For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിന്റെ പെരുമാറ്റം അവന്റെ കുടുംബത്തിന്റെ പേര് കൂടി കളഞ്ഞു, അവരെ ഓർത്ത് വിഷമം തോന്നുന്നു'; സുചിത്ര

  |

  ബി​ഗ് ബോസ് ഹൗസിൽ തമ്മിൽ തമ്മിലുള്ള മത്സരങ്ങൾ പതിവാണ്. ടാസ്ക്കുകളും തർക്കങ്ങളും വരുമ്പോഴാണ് അവ കൂടുതൽ ശക്തി പ്രാപിക്കുന്നത്. തുടക്കത്തിൽ നല്ല സുഹൃത്തുക്കളെപ്പോലെ സംസാരിക്കുകയും കളിക്കുകയും ചിരിക്കുകയും ചെയ്ത രണ്ടുപേരായ സുചിത്രയും റോബിനും ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് തുടങ്ങിയതോടെ രണ്ട് വഴിക്കായി.

  മുമ്പൊക്കെ ദിൽഷയോട് തോന്നിയ പ്രണയത്തെ കുറിച്ച് അടക്കം റോബിൻ ആദ്യം സംസാരിച്ചത് സുചിത്രയോടായിരുന്നു. എന്നാൽ ഇപ്പോൾ‌ ഇരുവരും വലിയ ശത്രുതയിലാണ്.

  വീക്കിലി ടാസ്ക്കിന്റെ ആദ്യ ദിനം പൂർത്തിയപ്പോൾ മത്സരത്തെ കുറിച്ച് വിലയിരുത്തുന്നതിനിടെ റോബിനെ കുറിച്ച് റിയാസിനോട് സംസാരിക്കുകയാണ് സുചിത്ര.

  'സുചിത്രയും ജാസ്മിനും പുറത്തായിട്ട് മാത്രമെ ഞാൻ ഇവിടുന്ന് പോകൂ'; വെല്ലുവിളിച്ച് റോബിൻ, കലിയിളകി സുചിത്ര!

  റോബിന്റെ സ്വഭാവം അയാളുടെ കുടുംബാം​ഗങ്ങളെ വരെ സമൂഹത്തിന് മുമ്പിൽ നാണം കെടുത്തുന്ന തരത്തിലുള്ളതാണെന്നാണ് സുചിത്ര റിയാസിനോട് പറയുന്നത്. 'റോബിന്റെ അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും വീഡിയോ കണ്ടിരുന്നു.'

  'അവരുടെ ഇടയിൽ നിന്ന് വളർന്ന് വന്നിട്ടും കഷ്ടം... അവന്റെ സ്വഭാവം കണ്ടിട്ട് ആ വീട്ടുകാരെ ഓർത്ത് സങ്കടം തോന്നുന്നു. അവൻ ഫേക്കാണെന്നാണ് പറഞ്ഞ് നടക്കുന്നതെങ്കിലും എനിക്ക് തോന്നുന്നത് അവന്റെ യഥാർഥ സ്വഭാവം ഇപ്പോൾ കാണിക്കുന്നതാണെന്നാണ്.'

  'അവൻ ഇത്രയും നാൾ ചിലപ്പോൾ സമൂഹത്തിന് മുമ്പിൽ അഭിനയിച്ച് നടക്കുകയായിരുന്നിരിക്കും. ‌‌‌'

  'അവൾ കഴിക്കുമ്പോഴാണ് സന്തോഷവും സംതൃപ്തിയും'; നയൻസിന് ഭക്ഷണം വാരികൊടുത്ത് വിക്കി!

  'അവന്റെ വീട്ടുകാരെ കൂടി ഈ സ്വഭാവം കൊണ്ട അവൻ നാണം കെടുത്തുകയാണ്...' സുചിത്ര റിയാസിനോട് പറഞ്ഞു. സുചിത്ര പറഞ്ഞതെല്ലാം കേട്ട ശേഷം അവയെല്ലാം ശരിയാണെന്ന രീതിയിലാണ് റിയാസ് സംസാരിച്ചത്.

