റോബിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് സുചിത്ര, പ്രതികരിക്കാതെ അഖില്‍...
ബിഗ് ബോസ് മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. തുടക്കത്തില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഷോയ്‌ക്കെതിരെ ഉയര്‍ന്നത്. ഉള്ളക്കം ചൂണ്ടി കാണിച്ച് കൊണ്ടായിരുന്ന വിമര്‍ശനം തലപൊക്കിയത്. എന്നാല്‍ ബിഗ് ബോസ് ഷോ എന്താണെന്ന മനസിലായതോടെ ജനങ്ങളും ഷോയെ സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ മലായളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്ന ടെലിവിഷന്‍ പരിപാടിയാണിത്. നിലവില്‍ ബിഗ് ബോസ് സീസണ്‍ 4 ആണ് മലയാളത്തില്‍ നടക്കുന്നത്.
മൂന്നാം സീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗത്തിനെ കുറിച്ചുളള ചര്‍ച്ച പ്രേക്ഷകരുടെ ഇടയില്‍ തകൃതിയായി നടന്നിരുന്നു. മൂന്നാം സീസണ്‍ സൃഷ്ടിച്ച ഓളത്തില്‍ തന്നെ നാലാം ഭാഗവും തുടങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

2022 മാര്‍ച്ച് 27 നാണ് ബിഗ് ബോസ് സീസണ്‍ 4 തുടങ്ങുന്നത്. പതിവ് പോലെ വന്‍ ആഘോഷത്തോടെയാണ് മത്സരാര്‍ത്ഥികളെ ഷോയിലേയ്ക്ക മോഹന്‍ലാല്‍ ക്ഷണിച്ചത്. വ്യത്യസ്ത സാഹചര്യത്തില്‍ നിന്ന് വരും വ്യത്യസ്ത നിലപാടുമുള്ള ഒരു ഗ്രൂപ്പ് ആളുകളായിരുന്നു ഷോയില്‍ എത്തിയത്. ഇത് തുടക്കത്തില്‍ തന്നെ സീസണ്‍ 4 ന്റെ മൈലേജ് വര്‍ധിപ്പിച്ചു.

നിലവില്‍ 62 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ സീസണ്‍ നാലും അവസാനിക്കാന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉള്‍പ്പെടെ 20 പേരുണ്ടായ വീട്ടില്‍ ഇപ്പോള്‍ 12 അംഗങ്ങള്‍ മാത്രമാണുള്ളത്.
ഷോ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുമ്പോള്‍ മത്സരാര്‍ത്ഥികളുടെ പോരാട്ടവീര്യവും വര്‍ധിച്ചിട്ടുണ്ട്. അവസാനദിനവരെ ഹൗസില്‍ നില്‍ക്കാനായി കയ്യും മെയ്യും മറന്ന് പോരാടുകയാണ മത്സരാര്‍ത്ഥികള്‍.
എന്താണ് ബിഗ് ബോസ് ഷോയെന്ന് മനസിലാക്കി കൊണ്ടാണ് എല്ലാവരും മത്സരത്തിനായി എത്തിയത്. ഗെയിമിന്റെ രീതികള്‍ അറിയമെങ്കില്‍ കൂടിയും മത്സരാര്‍ത്ഥികളുടെ സമീപനത്തില്‍ മാറ്റമുണ്ടാവും. പലരും അകന്ന് പോവും. ഇപ്പോഴിത ഹൗസിലുള്ള പലരുടേയും സമീപനത്തില്‍ മാറ്റം വന്നിരിക്കുയാണ്. പലരും ഒരു കൂരയ്ക്കുള്ളില്‍ ഒഴിഞ്ഞുമാറി ജീവിക്കുകയാണ്.

ഇപ്പോഴിത താന്‍ ഡോക്ടറിനെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് തുറന്ന് പറയുകയാണ് സുചിത്ര. വിനയിയോടും അഖിലിനോടുമാണ് ഡോക്ടറിനോടുള്ള തന്റെ സമീപനത്തെ കുറിച്ച് സുചിത്ര പറഞ്ഞത്.
ദിവസവും ഒരു ആപ്പിള്‍ തിന്നു ഡോക്ടറെ ഒഴിവാക്കൂ എന്ന് റോബിനെ ചൂണ്ടി കാണിച്ച് കൊണ്ട് വിനയ് പറയുമ്പോഴാണ്' താന്‍ ഡോക്ടറിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് പറഞ്ഞത്

അകറ്റി നിര്‍ത്തിയത് വളരെ നല്ല കാര്യമാണെന്നാണ് സുചിത്രയെ ട്രോളി കൊണ്ട് പ്രേക്ഷകർ പറയുന്നത്. എന്താണ് ഡോക്ടറിനോട് ഇത്രയും ദേഷ്യം തോന്നാന്‍ കാരണമെന്നും ചോദിക്കുന്നുണ്ട്. സുചിത്ര ഡോക്ടര്‍ റോബിനോട് ചെയ്ത നല്ല കാര്യം അതാണെന്നും ആരാധകര്‍ പറയുന്നു.
തുടക്കത്തില്‍ റേബിനെ പബ്ലിക്കായി വിമര്‍ശിച്ച് കൊണ്ട് സുചിത്ര എത്തിയിരുന്നില്ല. ഈ ആഴ്ചയാണ് ഹൗസിനുള്ളില്‍ ശബ്ദമുയര്‍ത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി ജാസ്മിനോടൊപ്പം ചേര്‍ന്ന് റേബിനെ വിമര്‍ശിക്കാറുമുണ്ട്്.

ഈ ആഴ്ചയിലെ വാരാന്ത്യം എപ്പിസോഡ് സുചിത്രയ്ക്ക് ഏറെ നിര്‍ണ്ണായകമാണ്. നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതാദ്യമായിട്ടാണ് എത്തുന്നത്. സുചിത്രയ്‌ക്കൊപ്പം അഖില്‍, സൂരജ്, വിനയ് മാധവ് എന്നിവരും ഉണ്ട്. സൂരജും അഖിലും വളരെ വിരളമായി മാത്രമേ എവിക്ഷനില്‍ ഇടംപിടിച്ചിട്ടുളളൂ. എന്നാല്‍ വിനയ് വന്നതിന് ശേഷം നിറസാന്നിധ്യമാണ്.
ഷോ അവസാനത്തിലേയ്ക്ക് കടക്കുമ്പോള്‍ ഒന്നോ ഒന്നിലധികമോ ആളുകള്‍ പുറത്ത് പോകും. അപര്‍ണ്ണ മള്‍ബെറിയാണ് പോയ വാരം പുറത്തായത്.


Click it and Unblock the Notifications