'ആരാണ് വീട്ടിൽ ജെനുവിനായി കളിക്കുന്നതെന്ന് റോബിനോട് സുചിത്ര'; എല്ലാവരേയും ഞെട്ടിച്ച് റോബിന്റെ മറുപടി!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. നൂറ് ദിവസം വീട്ടിൽ പൊരുതി ജയിച്ച് വരുന്ന വ്യക്തിക്കാണ് ബിഗ് ബോസ് കപ്പുയർത്താനാവുക. നാലാം സീസൺ ആരംഭിച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത് പതിനേഴ് മത്സരാർഥികളാണ്.
പിന്നാലെ മണികണ്ഠൻ തോന്നയ്ക്കൽ എന്ന വൈൽഡ് കാർഡും മത്സരിക്കാൻ വീട്ടിലേക്ക് എത്തി. എന്നാൽ ഒരാഴ്ച തികച്ച് നിൽക്കൻ സാധിക്കാതെ മണികണ്ഠന് സ്വയം പുറത്ത് പോകേണ്ടി വന്നു. കൂടാതെ മറ്റ് അഞ്ച് പേരും പല ആഴ്ചകളിലായി വീട്ടിൽ നിന്നും പുറത്തായി.
ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ എല്ലാവരും തന്നെ നന്നായി ഗെയിം കളിക്കുന്ന ശക്തരായ മത്സരാർഥികളാണ്. എല്ലാവർക്കും വലിയൊരു ആരാധകവൃന്ദവും വീടിന് പുറത്തുണ്ട്. പലവിധ ഗെയിം സ്ട്രാറ്റജികളുമായിട്ടാണ് ഓരോ മത്സരാർഥിയും വീട്ടിൽ നിൽക്കുന്നത്.
ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികൾ വീട്ടിലെ റിയൽ, ഫേക്ക് മത്സരാർഥികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. നാലാം സീസണിലെ ഏറ്റവും ശക്തനായ മത്സരാർഥികളിൽ ഒരാളായ ഡോ.റോബിൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.

മാത്രമല്ല റോബിൻ ഓരോ മത്സരാർഥിയെ കുറിച്ചും എന്ത് മനസിലാക്കിയിരിക്കുന്നുവെന്നത് അറിയാനുള്ള ശ്രമവും മറ്റ് മത്സരാർഥികൾ നടത്തുന്നുണ്ട്.
വീട്ടിൽ എത്തിയപ്പോൾ മുതൽ താൻ എട്ട് മാസത്തോളം ബിഗ് ബോസ് ഷോയെ കുറിച്ച് നന്നായി പഠിച്ച് മനസിലാക്കിയ ശേഷമാണ് കളിക്കാൻ വന്നതെന്ന് റോബിൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
അതിനാൽ തന്നെ തുടക്കം തൊട്ട് ഇതുവരെയുള്ള എപ്പിസോഡിൽ എല്ലാവരും തോൽപ്പിക്കാൻ ശ്രമിക്കുന്നതും പുറത്താക്കാന് ശ്രമിക്കുന്നതും റോബിനെയാണ്. അഞ്ച് ആഴ്ചകളായി നിരന്തരം നോമിനേഷനിൽ വന്നുകൊണ്ടിരിക്കുന്ന മത്സരാർഥിയും റോബിൻ തന്നെയാണ്.

ടാസ്ക്ക് കഴിഞ്ഞുള്ള ഇടവേളയിലാണ് മത്സരാർഥികൾ ഒരുമിച്ചിരുന്ന് വീട്ടിലെ ഫേക്കായ മത്സരാർഥിയെ കണ്ടെത്താൻ ശ്രമിക്കുന്നത്. ആരാണ് വീട്ടിൽ ജെനുവിനായി കളിക്കുന്നത് എന്നാണ് ഡോക്ടർ റോബിനോട് സുചിത്ര ചോദിച്ചത്. റോബിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു...
'ഞാനാണ് ഇവിടെ ഏറ്റവും ഫേക്കായിട്ടുള്ള വ്യക്തി. ഞാനല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ വേറാരും വീട്ടിൽ ഫേക്കായി നിൽക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. എല്ലാവരും റിയലാണ്. ഞാൻ എന്താണെന്ന് നിങ്ങൾ മനസിലാക്കി കഴിഞ്ഞാൽ എല്ലാവർക്കും എന്നോട് കളിക്കാൻ എളുപ്പമായിരിക്കും.'
'മാത്രമല്ല നിങ്ങൾ എല്ലാവരും റിയലായി നിൽക്കുന്നതിനാൽ എനിക്ക് മനസിലാക്കി ആരുടെ എടുത്ത് എങ്ങനെ കളിക്കണമെന്ന് ഐഡിയ കിട്ടും.'

'റിയലായി നിൽക്കുന്ന മത്സരാർഥിയാണെന്ന് എനിക്ക് ആദ്യം തോന്നിയത് അപർണ മൾബറിയെയാണ്. പിന്നെ ഒരു മത്സരാർഥിയുടെ മുഴുവൻ കാര്യങ്ങളും എനിക്ക് ആവശ്യമില്ല. ഒരാളുടെ ഗെയിം രീതി മനസിലാക്കാൻ ആളെ മുഴുവൻ പഠിക്കേണ്ട. വെറും അഞ്ച് ശതമാനം മാത്രം മനസിലാക്കിയാൽ മതി' റോബിൻ വിശദീകരിച്ചു.
വീഡിയോ വൈറലായതോടെ റോബിനെ പ്രശംസിച്ചുള്ള കമന്റുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഫേക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ റിയലായി കളിക്കുന്ന ഓരേയൊരു മത്സരാർഥി റോബിനാണെന്നാണ് കമന്റുകൾ വരുന്നത്. വീട്ടിൽ എല്ലാവരും ടാർഗെറ്റ് ചെയ്യുന്ന ഒരേയൊരു മത്സരാർഥി റോബിൻ മാത്രമാണ്.
Recommended Video

ഗെയിം വരുമ്പോഴും ജയിൽ നോമിനേഷൻ വരുമ്പോഴുമെല്ലാം എല്ലാവരും ആദ്യം പറയുന്ന പേരും റോബിന്റേതാണ്. പുറത്ത് നടക്കുന്നതെന്തെന്ന് കൃത്യമായി മനസിലാക്കിയാണ് റോബിൻ വീട്ടിൽ നിൽക്കുന്നത് എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
അതേസമയം ഇപ്രാവശ്യത്തെ നോമിനേഷൻ പട്ടികയിലും റോബിനുണ്ട്. സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനും ടാസ്ക്ക് ഉഴപ്പിയതിനും അടക്കം ഏറ്റവും കൂടുതൽ തവണ മോഹൻലാൽ താക്കീത് നൽകിയിട്ടുള്ള വ്യക്തിയും റോബിനാണ്.
വീട്ടിലെ എല്ലാ പ്രശ്നങ്ങളും ഏതെങ്കിലും തരത്തിൽ റോബിനുമായി ബന്ധപ്പെട്ട് കിടക്കുന്നതായിരിക്കും.


Click it and Unblock the Notifications