ധന്യയുടെ ദേഹത്ത് ബ്ലെസ്ലി വെള്ളം ഒഴിച്ചത് കണ്ട് നില്‍ക്കാനായില്ല, മോശമായിപ്പോയി, ശരിയല്ലെന്ന് സുചിത്ര

ബിഗ് ബോസ് മൂന്നാം ആഴ്ച പിന്നിടുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരം കനക്കുകയാണ്. നേരത്തെ തന്നെ ഗെയിമിന്റെ ട്രാക്കിലായ
ഇവര്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് മത്സരത്തെ സമീപിക്കുന്നത്. പലപ്പോഴും ടാസ്‌ക്കുകള്‍ ഹൗസിന്റെ കാലാവസ്ഥയെ തകിടം മറിക്കാറുണ്ട്. ഇപ്പോഴിത ക്യാപ്റ്റന്‍സി ടാസ്ക്ക് ബിഗ് ബോസ് ഹൗസില്‍ പുതിയ പ്രശ്‌നം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തവണ സുചിത്രയും ബ്ലെസ്ലിയും തമ്മിലാണ് പ്രശ്‌നം.

Suchithra -Blesslee

ക്യാപ്റ്റന്‍സി ടാസ്‌ക്കിന് കഴിഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള വഴക്ക് നടന്നത്. ഇതുവരേയും ഹൗസില്‍ ഉയര്‍ന്ന് കേള്‍ക്കാത്ത ഒരു ആരോപണമായിരുന്നു സുചിത്ര ബ്ലെസ്ലിയ്ക്ക് നേരെ ആരോപിച്ചത്. ടാസ്‌ക്കിന്റെ ഭാഗമായി ധന്യയുടെ ദേഹത്ത് വളരെ മോശമായിട്ടാണ് ബ്ലെസ്ലി വെളളം ഒഴിച്ചതെന്നാണ് സുചിത്ര പറയുന്നത്. എന്നാല്‍ താന്‍ ശരിയായ രീതിയില്‍ തന്നെയാണ് ടാസ്‌ക്ക് ചെയ്തതെന്നാണ് ബ്ലെസ്ലിയുടെ വാദം. ഇതിന്റ പേരില്‍ ഇരുവരും തമ്മില്‍ വലിയ വഴക്ക് നടന്നു.

സംഭവം ഇങ്ങനെ; ക്യാപ്റ്റന്‍സി ടാസ്‌ക്ക് കഴിഞ്ഞതിന് പിന്നാലെയാണ് ബ്ലെസ്ലിയും സുചിത്രയും തമ്മില്‍ പ്രശ്‌നം തുടങ്ങിയത്. ബിഗ് ബോസ് പറഞ്ഞതനുസരിച്ചല്ല ധന്യയ്ക്ക് നേരെ വെള്ളമൊഴിച്ചതെന്നായിരുന്നു സുചിത്രയുടെ കണ്ടെത്തല്‍. എന്നാല്‍ താന്‍ ശരിയായ രീതിയില്‍ തന്നെയാണ് ടാസ്‌ക്ക് ചെയ്തതെന്നും അനാവശ്യം വിളിച്ച് പറയരുതെന്നും ബ്ലെസ്ലി സുചിത്രയെ വിലക്കി. ഇത് നടിയെ ചൊടിപ്പിച്ചു. അനാവശ്യം പ്രവര്‍ത്തിക്കാം പറയാന്‍ പാടില്ലേ എന്ന് പറഞ്ഞ് കൊണ്ട് ബ്ലെസ്ലിക്ക് നേരെ അടുക്കുകയായിരുന്നു. കഴിഞ്ഞ് പോയ വീക്കിലി ടാസ്‌ക്കിലെ സ്ത്രീ വിരുദ്ധത ചൂണ്ടി കാണിച്ചു കൊണ്ടായിരുന്നു സുചിത്രയുടെ പ്രതികരണം.

