തനിക്കൊരു നല്ല സുഹൃത്താവാന്‍ കഴിയില്ലെന്ന് അഖിലിനോട് സുചിത്ര, കാര്യം തിരക്കി സൂരജ്

ബിഗ് ബോസ് സീസണ്‍ നാല് 52ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. 100 എന്ന ലക്ഷ്യത്തിലേയ്ക്ക് എത്താന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ. ദിവസങ്ങള്‍ കുറയുന്തോറും മത്സരവും മുറുകുകയാണ്. നൂറ് ദിവസം പൂര്‍ത്തികരിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് മത്സരാര്‍ത്ഥികള്‍.

വഴക്കും ബഹളവും മാത്രമല്ല നല്ല സൗഹൃദങ്ങളും മുഹൂര്‍ത്തങ്ങളും ബിഗ് ബോസ് ഹൗസില്‍ ഉണ്ടാവാറുണ്ട്. ദിവസങ്ങള്‍ കുറയുന്നതിനോടൊപ്പം തന്നെ മത്സരാര്‍ത്ഥികളുടെ മാനസിക അടുപ്പവും കൂടാറുണ്ട്. ശത്രുക്കളാണെങ്കില്‍ പോലും ചില മയപ്പെടുത്തലുകളും വിട്ടുവീഴ്ചകളും ഉണ്ടാകും. നല്ല സുഹൃദങ്ങളും ബിഗ് ബോസ് ഷോയിലൂടെ ഉണ്ടാവാറുണ്ട് .

Suchithra,

ഇപ്പോള്‍ ഹൗസിന് അകത്തും പുറത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന സൗഹൃദമാണ് അഖില്‍- സുചിത്ര- സൂരജ് എന്നിവരുടേത്. അഖിലും സൂരജും വന്നപ്പോള്‍ മുതല്‍ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇവരുടെ ഗ്രൂപ്പിലേയ്ക്ക് ഇപ്പോഴാണ് സുചിത്ര എത്തിയത്. തുടക്കത്തില്‍ ഇവര്‍ മൂവരും കമ്പനിയായിരുന്നില്ല. അടുത്ത സമയത്താണ് നല്ല കൂട്ടായത്. ഇവര്‍ക്ക് ക്യാമറ സ്‌പെയിസും കിട്ടിന്നുണ്ട്. സൗഹൃദം മാത്രമല്ല ഇവരെ ചുറ്റിപ്പറ്റി പ്രണയകഥയും പ്രചരിക്കുന്നുണ്ട്. സുചിത്രയും അഖിലും തമ്മില്‍ പ്രണയത്തിലാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. അല്ല ത്രികോണപ്രണയമാണെന്നും പറയുന്നവരുണ്ട്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് സൂരജും അഖിലുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണ്. തനിക്കൊരിക്കലും നല്ല സുഹൃത്തുക്കളെ കിട്ടില്ലെന്നാണ് നടി പറയുന്നത്. അത് തന്റെ വിധിയാണെന്നും കൂട്ടിച്ചേർത്തു. ഇതുകേട്ടയുടെനെ തങ്ങള്‍ നല്ല സുഹൃത്തുക്കളല്ലേ എന്ന് സൂരജ് തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ രണ്ട് പേരും നല്ല സുഹൃത്തുക്കളാണ് പക്ഷെ തന്നെ ഉള്‍ക്കൊള്ളാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്നാണ് സുചിത്രയുടെ മറുപടി. എന്നാല്‍ സൂരജ് ഇത് തിരുത്താന്‍ ശ്രമിക്കുന്നുണ്ട്.

അതേസമയം അഖില്‍ സുചിത്ര സൗഹദം ഹൗസിലും ചെറിയ ചര്‍ച്ചയായിട്ടുണ്ട്. ഇതിനെ കുറിച്ച് സുചിത്ര അഖിലിനോട് പറയുകയും ചെയ്തു.'തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്മള്‍ ബിഹേവ് ചെയ്യുന്നുണ്ടോ' എന്ന് ചോദിച്ച് കൊണ്ടാണ് ഹൗസില്‍ പ്രചരിക്കുന്ന ടോക്കിനെ കുറിച്ച് സുചിത്ര സംസാരിച്ചത്. ഇല്ലെന്നായിരുന്നു മറുപടി. നമ്മള്‍ കുട്ടികളിയെല്ലേ കളിക്കുന്നതെന്ന് സുചിത്ര ആത്മഗതം കൊണ്ടു. പിന്നീട് സൗഹൃദമല്ലേ എന്ന് വീണ്ടും സുചിത്ര എടുത്തു ചോദിക്കുന്നുണ്ട്.

ഇപ്പോള്‍ എല്ലാവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ ദില്‍ഷയും റോബിനും പെരുമാറുന്നത് പോലെയല്ല നമ്മള്‍ പെരുമാറുന്നത്. നമ്മളെപ്പോളെപ്പോഴും മൂന്ന് പേരും കൂടിയാണ് ഇരിക്കുന്നത്. പിന്നെന്താണ് ഇവരിങ്ങനെ പറയുന്നത് ആളുകളുടെ പേര് എടുത്ത് പറഞ്ഞ് കൊണ്ട് സുചിത്ര ചോദിച്ചു.

'ലക്ഷ്മി ചേച്ചി രണ്ടുമൂന്ന് വട്ടം പറഞ്ഞു'. അഖില്‍ ഇടയ്ക്ക് കേറി പറഞ്ഞു. 'എന്നോട് ഒരു പ്രാവശ്യം കുത്തി കുത്തി പറഞ്ഞു' സുചിത്ര അഖിലിനോട് തന്റെ ആധി പങ്കുവെച്ചു. 'ശരിക്കും ഒരാളോടും ഒരു പെണ്‍കുട്ടിക്ക് മിണ്ടാന്‍ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്. മിണ്ടിക്കഴിഞ്ഞാല്‍ അപ്പോള്‍ ഇങ്ങനൊരു ട്രാക്ക് ഫോം ചെയ്‌തെന്ന് പറയും. ' സുചിത്ര തന്റെ നിസഹായത വെളിപ്പെടുത്തി.

ദില്‍ഷ ,-റോബിന്‍- ബ്ലെസ്ലി ത്രികോണപ്രണയത്തിന്റെ ചര്‍ച്ച അവസാനിച്ചതിന് പിന്നാലെയാണ് സുചിത്ര- അഖില്‍- സൂരജ് കഥ ഹൗസിനുള്ളില്‍ ഇടം പിടിക്കുന്നത്. ഇവര്‍ മൂന്ന് പേരും ഈ ആഴ്ച ഹൗസില്‍ സെയിഫ് ആണ്. നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടില്ല. സുചിത്ര ഇതുവരേയും നോമിനേഷനില്‍ എത്തിയിട്ടില്ല. അഖിലും സൂരജും താരതമ്യേനെ കുറവാണ് . അഖിലാണ് ഹൗസിലെ ക്യാപ്റ്റന്‍. ഇത് രണ്ടാം തവണയാണ് ക്യാപ്റ്റനാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X