For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ടാസ്ക്കിൽ തോറ്റു, സുചിത്രയും ധന്യയും ജയിലിലേക്ക്...'; അർഹതപ്പെട്ടവർക്കാണ് ശിക്ഷ ലഭിച്ചതെന്ന് പ്രേക്ഷകർ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ എട്ടാം ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ശനിയും ഞായറും മോഹൻലാൽ വരുന്ന വീക്കെൻഡ് സ്പെഷ്യൽ എപ്പിസോഡാണ്. അതിന് മുന്നോടിയായി ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിലെ പ്രകടനങ്ങൾ വിലയിരുത്തി രണ്ട് പേർ ഈ ആഴ്ചയിലെ ജയിൽ വാസത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

  വീട്ടിലെ അം​ഗങ്ങളെല്ലാം ചേർന്ന് മൂന്ന് പേരുകളാണ് തെരഞ്ഞെടുത്തത്. ധന്യ, സുചിത്ര, അപർണ എന്നിവരായിരുന്നു അത്. ജയിൽ നോമിനേഷൻ നടന്ന സമയത്ത് പക്ഷാപാതപരമായി പെരുമാറി റോൺസൺ അടക്കമുള്ളവർ ഈ ആഴ്ച വീക്കിലെ ടാസ്ക്ക് നന്നായി കളിച്ചവരുടെ പേരുകളാണ് നിർദേശിച്ചത്.

  Also Read: 'സുചിത്രയെ എനിക്ക് ഇഷ്ടമായിരുന്നില്ല, തുടക്കത്തിൽ തന്നെ ഒരു അടി പ്രതീക്ഷിച്ചിരുന്നതാണ്'; വെളിപ്പെടുത്തി അഖിൽ!

  നന്നായി ​ഗെയിം കളിച്ച ബ്ലെസ്ലിയുടെ അടക്കം പേരുകൾ നോമിനേഷിൽ വീട്ടിലെ ചിലർ പറഞ്ഞിരുന്നു. നോമിനേഷൻ ന്യായമായ രീതിക്കല്ല നടക്കുന്നതെന്ന് മനസിലായതോടെ ബി​ഗ് ബോസ് ഇടപെട്ടു. ശേഷമാണ് വീക്കിലെ ടാസ്ക്കിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജയിൽ നോമിനേഷനുള്ള പേരുകൾ നിർദേശിക്കാൻ മത്സരാർഥികളോട് ബി​ഗ് ബോസ് പറഞ്ഞത്.

  അങ്ങനെ രണ്ടാമത് നടന്ന തെരഞ്ഞെടുപ്പിലാണ് സുചിത്ര, ധന്യ, അപർണ എന്നിവർക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. വീക്കിലി ടാസ്ക്കിൽ‌ മികച്ച പ്രകടനം നടത്താൻ ധന്യയ്ക്കോ സുചിത്രയ്ക്കോ അപർണയ്ക്കോ സാധിച്ചിരുന്നില്ല.

  Also Read: ബി​ഗ് ബോസ് മുൻ മത്സരാർഥി ആര്യ മുംബൈയിൽ, പുതിയ വൈൽഡ് കാർഡോ താരം? ഭീഷണിപ്പെടുത്തി ആരാധകർ!

  മൂന്ന് പേരുകളാണ് ജയിൽ നോമിനേഷനിലേക്ക് വന്നതെങ്കിലും രണ്ടുപേർ മാത്രമാണ് ജയിലിൽ കഴിയേണ്ടത്. ആ രണ്ടുപേരെ കണ്ടെത്തുന്നതിനായും ജയിൽ ടാസ്ക്കുണ്ടായിരുന്നു.

  വിവിധ നിറത്തിലുള്ള ചെറിയ ബോളുകൾ തന്നിരിക്കുന്ന കമ്പിൽ ബാലൻസ് ചെയ്ത് തടസങ്ങൾ കടന്ന് താഴെ വീഴാതെ ബൗളിൽ നിറയ്ക്കണം. മൂന്ന് പേരും തങ്ങളാൽ കഴിയുന്ന തരത്തിൽ ടാസ്ക്കിൽ പ്രകടനങ്ങൾ‌ കാഴ്ചവെച്ചു.

