For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംശയമായിരുന്നു, അഭിനയം നിര്‍ത്താന്‍ പറഞ്ഞു, പ്രണയ വിവാഹം മുടങ്ങിയതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരം

  |

  മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ബിഗ് ബോസ് സീസണ്‍ 4 ന് ആയി കാത്തിരുന്നത്. മാര്‍ച്ച് 27 ന് പതിനേഴ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബിഗ് ബോസ് അതിന്റെ രണ്ടാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ ഹൗസിനുള്ളില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഒരു മത്സരമായി കണ്ടാണ് എല്ലാവരും ഹൗസില്‍ നില്‍ക്കുന്നത്.

  പ്രണയിച്ചതിന് ശേഷം ഞാന്‍ കരയുന്നുണ്ടായിരുന്നു; ഇതുവരെ മനസിലായിട്ടില്ല, ആദ്യ പ്രണയത്തെ കുറിച്ച് ധന്യ

  ഹെവി ടാസ്‌ക്കുകളാണ് ഇക്കുറി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ ഫിസിക്കല്‍ ഗെയിമാണ് അധികവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാശിയേറി മത്സരങ്ങള്‍ക്കിടയിലും മത്സരാര്‍ത്ഥികളെ കൂടുതല്‍ പരിചയപ്പെടുത്താന്‍ ബിഗ് ബോസ് അവസരം നല്‍കാറുണ്ട്. ഇതിനായി രസകരമായ ടാസ്ക്കാണ് നല്‍കാറുള്ളത്.

  ഈ ആഴ്ചയില്‍ മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആദ്യ പ്രണയം തുറന്നു പറയാനുള്ള അവസരം നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. ധന്യ, നവീന്‍, അപര്‍ണ്ണ, നിമിഷ,അശ്വിന്‍ തുടങ്ങിയവര്‍ തങ്ങളുടെ പ്രിയപ്പെട്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താരങ്ങളുടെ പ്രണയ കഥ പ്രേക്ഷകരുടെ ഇടയില്‍ ചർച്ചയായിട്ടുണ്ട്.

  എന്നെക്കാള്‍ പ്രായമുണ്ട്, വല്ലാത്തൊരു ഫീല്‍ ആയിരുന്നു, ആണ്‍സുഹൃത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് അശ്വിന്‍

  ഇപ്പോഴിത എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന പ്രണയകഥ വെളിപ്പെടുത്തുകയാണ് സുചിത്ര. ബ്രേക്കപ്പ് സ്റ്റോറിയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹം വരെ എത്തിയ പ്രണയ ബന്ധമായിരുന്നു അവസാനിപ്പിച്ചത്. വേറെ പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ഏറ്റവും സ്‌പെഷ്യല്‍ ആണെന്നാണ് താരം പറയുന്നത്.

  സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ...'' ദേവി സീരിയല്‍ ചെയ്യുന്ന സമയത്തായിരുന്നു പുളളിയുമായി പ്രണയത്തിലാവുന്നത്. അദ്ദേഹം ഗ്രൂപ്പില്‍ നിന്ന് എന്റെ നമ്പര്‍ എടുത്ത് മെസേജ് അയക്കുകയായിരുന്നു. ആദ്യം പുള്ളിയുടെ ഇഷ്ടം തമാശയായിട്ടാണ് എടുത്തത്. എന്നാല്‍ പിന്നീട് വീട്ടില്‍ വന്ന് ചോദിച്ചു. പക്ഷെ ഞങ്ങളുടെ ജാതകങ്ങള്‍ തമ്മില്‍ ചേരില്ലായിരന്നു. എന്നാല്‍ പുള്ളി അവിടെയുള്ള ഒരു ജോത്സ്യനെ കണ്ട് ചേരുന്ന രീതിയില്‍ ജാതകമാക്കി. എന്നിട്ട് അമ്മയെ ജാതകം നോക്കാന്‍ അവിടേയ്ക്ക് കൊണ്ടു പോയി.

  ഏകദേശം എല്ലാം സെറ്റായതിന് ശേഷമായിരുന്നു
  ഞങ്ങള്‍ പ്രണയിച്ച് തുടങ്ങിയത്. എനിക്ക് ബുള്ളറ്റില്‍ പോകാന്‍ വലിയ ഇഷ്ടമായിരുന്നു. പുള്ളിയോട ആഗ്രഹം പറഞ്ഞപ്പോള്‍ തന്നേയും കൊണ്ട് കൊല്ലത്ത് വരെ പോയി. അന്ന് അവിടെ വെച്ചാണ് എന്ന് നിന്റെ മൊയ്തീൻ
  സിനിമ കണ്ടത്. കരഞ്ഞ് നിലവിളിച്ചാണ് ആ സിനിമ കണ്ട് തീർത്തത്. അപ്പോഴെ മനസ്സില്‍ ഒരു വല്ലായ്മ തോന്നിയിരുന്നു'; സുചിത്ര ചിരിച്ച് കൊണ്ട് പറഞ്ഞു.

  പ്രണയത്തെ കുറിച്ച് പറഞ്ഞതിനോടൊപ്പം തന്നെ ബന്ധം പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ചും സുചിത്ര പറഞ്ഞു. സംശയമായിരുന്നു ബന്ധത്തിന് വില്ലനായത്. ' പുള്ളിയ്ക്ക് താന്‍ ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത് ഇഷ്ടമല്ലായിരുന്നു. അഭിനയം നിര്‍ത്തണമായിരുന്നു. അതുപോലെ തന്നെ സംശയവും തോന്നി തുടങ്ങി. തന്നെ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ സ്‌ക്രീന്‍ ഷോര്‍ട്ട് ഉള്‍പ്പെടെ അയച്ചു കൊടുക്കേണ്ട സാഹചര്യ വന്നു. തുടക്കത്തിലെ ഇങ്ങനെയൊരു പ്രശ്നം വന്നതോടെ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത് നല്ലതല്ലെന്ന് തോന്നി. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു'; സുചിത്ര വെളിപ്പെടുത്തി.

  Recommended Video

  ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat

  എന്നാല്‍ ആളുടെ പേരോ മറ്റ് വിവരങ്ങളൊ താരം പറഞ്ഞില്ല. ഈ ലവ് സ്റ്റോറി പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആയിട്ടുണ്ട്. വാനമ്പാടി പരമ്പരയിലൂടെയാണ് സുചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. പത്മിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ച്ത്. നെഗറ്റീവ് കഥാപത്രമായിരുന്നു ഇത്. ഏഷ്യനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയല്‍ ആയിരുന്നു ഇത്.

  English summary
  Bigg Boss Malayalam Season 4: Suchithra Nair Opens Up Her Love Story And Why She Ended It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X