ബിഗ് ബോസ് എന്ന് തുടങ്ങും, മത്സരാര്‍ഥികള്‍ ആരൊക്കെയാണ്? തൊണ്ണൂറ് ശതമാനം സാധ്യതയുള്ളത് ഇവരാണ്

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. കഴിഞ്ഞ സീസണ്‍ ഉണ്ടാക്കിയ തരംഗത്തിലൂടെ വലിയ ആരാധക പിന്‍ബലം നേടാന്‍ ഈ റിയാലിറ്റി ഷോയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ പുതിയ സീസണ്‍ എത്തുമ്പോള്‍ വലിയ വലിയ പ്രതീക്ഷകളും ആരാധകര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പുതിയ ലോഗോ പുറത്തിറങ്ങിയത് മുതല്‍ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയ നടക്കുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് നിരൂപകയായ രേവതി ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് നാലിനെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ്. ഇത്തവണ എവിടെ വെച്ചായിരിക്കും ഷോ നടക്കുക എന്നത് മുതല്‍ ഇതുവരെ വന്ന മത്സരാര്‍ത്ഥികളെ കുറിച്ചുള്ള സൂചനകളും പങ്കുവെച്ചിരുന്നു.

ബിഗ് ബോസ് 4 ൻ്റെ ലൊക്കേഷൻ എവിടെയാണെന്ന് കണ്ടുപിടിച്ചു

കഴിഞ്ഞ രണ്ട് സീസണുകളിലെ ബിഗ് ബോസും ചെന്നൈയില്‍ വെച്ചാണ് നടത്തിയത്. എന്നാല്‍ ഇത്തവണ മുംബൈ ഫിലിം സിറ്റിയില്‍ ആയിരിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ബിഗ് ബോസ് മറാത്തി, ഹിന്ദി എന്നിവയുടെ രണ്ട് സെറ്റുകളാണ് അവിടെ ഉള്ളത്. മറാത്തിയുടെ സെറ്റ് മലയാളം ബിഗ് ബോസിന് വേണ്ടി ഒരുക്കാനായിരിക്കും സാധ്യത. അതുപോലെ മാര്‍ച്ച് ഇരുപത്തിയേഴ് ഞായറാഴ്ച തന്നെ ബിഗ് ബോസ് തുടങ്ങിയേക്കും എന്നാണ് തൊണ്ണൂറ് ശതമാനം ചാന്‍സെന്നും രേവതി പറയുന്നു.

സീരിയലിൽ നിന്നുള്ള പ്രമുഖ നടിമാർ ബിഗ് ബോസിലേക്ക്

മത്സരാര്‍ഥികളെ കുറിച്ച് പറയുകയാണെങ്കില്‍ ചാനല്‍ ഫേസ് ഉള്ള താരങ്ങളായിരിക്കും കൂടുതലായി ഉണ്ടാവുക. പ്രെഡിക്ഷന്‍ ലിസ്റ്റിലുള്ള ചില താരങ്ങള്‍ ഇവരാണ്. വാനമ്പാടി സീരിയലിലെ സൂപ്പര്‍ വില്ലത്തി ആയി അഭിനയിച്ച സുചിത്ര നായര്‍ ആണ് പ്രെഡിക്ഷന്‍ ലിസ്റ്റിലെ ഒന്നാമത്തെ ആള്‍. രണ്ടാമത് അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറെ അവതരിപ്പിക്കുന്ന ശ്രീതു കൃഷ്ണനാണ്. ഇവരുടെ പേരും പ്രവചനങ്ങളില്‍ ഉണ്ടെങ്കിലും കൃത്യത വന്നിട്ടില്ല. പിന്നെ ഏറ്റവും കൂടുതലായി പറയപെടുന്ന ആള്‍ അമ്മ സീരിയലിലെ ശ്രീകല ആണ്. കുങ്കുമപൂവിലെ വില്ലത്തി വേഷം ചെയ്ത അശ്വതിയുടെ പേരും പറയുന്നുണ്ട്. ബിഗ് ബോസ് നിരൂപണങ്ങള്‍ പറഞ്ഞ നടി അശ്വതി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ സീസണില്‍ നടിയും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പ്രെഡിക്ഷന്‍.

ബിഗ് ബോസിലെ സീരിയൽ നടന്മാർ ഇവരാണ്

പാടാത്ത പൈങ്കിളി സീരിയലില്‍ നിന്നും പിന്മാറിയ ലക്കിജിത്ത് സൈനി ആണ് പുരുഷ താരങ്ങളില്‍ ഉള്ള നടന്‍. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് സീരിയലില്‍ നിന്ന് ലക്കി പിന്മാറിയതെന്നാണ് പറയുന്നത്. അത് ബിഗ് ബോസിന് വേണ്ടിയാണോന്ന് കണ്ടറിയേണ്ടി വരും. അതേ സമയം പാടാത്ത പൈങ്കിളിയിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്ന നവീന്‍ അറയ്ക്കലിന്റെ പേരും കേള്‍ക്കുന്നുണ്ട്. അനീഷ് രവിയാണ് മറ്റൊരാള്‍.

Recommended Video

ഭീഷ്മ സൂപ്പർ ഹിറ്റാകും,മമ്മൂക്ക തകർത്താടും.ദേ ജോജുവിന്റെ ഉറപ്പ്
 ഷാനവാസ് ഷാനുവും ബിഗ് ബോസിലേക്ക് വരുന്നതായി സൂചനകളുണ്ട്

ഷാനവാസ് ഷാനുവും ബിഗ് ബോസിലേക്ക് വരുന്നതായി സൂചനകളുണ്ട്. മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ നിന്നും പിന്മാറി സീത 2 എന്ന സീരിയലുമായി താരം വരാന്‍ പോവുകയാണെന്നാണ് അറിയുന്നത്. എന്നാല്‍ അതിന് മുന്‍പ് ബിഗ് ബോസിലേക്ക് എത്താനും സാധ്യതയുണ്ട്. ഭാര്യ എന്ന സീരിയലിലൂടെ ശ്രദ്ധേയായ റിന്റോ റോണിയുടെ പേരുകളും കേള്‍ക്കുന്നുണ്ട്. മനസിനക്കരെ സീരിയലിലെ കേന്ദ്രകഥാപാത്രം ചെയ്തിരുന്ന വിഷ്ണു നായരും ആരതി സോജനും ഒരുമിച്ച് പിന്മാറിയിരുന്നു. വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞെങ്കിലും ഇവരും ബിഗ് ബോസിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാവാം എന്നാണ് റിപ്പോര്‍ട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X