റോബിനെ വെല്ലുവിളിച്ചത് സുചിത്രക്ക് പണിയാകുമെന്ന് പ്രേക്ഷകർ

ബിഗ് ബ്രദർ എന്ന പാശ്ചാത്യ റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ബിഗ് ബോസ് നടക്കുന്നുണ്ട്. മലയാളത്തിൽ ഇപ്പോൾ നടക്കുന്നത് ബിഗ് ബോസിന്റെ നാലാമത്തെ സീസൺ ആണ്.

ഓരോ മത്സരാർഥികളും തങ്ങൾ വിജയികളാവും എന്ന് ഉറപ്പിച്ചാണ് ഷോയിൽ മത്സരിക്കുന്നത്. 17 മത്സരാർഥികളുടെ തുടങ്ങിയ ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് 12 മത്സരാർഥികളാണ്. ഏറ്റവും ഒടുവിൽ ഷോയിൽ നിന്നും പുറത്ത്‌ പോയത് അപർണയാണ്. തുടർന്ന് ഈ ആഴ്ചത്തെ നോമിനേഷനും പുറത്തുവന്നു. ഇത്തവണ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിലരുടെ പേരുകളാണ് നോമിനേഷനിൽ ഉള്ളത്.

Suchithra Robin

ബിഗ് ബോസിലെ എല്ലാ സീസണിലും വീട്ടിനുള്ളിൽ ഓരോ ഗ്രുപ്പുകൾ ഉണ്ടാവാറുണ്ട് ഇത്തവണ വീട്ടിൽ ഉണ്ടായ അത്തരത്തിൽ ഉള്ള ഒരു ഗ്രുപ് ആണ് അഖിൽ , സൂരജ്, സുചിത്ര എന്നിവർ അടങ്ങിയ ഗ്രുപ്. ഇതിൽ സുചിത്രയും സൂരജും നോമിനേഷനിൽ എത്തണം എന്ന് പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്ന വ്യക്തികളാണ്.

വോട്ടിംഗ് ആരംഭിച്ചതിനു ശേഷം ഇതുവരെയുള്ള അപ്ഡേറ്റുകൾ പ്രകാരം കുട്ടി അഖിലിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് വിനയ് മാധവ് ആണ്. മൂന്നാം സ്ഥാനം സൂരജിനും നാലാം സ്ഥാനം സുചിത്രക്കും. സുചിത്രക്ക് വളരെ കുറച്ച് ജനപിന്തുണ മാത്രമാണ് ലഭിക്കുന്നത്. ഇതോടൊപ്പം വീട്ടിൽ നടന്ന മറ്റൊരുകാര്യം സുചിത്രക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം കുറക്കാൻ കാരണമാവും എന്ന നിലപാടിലാണ് പ്രേക്ഷകർ.

നോമിനേഷനിൽ നിൽക്കുന്ന സമയത്തും ഡോ. റോബിനെ ടാർജറ്റ് ചെയ്യാൻ സുചിത്ര നോക്കുന്നുണ്ടായിരുന്നു. ഇത് സുചിത്രയെ വളരെ പ്രതികൂലമായി ബാധിക്കും എന്ന വിലയിരുത്തലാണ് പ്രേക്ഷകർക്കുള്ളത്. ഇത്തവണയും നോമിനേഷന് നിന്ന നാലുപേർക്കും ഒരു ഡിബേറ്റിലൂടെ തങ്ങൾക്ക് എന്തുകൊണ്ട് വോട്ട് നൽകണം എന്നതിനെകുറിച്ച പ്രേക്ഷകരുമായി സംസാരിക്കാൻ ഒരു അവസരം നൽകിയിരുന്നു.

ഈ ഡിബേറ്റ് നടക്കുന്ന സമയത്ത് വിനയോട് റോബിൻ ചില കാര്യങ്ങൾ ചോദിക്കുകയുണ്ടായി എന്നാൽ ഇതിനിടയിൽ സുചിത്ര കയറി സംസാരിക്കുകയും റോബിനോട്‌ മറുചോദ്യം ചോദിക്കുകയും ചെയ്തു. ഡോ. റോബിൻ ഫെയ്ക്ക് ആണെന്ന് വരുത്തി തീർക്കാനുള്ള ഒരു ഉദേശമായിരുന്നു സുചിത്രക്ക് ഉണ്ടായിരുന്നത്.

എന്നാൽ ഡോക്ടർ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഉണ്ടായത്. താൻ ഇവിടെ എന്റർടൈൻമെന്റിനാണ് വന്നതെന്നും തനിക്ക് ഇഷ്ട്ടം ഉള്ളത് ചെയ്യുമെന്നും പറഞ്ഞ റോബിൻ, തനിക് ചവിട്ട് നാടകം ചെയ്യാൻ തോന്നിയാൽ തൻ അതും ചെയ്യുമെന്ന് സുചിത്രയോട് പറഞ്ഞു.

തുടർന്നും സുചിത്ര റോബിനെ കുറ്റപ്പെടുത്തി സംസാരിച്ചു. ഈ അവസരത്തിൽ ബ്ലെസ്ലിയും ദിൽഷയും റോബിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നുണ്ടായിരുന്നു. എന്തുതന്നെ ആയാലും സുചിത്രയുടെ ഈ ഒരു പ്രവർത്തി റോബിൻ ഫാൻസിന്റെ ഇടയിൽ വളരെയധികം അതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് സുചിത്രയ്ക്ക് ലഭിക്കുന്ന വോട്ടുകളിൽ ഗണ്യമായ കുറവ് വരുത്താനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X