ഇതിന് പിന്നാലെ തര്‍ക്കം മുറുകുകയായിരുന്നു. 'പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറാന്‍ പഠിക്കണം. നിന്റെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടെന്നറിഞ്ഞ് പെരുമാറണമെന്നും' സുചിത്ര ബ്ലെസ്ലിയ്ക്ക നേരെ ആഞ്ഞടിച്ചു. തര്‍ക്കം വഷളായതോടെ ഇരുവരെയും ലക്ഷ്മി പ്രിയയും ദില്‍ഷയും ചേര്‍ന്ന് സമാധാനിപ്പിച്ച് കൊണ്ടു പോവുകയായിരുന്നു. പിന്നീട് ധന്യയുടെ ദേഹത്തേക്ക് വളരെ മോശമായ രീതിയിലാണ് വെള്ളം ഒഴിച്ചതെന്നും തനിക്കത് കണ്ടുനിന്നിട്ട് സഹിക്കാന്‍ പറ്റിയില്ലെന്നും സുചിത്ര മറ്റുള്ളവരോട് പറഞ്ഞു. അവന്റെ ആറ്റിറ്റിയൂഡ് മോശമാണെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സമയത്ത് ബ്ലെസ്ലിയെ പിന്തുണച്ച് ദില്‍ഷ എത്തി. കഴിഞ്ഞ ടാസ്‌കില്‍ താന്‍ പൂവ് വെച്ചത് ഒരാളുടെ അണ്ടര്‍വെയറിലായിരുന്നുവൊന്നാണ് ദില്‍ഷ പറഞ്ഞത്.

അതേസമയം സുചിത്രയുടെ ആരോപണം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആരാധകരും പറയുന്നത്. ബിഗ് ബോസ് പോലെയുള്ള ഷോയില്‍ ഇതുപോലെ സ്ത്രീ വിരുദ്ധവാദമൊക്ക ഉയര്‍ത്തുന്നതിന് മുന്‍പേ നൂറ് പ്രാവശ്യം ആലോചിക്കണമെന്നാണ് പ്രേക്ഷകരുടെ വാദം. വളരെ ക്ലോസായി ഇടപഴകേണ്ടി വരുന്ന ടാസ്ക്കുകളും ഗെയിമുകളുമുള്ള ഷോയാണിതെന്നും കമന്റുകള്‍ വരുന്നുണ്ട്.

സുചിത്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഞാന്‍ 'സ്ത്രീയാണ്' എന്ന ആയുധം ഉപയോഗിച്ച് കളിക്കുന്ന രീതിക്കെതിരെ സുചിത്രയ്ക്കും ഡെയ്സിക്കും ലക്ഷ്മിപ്രിയക്കും നിമിഷയ്ക്കും ശക്തമായ താക്കീത് നല്‍കണമെന്ന് ഒരു ആരാധിക പറയുന്നു.

ഗെയിമിലുള്ള ഇത്തരത്തിലുള്ള കാര്യങ്ങളെ സ്ത്രീ എന്ന ആയുധം ഉപയോഗിച്ച് വളച്ചൊടിച്ചു മറ്റൊരാളെ സ്ത്രീകളെ മോശമായി കാണുന്നവന്‍ എന്ന ലേബല്‍ കെട്ടികൊടുക്കുന്ന ആചാരം ഞങ്ങളെ പോലുള്ള സ്ത്രീകള്‍ക്ക് തന്നെ നാണക്കേടാണ്. ഗെയിമിനിടയില്‍ ദില്‍ഷ മാല കൊണ്ടുപോയി അഖിലിന്റെ പാന്റിനുള്ളിലിട്ടപ്പോള്‍ ഇല്ലാത്ത എന്ത് ന്യായമാണ് ഇപ്പോള്‍ ബ്ലസ്ലി ഒരു കപ്പ് വെള്ളമൊഴിച്ചപ്പോള്‍ സുചിത്ര കണ്ടുപിടിച്ചതെന്ന് ഒരു ഇവര്‍ ചോദിക്കുന്നു.

എത്ര പെട്ടെന്നാണ് അവര്‍ ബ്ലെസ്ലിയെന്ന വ്യക്തിയെ സ്ത്രീകളോട് ബഹുമാനമില്ലാത്തവന്‍ വൃത്തികെട്ടവന്‍ എന്നൊക്കെ വരുത്തി തീര്‍ത്തത് തീര്‍ത്തത്. ഇതൊരു ചെറിയ വിഷയമല്ല ദയവായി ഇതിനെതിരെ ശക്തമായ താക്കീത് നല്‍കണമെന്നും ഇവര്‍ ബിഗ് ബോസിന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഈ വിഷയത്തില്‍ ബ്ലെസ്ലിയോടൊപ്പമെന്നും ഗെയിം കളിക്കുന്നതിനപ്പുറത്തേക്ക് ഒരു തെറ്റും സ്ത്രീകളോട് ചെയ്തിട്ടില്ല. വെറുതെ ഒരാളെ സ്ത്രീവിരുദ്ധന്‍ ആക്കാന്‍ ശ്രമിക്കരുതെന്നും ഇവര്‍ കുറിപ്പില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള അഭിപ്രായമാണ് അധികം ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X