അവള്‍ക്ക് പുറത്തൊരു ജീവിതമുണ്ട്; ദില്‍ഷയുടെ ഭാവിയെ കുറിച്ച് സുചിത്രയും ഡോക്ടറും..

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നിലവില്‍ 14 പേരാണ് ഹൗസിലുള്ളത്. കഴിഞ്ഞ വാരാന്ത്യം എപ്പിസോഡിലാണ് വിനയ് മാധവും റിയാസും ഷോയിലെത്തിയത്. ഒരു ദിവസം സീക്രട്ട് റൂമില്‍ കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ച രാത്രിയോടെയാണ് ഇരുവരും വീട്ടിനുള്ളില്‍ എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. തണുപ്പന്‍ മട്ടിലേയ്ക്ക് പോയ ബിഗ് ബോസ് ഹൗസ് ആക്ടീവ് ആയിട്ടുണ്ട്.

ബിഗ് ബോസ് സീസണ്‍ അമ്പതിലേയ്ക്ക് അടുക്കുകയാണ്. 100 എന്ന നമ്പറിലെത്താന്‍ ഇനി പകുതി ദിവസം മാത്രമേയുളളൂ. എല്ലാവരുടേയും ലക്ഷ്യം നൂറ് ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ്. ഇതിനായി പല മാര്‍ഗങ്ങളും ഇവര്‍ നോക്കുന്നുണ്ട്. ബിഗ് ബോസ് ഷോ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ എത്തിയിരിക്കുന്നത്. ഗെയിം പ്ലാനുകള്‍ ഒന്നും ഇല്ലെന്ന് പറയുമ്പോഴും ഇവരുടെ നീക്കത്തില്‍ ഇത് പ്രകടമാണ്.

 DILSHA

ബിഗ് ബോസ് ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരാണ് ദില്‍ഷയുടേയും ഡോക്ടര്‍ റേബിന്റേയും. തുടക്കത്തില്‍ അത്ര സുഹൃത്തുക്കളായിരുന്നില്ല ഇവര്‍. എന്നാല്‍ പിന്നീട് ഇരുവരും ഫ്രണ്ട്‌സാവുകയായിരുന്നു. സുഹൃത്തുക്കളാവുന്നതിന് മുന്‍പ് തന്നെ ഇവരെ ചുറ്റിപ്പറ്റി ഹൗസില്‍ പ്രണയകഥ പ്രചരിച്ചിരുന്നു.

എന്നാല്‍ ഡോക്ടര്‍ തന്റെ പ്രണയം ദില്‍ഷയോട് വെളിപ്പെടുത്തിയിരുന്നു. തനിക്കൊരു ഇഷ്ടം തോന്നി എന്ന് മാത്രമായിരുന്നു പറഞ്ഞത്. പിന്നീട് ഇതിനെ കുറിച്ച് ഡോക്ടര്‍ ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് ഇത് ഫാന്‍സും ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു എന്നാല്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇവര്‍ പറഞ്ഞത്.

എന്നാല്‍ ദില്‍ഷയോടുള്ള താല്‍പര്യത്തെ കുറിച്ച് ഡോക്ടര്‍ സുചിത്രയോട് പറഞ്ഞിരുന്നു. ഇതേ കാര്യം ദില്‍ഷയും ഒരിക്കല്‍ സുചിത്രയോട് വെളിപ്പെടുത്തി. എന്നാല്‍ തനിക്ക് അങ്ങനെയൊരു ഇഷ്ടമില്ലെന്നായിരുന്നു ദില്‍ഷപറഞ്ഞത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയതോടെ ദില്‍ഷ- റേബിന്‍ സൗഹൃദ മറ്റൊരു തലത്തിലേയ്ക്ക് പോവുകയായിരുന്നു. പുറത്ത് പ്രചരിക്കുന്ന ലവ് ട്രാക്കിനെ ചുറ്റിപ്പറ്റി ഹൗസില്‍ വലിയ വഴക്കുവരെ നടന്നു. റിയാസാണ് ഇരുവര്‍ക്കുമെതിരെ രംഗത്ത് എത്തിയത്. ആദ്യം റോബിനെതിരേയും പിന്നീട് ദില്‍ഷയ്‌ക്കെതിരേയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇവിടെ ഒരു ട്രയാങ്കിള്‍ ലവ് സ്റ്റോറി നടത്തുകയാണ് ദില്‍ഷ എന്ന് റിയാസ് വെട്ടി തുറന്ന് പറഞ്ഞു. വളരെ വൈകാരികമായിട്ടാണ് ദില്‍ഷ പ്രതികരിച്ചത്. റോബിനോടോ ബ്ലെസ്ലിയോടോ താന്‍ പ്രണയമാണ് എന്ന് പറഞ്ഞത് നീ കണ്ടിട്ടുണ്ടോ. സഹോദര തുല്യനായ ഒരാളോടും സുഹൃത്തായി ഇടപഴകുന്ന ആളോടും അടുത്തിരുന്ന് സംസാരിച്ചാല്‍ അത് ത്രികോണ പ്രണയമാണോ എന്നൊക്കെ ചോദിച്ച് പൊട്ടി തെറിക്കുകയായിരുന്നു. അതിനിടയില്‍ നീ ഇവിടെ തുടരാന്‍ യോഗ്യ അല്ല എന്നും റിയാസ് പറയുന്നു. അത് നീ അല്ല തീരുമാനിക്കുന്നത് എന്ന് പറയുമ്പോള്‍ ഇട്ടിട്ട് പോകൂ എന്നാണ് റിയാസിന്റെ പ്രതികരണം. ലവ് ട്രാക്ക് ആരോപണ ദില്‍ഷയെ ഏറെ വേദനിപ്പിച്ചു. സമാധാനിപ്പിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയിരുന്നു,

ഈ വഴക്കിന് ശേഷം ദില്‍ഷ- റോബിന്‍ ലവ് ട്രാക്ക് മത്സരാര്‍ത്ഥികളുടെ ഇടയില്‍ വലിയ ചര്‍ച്ചയാവുകയായിരുന്നു. ഇപ്പോഴിതാ ദില്‍ഷയുടെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് സുചിത്രയും റോബിനും. ഇത്തരത്തിലുള്ള ആരോപണം നാളെ ദില്‍ഷയുടെ ഭാവിയെ ബാധിക്കുമെന്നാണ് റേബിനോട് പറയുന്നത്. ആ കുട്ടിയ്ക്ക് പുറത്തൊരു ജീവിതമുണ്ടെന്നും സുചിത്ര പറയുന്നുണ്ട്. എന്നാല്‍ ഒരു ലവ ട്രാക്ക് കളിച്ച് തനിക്ക് ഇവിടെ നില്‍ക്കേണ്ട എന്നാണ് റോബിന്‍ പറയുന്നത്. ഇവിടെ നില്‍ക്കാന്‍ തനിക്ക് പല വഴികളുണ്ടെന്നും ഡോക്ടര്‍ സുചിത്രയോട് പറയുന്നു.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X