചിത്ര ക്യാപ്റ്റനായി; വിനയും ധന്യയും ടാസ്‌ക് തെറ്റിച്ചത് ചൂണ്ടി കാണിച്ച് ആരാധകര്‍
ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ക്യാപ്റ്റന്മാര്‍ക്ക് ഇത്തവണ സുഖ ജീവിതമാണ്. അവര്‍ക്ക് വേണ്ടി പ്രത്യേകം ബാത്ത്‌റൂം സൗകാര്യത്തോടെയുള്ള ബെഡ് റൂം ആണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ബ്ലെസ്ലി ആണെങ്കിലും ക്യാപ്റ്റന്‍സി ടാസ്‌കില്‍ നടന്ന സംഭവങ്ങള്‍ വൈറലാവുകയാണ്.
കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌കില്‍ മികച്ച പെര്‍ഫോന്‍സ് കാഴ്ച വെച്ച ജാസ്മിനും സൂരജിനും നേരിട്ട് ക്യാപ്റ്റന്‍സിയിലേക്കുള്ള സാധ്യതയാണ് നല്‍കിയത്. ശേഷം അവശേഷിക്കുന്ന ഒരാളെ തിരഞ്ഞെടുക്കാനുള്ള നിര്‍ദ്ദേശവും കൊടുത്തു. എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തത് സുചിത്രയെ ആണ്.

ഇത്തവണയും സഹമത്സരാര്‍ഥികളുടെ പിന്തുണയോടെയാണ് ക്യാപ്റ്റന്‍സി ടാസ്‌ക് നടത്തിയത്. നീളമുള്ള കോലില്‍ വെച്ചിരിക്കുന്ന ലിപ്സ്റ്റിക് കൈ ഉപയോഗിക്കാതെ ചുണ്ടില്‍ തേച്ച് അതൊരു ബോര്‍ഡില്‍ പോയി ഉമ്മ വെക്കുക. ആ ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ ചുംബനത്തിന്റെ പാടുകള്‍ വന്നിരിക്കുന്നത് സുചിത്രയ്ക്കാണ്. വിനയ്, ധന്യ മേരി വര്‍ഗീസ് തുടങ്ങിയവരാണ് ഈ ടീമില്‍ ഉണ്ടായിരുന്നത്. രണ്ടാളും ഓടി നടന്ന് ചുംബനത്തിന്റെ പാടുകള്‍ വരുത്തി.

എന്നാല്‍ ചില സമയങ്ങളില്‍ ഒന്നിലധികം തവണ വിനയും ധന്യ മേരി വര്‍ഗീസും ചുംബനങ്ങള്‍ കൊടുത്തു. ഒരു തവണ മാത്രമെന്ന് പറഞ്ഞെങ്കിലും സുചിത്രയുടെ ടീമിലെ വിനയിയും ധന്യയും അതില്ലാതെ കൊടുക്കാനും ശ്രമിച്ചിരുന്നു. ഒടുവില്‍ റിസള്‍ട്ട് വന്നപ്പോള്‍ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ സംഭവിച്ചെന്നാണ് പറയുന്നത്. ഇതോടെ 70 ഓളം പോയിന്റുകള്‍ നേടി സുചിത്ര ഒന്നാം സ്ഥാനത്തും മറ്റുള്ളവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്മാറിയിരിക്കുകയാണ്.

സുചിത്ര ക്യാപ്റ്റന്‍ ആയത് കള്ള കളിയിലൂടെ എന്ന തരത്തില്‍ ചില സൂചനകള്‍ സോഷ്യല്‍ മീഡിയയില്‍ പേജിലൂടെ നടക്കുന്നുണ്ട്. ക്യാപ്റ്റന്‍സി ടാസ്‌കില്‍ നടന്ന ചില കള്ളക്കളിയെ കുറിച്ചാണ് ആരാധകരില്‍ ചിലര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ധന്യയും റോബിനും നടത്തിയ കള്ളത്തരം വീഡിയോ രൂപത്തില്‍ പുറത്ത് വരികയും ചെയ്തു.
Recommended Video

'ഇന്നത്തെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ മത്സരാര്‍ഥികളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ബോര്‍ഡില്‍ ഒരു പ്രാവിശ്യം ഓടി വന്നിട്ട് ഒരു കിസ്സ് മാത്രമേ ചെയ്യാവു എന്ന് റൂള്‍സ് ഒണ്ടായിട്ടും സുചിത്രയേ സപ്പോര്‍ട്ട് ചെയ്ത ധന്യ വിനയ് എന്നിവര്‍ ഒന്നില്‍ കൂടുതല്‍ തവണ കിസ്സ് ചെയുന്നതായി കാണാം.. ഇതുപോലെയുള്ള കള്ളകളികളാണ് ബിഗ് ബോസില്‍ നടക്കുന്നത്.. ഇവര്‍ ഒരു ഗ്രൂപ്പ് ആയി ചേര്‍ന്ന് കള്ളക്കളി നടത്തുന്നു. എന്നാണ് ഒരു ആരാധകന്റെ അഭിപ്രായം.


Click it and Unblock the Notifications