ഞാനിത്രയും വഴക്ക് ഉണ്ടാക്കിയിരുന്നോ? ആദ്യമായി എവിക്ഷനില്‍ വന്ന സുചിത്ര ഒടുവില്‍ വീട്ടിലേക്ക് പോയി
അറുപത്തിമൂന്ന് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ബിഗ് ബോസില്‍ നിന്നും ഒരു മത്സരാര്‍ഥി കൂടി പുറത്തേക്ക് പോയിരിക്കുകയാണ്. സീരിയല്‍ നടി സുചിത്ര നായരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസ് വീടിനോട് ബൈ പറഞ്ഞിരിക്കുന്നത്. ഇത്രയും ദിവസത്തിനിടയില്‍ ആദ്യമായിട്ടാണ് സുചിത്ര നോമിനേഷനില്‍ വരുന്നത്. അങ്ങനെ ആദ്യ വിധിയിലൂടെ നടി വീടിന് പുറത്തേക്ക് പോവേണ്ടതായിട്ടും വന്നു.
സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവരാണ് എലിമിനേഷന്‍ റൗണ്ടില്‍ എത്തിയത്. അവരില്‍ നിന്നും ഒരാളെ പുറത്താക്കുമെന്നായിരുന്നു സൂചന. അതേ സമയം സുചിത്രയായിരിക്കും പുറത്തേക്ക് പോവുക എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രവചനങ്ങള്‍ നടന്നിരുന്നു. ഒടുവിലത് സത്യമായി മാറിയിരിക്കുകയാണ്. ബിഗ് ബോസിനുള്ളില്‍ സുഖില്‍ എന്നൊരു ടീമിനെ ഉണ്ടാക്കിയ സുചിത്രയുടെ എവിക്ഷന്‍ സഹമത്സരാര്‍ഥികളെ കൂടുതല്‍ വിഷമത്തിലാക്കി.

അഖിലാണ് ആദ്യമായി പൊട്ടിക്കരഞ്ഞത്. സുചിത്ര വീട്ടില്‍ നിന്ന് പോവുന്നത് വരെ സങ്കടം ഉള്ളിലൊതുക്കിയ അഖില്‍ അവര്‍ പോയതിന് ശേഷമാണ് വിങ്ങി പൊട്ടിയത്. സൂരജിനും ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കുമെല്ലാം സുചിത്രയുടെ പോക്ക് വലിയ ആഘാതമായി. ശക്തമായ മത്സരം കാഴ്ച വെച്ചിരുന്ന സുചിത്ര സേഫ് ഗെയിം കളിക്കുകയായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും പുറത്തേക്ക് പോവുന്നത് ഒരു രക്ഷപ്പെടലാണെന്നാണ് സുചിത്ര പറഞ്ഞത്.

അച്ഛനെ കാണാനുള്ള സന്തോഷത്തോടെയാണ് സുചിത്ര ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ഒപ്പം അതുവരെ സൂക്ഷിച്ച് നോക്കിയ ചെടി അഖിലിന് സമ്മാനമായി കൊടുക്കുകയും ചെയ്തു. പത്ത് ആഴ്ചകള്‍ ബിഗ് ബോസ് വീട്ടില്‍ നിന്നതിനെ പറ്റിയാണ് വേദിയലില്‍ വെച്ച് മോഹന്‍ലാല്‍ ചോദിച്ചത്. ആദ്യമായി നേമിനേഷനില്‍ വന്നു, പുറത്തേക്ക് പോവുകയാണ്. അതില്‍ സങ്കടമൊന്നുമില്ല. നേരത്തെ നോമിനേഷനില്‍ വന്നിരുന്നെങ്കില്‍ താന്‍ അതിന് മുന്‍പേ പോയേനെ എന്നാണ് സുചിത്ര വ്യക്തമാക്കുന്നത്.

ബിഗ് ബോസിനുള്ളില്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുറത്തായതില്‍ സങ്കടമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇല്ലെന്നാണ് സുചിത്രയുടെ മറുപടി. വീട് മിസ് ആയി തുടങ്ങിയതോടെ എല്ലാം കൈയ്യില്‍ നിന്നും പോയി തുടങ്ങി. ഇനി വീട്ടില്‍ പോവുന്നതാണ് നല്ലതെന്ന് തോന്നിയതായും സുചിത്ര പറഞ്ഞു.

വേദിയില്‍ വെച്ച് സുചിത്രയുടെ അറുപത്തിമൂന്ന് ദിവസത്തെ ജീവിതത്തിന്റെ നേര്‍രേഖ കാണിച്ച് കൊടുത്തിരുന്നു. താനിത്രത്തോളം വഴക്കുണ്ടാക്കിയോ എന്നോര്‍ത്ത് സുചിത്ര അത്ഭുതപ്പെടുകയാണ് ചെയ്തത്. ബിഗ് ബോസില്‍ വന്ന് ഇത്രയും ദിവസം നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല. വന്ന് പെട്ട് പോയതാണ്. അത് അനുഭവിക്കുന്നത് വലിയ കടമ്പയാണെന്നും സുചിത്ര വെളിപ്പെടുത്തുന്നു. ഏത് സാഹചര്യത്തില്‍ പോയാലും തനിക്ക് ജീവിക്കാന്‍ സാധിക്കുമെന്നും നടി പറഞ്ഞു. അതേ സമയം ക്യാപറ്റൻ ചാൻസ് സൂരജിനാണ് സുചിത്ര നൽകിയത്.


Click it and Unblock the Notifications