ഇവരൊക്കെ ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായി; ബിഗ് ബോസിലെ കണ്‍ഫോം മത്സരാര്‍ഥികളുടെ ലിസ്റ്റ് പുറത്ത്

ഈ മാസം അവസാനം ആരംഭിക്കാന്‍ പോവുന്ന ബിഗ് ബോസ് ഹൗസിലേക്ക് മത്സരാര്‍ഥികളൊക്കെ പോയി കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ മാര്‍ച്ച് 27 മുതല്‍ സംപ്രേക്ഷണം ചെയ്യും. ഇത്തവണ വീടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. ഷോ യുടെ പരസ്യ ബോര്‍ഡുകളിലെല്ലാം ഇത് വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനൊപ്പം ഏകദേശം കണ്‍ഫോം ആയിട്ടുള്ള ലിസ്റ്റും പുറത്ത് വന്നുവെന്നാണ് ബിഗ് ബോസ് മല്ലു ടോക്‌സ് പറയുന്നത്.

ബിഗ് ബോസിനെ കുറിച്ചുള്ള നിരൂപണങ്ങള്‍ പങ്കുവെക്കുന്ന യൂട്യൂബ് ചാനലാണിത്. പ്രെഡിക്ഷന്‍ ലിസ്റ്റില് ഉണ്ടായിരുന്ന ലിന്റോ റോണി ആണ് കണ്‍ഫോം ലിസ്റ്റിലുള്ള ആദ്യത്തെ ആള്‍. സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള ആളാണ് ലിന്റോ. അടുത്തത് ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലെ പപ്പിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുചിത്ര നായരാണ്. ബിഗ് ബോസില്‍ സുചിത്രയും ഉണ്ടെന്നാണ് അറിയുന്നത്. ഇവരൊക്കെ ഓഡിഷനില്‍ പങ്കെടുത്തവരാണ്.

ഓഡിഷനില്‍ പങ്കെടുത്തവരിൽ കൺഫോം ആയ താരങ്ങൾ

ബിഗ് ബോസിനെ കുറിച്ചുള്ള നിരൂപണങ്ങള്‍ പങ്കുവെക്കുന്ന യൂട്യൂബ് ചാനലാണിത്. പ്രെഡിക്ഷന്‍ ലിസ്റ്റില് ഉണ്ടായിരുന്ന ലിന്റോ റോണി ആണ് കണ്‍ഫോം ലിസ്റ്റിലുള്ള ആദ്യത്തെ ആള്‍. സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള ആളാണ് ലിന്റോ. അടുത്തത് ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലെ പപ്പിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുചിത്ര നായരാണ്. ബിഗ് ബോസില്‍ സുചിത്രയും ഉണ്ടെന്നാണ് അറിയുന്നത്. ഇവരൊക്കെ ഓഡിഷനില്‍ പങ്കെടുത്തവരാണ്.

കഴിഞ്ഞ സീസണിലെ മത്സരാര്‍ഥി ഡിംപല്‍ ഭാലിന്റെ സഹോദരി തിങ്കള്‍ ഭാലും

കഴിഞ്ഞ സീസണിലെ മത്സരാര്‍ഥി ഡിംപല്‍ ഭാലിന്റെ സഹോദരി തിങ്കള്‍ ഭാലും ഇത്തവണ ഉണ്ടെന്ന സൂചനകള്‍ വന്നിരിക്കുകയാണ്. റിയാലിറ്റി ഷോ കളിലും മറ്റുമൊക്കെ പങ്കെടുത്തിട്ടുള്ള ആളാണ് തിങ്കള്‍. അവര്‍ ഫ്‌ളൈറ്റില്‍ കയറി കഴിഞ്ഞെന്നാണ് അറിയുന്നത്. രണ്ട് മോഡലുകള്‍ ഇത്തവണ ഉണ്ട്. അതിലൊരാള്‍ നയന ഏല്‍സയാണ്. തമിഴിലും മലയാളത്തിലും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റൊരു മോഡലായി പറയുന്നത് മിഖായേല്‍ സിനിമയില്‍ അഭഇനയിച്ച നവനി ദേവാനന്ത് ആണ്.

അധികം അറിയപ്പെടാത്ത ഒരാള്‍ കൂടിയുണ്ടാവുമെന്ന് പറയപ്പെടുന്നു

അധികം അറിയപ്പെടാത്ത ഒരാള്‍ കൂടിയുണ്ടാവുമെന്ന് പറയപ്പെടുന്നു. ഡെയിസി എന്നാണ് പേര്. അവര്‍ ഫോട്ടോഗ്രാഫര്‍ ആണെന്നാണ് അറിയുന്നത്. ഇത്തവണ അറിയാത്ത വ്യക്തികളായി കുറേ പേരുണ്ടാവുമെന്നും കഴിഞ്ഞ വര്‍ഷം സായിയും ഡിംപലുമൊക്കെ അടിച്ച് പൊളിച്ചത് പോലെ അവരായിരിക്കും സ്‌കോര്‍ ചെയ്യുന്നതെന്നും രേവതി പറയുന്നു. പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഇല്ലെങ്കിലും സിനിമാ മേഖലയില്‍ നിന്നും നടന്‍ സൂരജിനെയാണ് പറയുന്നത്. ടെലിവിഷന്‍ പരിപാടികൡലൂടെ ശ്രദ്ധേയനായ സൂരജ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമയിലൊക്കെ അദ്ദേഹം അഭിനയിച്ചിരുന്നു. ഏകദേശം കണ്‍ഫോം ആയ മത്സരാര്‍ഥിയാണ് സൂരജ്. ആദ്യം മുതല്‍ പ്രെഡിക്ഷന്‍ ലിസ്റ്റിലുള്ള നടനും മോഡലുമായ ജിയ ഇറാനിയും ഇത്തവണ ഉണ്ടായേക്കും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരിക്കും അദ്ദേഹത്തിന് ലഭിക്കുക എന്നാണ് അറിയുന്നത്. തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം കണ്‍ഫോം ആയത് ഇവരൊക്കെയാണെന്ന് പറയപ്പെടുന്നു.

Recommended Video

മഞ്ജുവിന് വേണ്ടി ദുബായിലെ റോഡ് സ്തംഭിപ്പിച്ച കഥ | FilmiBeat Malayalam
 കണ്‍ഫോം ചെയ്യാത്ത ചിലരുടെ പേരും വെളിപ്പെടുത്തി

ഇനി വരാന്‍ സാധ്യതകളുള്ള, എന്നാല്‍ കണ്‍ഫോം ചെയ്യാത്ത ചിലരുടെ പേരും വെളിപ്പെടുത്തിയിരുന്നു. അതിലൊരാള്‍ സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയാണ്. അനീഷ് രവിയാണ് മറ്റൊരാള്‍. ജിബിന്‍ മണ്ണാര്‍മല എന്നൊരു മോഡലിന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇത്തവണ എന്തായാലും കളറായിരിക്കുമെന്നം സീസണ്‍ മൂന്നിനെ അപേക്ഷിച്ച് നല്ല വ്യത്യാസമുണ്ടാവുമെന്നും രേവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X