  അതിൽ ആദ്യം ​ഗെയിം പൂർത്തിയാക്കിയത് അപർണയായിരുന്നതിനാൽ അപർണയ്ക്ക് വിജയം ലഭിക്കുകയും ജയിൽ വാസത്തിൽ നിന്നും മോചനം ലഭിക്കുകയും ചെയ്തു.

  സുചിത്ര, ധന്യ എന്നിവരാണ് ഈ ആഴ്ച ജയിൽ വാസം അനുഭവിക്കാൻ പോകുന്നത്. വീട്ടിൽ വന്ന ശേഷം ആദ്യമായാണ് സുചിത്രയും ധന്യയും ജയിൽ വാസം അനുഭവിക്കാൻ പോകുന്നത്.

  ജയിൽ ടാസ്ക്ക് വീഡിയോ വൈറലായതോടെ സുചിത്രയും ധന്യയും അർഹിക്കുന്നതാണ് ജയിൽ വാസമെന്നാണ് പ്രേക്ഷകർ കമന്റായി കുറിക്കുന്നത്. സുചിത്രയും ധന്യയുമാണ് സീസൺ ഫോറിൽ സെയ്ഫ് ​ഗെയിം കളിച്ച് പിടിച്ച് നിൽക്കുന്ന രണ്ടുപേർ.

  ധന്യ മോഹൻലാൽ വിമർശിച്ച ശേഷം സെയ്ഫ് ​ഗെയിമിൽ നിന്നും മാറി വെല്ലുവിളികൾ ധൈര്യത്തോടെ ഏറ്റെടുത്ത് ചെയ്യാനും അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയാനും നോമിനേഷനിൽ വരാനും തയ്യാറാകുന്നുണ്ട്. പക്ഷെ സുചിത്ര അഖിൽ, സൂരജ് അടക്കമുള്ളവരുടെ തണലിലാണ് വീട്ടിൽ പിടിച്ച് നിൽക്കുന്നത്.

  നോമിനേഷനിൽ വരാത്തതിനാൽ മാത്രമാണ് സുചിത്ര വീട്ടിൽ അമ്പത് ദിവസം പൂർത്തിയാക്കിയതും. അതേസമയം ഏറ്റവും നന്നായി ​ഗെയിം കളിച്ച ബ്ലെസ്ലിയുടെ പേര് പലരും ജയിൽ നോമിനേഷനിലേക്ക് പറഞ്ഞത് പ്രേക്ഷകരിൽ അതൃപ്തിയുണ്ടായിക്കിയിട്ടുണ്ട്.

  ആരുടേയും സഹായം കൂടാതെ വീക്കിലി ടാസ്ക്ക് ഈ ആഴ്ച പൂർത്തിയാക്കിയ ഒരേയൊരു മത്സരാർഥി ബ്ലെസ്ലി മാത്രമാണ്. കഴിഞ്ഞ ആഴ്ച മോഹൻലാൽ നൽകിയ താ​ക്കീത് ഏറ്റത് കൊണ്ടാവണം ഈ ആഴ്ച പൊതുവെ എല്ലാവരും ശാന്തരായിരുന്നു.

  സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ള റോബിൻ, ജാസ്മിൻ‌ തുടങ്ങിയവരെ സ്ക്രീനിൽ കാണാൻ പോലും കിട്ടാത്ത അവസ്ഥയാണ്. നിമിഷ പുറത്തായതോടെ ജാസ്മിന്റെ സ്വഭാവത്തിലും വീട്ടിലെ അം​ഗങ്ങളോടുള്ള പെരുമാറ്റത്തിലും ഒരുപാട് മാറ്റങ്ങൾ വന്നതായിട്ടാണ് പ്രേക്ഷകരും വിലയിരുത്തുന്നത്.

  ഓരോ ദിവസം പിന്നിടുന്തോറും കപ്പ് സ്വന്തമാക്കാനുള്ള ദിവസം അടുക്കുന്നതിനാൽ വളരെ ശ്രദ്ധയോടെയാണ് മത്സരാർഥികൾ ഓരോ ചുവടും വെക്കുന്നത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Suchitra and Dhanya failed in task, finally jailed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X