  പുറത്ത് നിന്ന് കളികണ്ടിട്ടാണ് റിയാസ് വീട്ടിലേക്ക് വന്നത്. അതിനാൽ തന്നെ റോബിനും ബ്ലെസ്ലിക്കും പുറത്തുള്ള സപ്പോർട്ട് എത്രത്തോളമാണെന്ന് റിയാസിന് അറിയാം. അത് നശിപ്പിച്ച് കപ്പ് അടിക്കുകയാണ് റിയാസിന്റെ ലക്ഷ്യം.

  പുതിയ വൈൽഡ് കാർഡുകളായി വന്ന റിയാസിനും വിനയ്ക്കുമല്ലാതെ മറ്റാർക്കും വീട്ടിൽ നടക്കുന്ന സംഭവങ്ങളോടുള്ള പ്രേക്ഷക പ്രതികരണം എത്തരത്തിലാണെന്നതിൽ ധാരണയില്ല.

  ഇപ്പോൾ വീട്ടിൽ കഴിയുന്നവരിൽ ഫൈനൽ ഫൈവിൽ തീർച്ചയായും എത്താൻ സാധ്യതയുള്ള രണ്ടുപേരാണ് റോബിനും റിയാസും.

  അതിനാൽ തന്നെ വന്നപ്പോൾ മുതൽ റിയാസ് ടാർ​ഗെറ്റ് ചെയ്യുന്നതും ഇവരെ തന്നെയാണ്. റിയാസ് വന്ന പിറ്റേദിവസം തന്നെ ത്രികോണ പ്രണയകഥയെ കുറിച്ച് ചർച്ച ചെയ്ത് റോബിൻ, ബ്ലെസ്ലി, ദിൽഷ എന്നിവരെ ഇളക്കി.

  പക്ഷെ മൂന്ന് പേരും ഒത്തുനിന്നതിനാൽ സംഭവം വലിയ വിജയം കണ്ടില്ല. റിയാസ് അവിടെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് ജാസ്മിനെയാണ്. ഇപ്പോൾ സുചിത്രയോടും റിയാസ് നല്ല അടുപ്പം കാണിക്കുന്നുണ്ട്.

  അതേസമയം ഈ ആഴ്ചയിലെ എവിക്ഷനിൽ സുചിത്ര പുറത്താക്കപ്പെട്ടേക്കും. വീട്ടിൽ ഏറ്റവും കൂടുതൽ തവണ വുമൺ‌ കാർഡ് ഇറക്കി ബ്ലെസ്ലിയെ മോശക്കാരനായി ചിത്രീകരിക്കാൻ സുചിത്ര ശ്രമിച്ചിരുന്നു.

  പക്ഷെ അപ്പോഴെല്ലാം സേഫ് ​ഗെയിം കളിച്ചതിനാൽ സുചിത്ര നോമിനേഷനിൽ വന്നിരുന്നില്ല.

  Recommended Video

  റിയാസിനെ സഹായിച്ച് ഞാൻ പുറത്തായി. അപർണ പറയുന്നു #AparnaMulberry #BiggBossMalayalam

  വീട്ടിൽ വന്ന് ഒമ്പത് ആഴ്ച പിന്നിട്ട ശേഷമാണ് സുചിത്ര ആദ്യമായി നോമിനേഷനിൽ വന്നിരിക്കുന്നത്. സേഫ് ​ഗെയിം കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ താൽപര്യമില്ലാത്തവരാണ് ബി​ഗ് ബോസ് മലയാളം പ്രേക്ഷകർ അതിനാൽ സുചിത്ര പുറത്താപ്പെട്ടേക്കും.

  ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോ​ഗിക്കേണ്ട വീക്കിലി ടാസ്ക്കാണ് ഇത്തവണ മത്സരാർഥികൾക്ക് നൽകിയിരിക്കുന്നത്. ​ഇതിനോടകം തന്നെ നിരവധി പ്രശ്നങ്ങൾ വീക്കിലി ടാസ്ക്കുമായി ബന്ധപ്പെട്ട് വീട്ടിൽ അരങ്ങേറി കഴിഞ്ഞു.

  ​ഗെയിമുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ‌ റോബിനെ പിടിച്ച് തള്ളുന്ന സുചിത്രയുടെ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Suchitra About Robin's Game Plan And Character To Riyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X