ജന്മദിനത്തിൽ റോബിനോടുള്ള പിണക്കം മറന്ന് സുചിത്ര

കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആയി മാറിയ ഒന്നാണ് ബിഗ് ബോസ്. മറ്റു ഭാഷകളിൽ വെന്നിക്കൊടി പാറിച്ച ശേഷമാണ് ഷോ മലയാളത്തിൽ തുടങ്ങിയത്. ആദ്യ സീസൺ മുതൽ തന്നെ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ നിത്യ സന്ദർശകനായി ബിഗ് ബോസ് മാറി. തുടർന്ന് ഓരോ സീസണുകൾക്കായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പ്രേക്ഷകർക്ക് സുപരിചിതരായ ഒട്ടനവധി വ്യക്തിത്വങ്ങളാണ് ഷോയിൽ മത്സരിക്കാനായി എത്തുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ എല്ലാം പെരുമാറ്റവും സ്വഭാവവും ഒരു പരിധിവരെ മനസിലാക്കാൻ ഷോ കൊണ്ട് സാധിക്കും എന്നതിനാലാണ് പ്രേക്ഷകർക്ക് ബിഗ് ബോസ് ഇത്രയും പ്രിയങ്കരമായത്.

ഇത്തവണത്തെ സീസണിലും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒട്ടനവധി മത്സരാർഥികൾ ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നു. ഇവരിൽ ചിലർ പുറത്താവുകയും ചെയ്തു. ബിഗ് ബോസ് ഷോയിൽ എത്തുന്നതിനു മുൻപ് തന്നെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുചിത്ര നായർ. 'വാനമ്പാടി' എന്ന പാരമ്പരയിലൂടെയാണ് സുചിത്ര മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപെട്ടവളായി മാറിയത്.

വോട്ടിംഗ് കണക്കുകളിൽ സുചിത്രക്കാണ് വോട്ടുകൾ കുറവ്

ബിഗ് ബോസ് വീട്ടിൽ ആദ്യമൊക്കെ സൈഫ് ഗെയിം കളിച്ച് നല്ല ഇമേജ് നിലനിർത്തി മുന്നോട്ട് പോയ മത്സരാർഥിയാണ് സുചിത്ര. എന്നാൽ മത്സരം പാതി ദിവസം പിന്നിട്ടപ്പോൾ അപായം മനസിലാക്കിയ സുചിത്ര കളം മാറ്റി കളിക്കാൻ തുടങ്ങി.

തന്റേതായുള്ള സ്ക്രീൻ സ്പെയ്സ് ഉണ്ടാക്കാനും സുചിത്ര വളരെയധികം ശ്രദ്ധ ചെലുത്തുന്ന കാഴ്ചയാണ് തുടർന്ന് കാണാൻ സാധിച്ചത്.

ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോകാനുള്ളവരുടെ കൂട്ടത്തിൽ സുചിത്രയുടെ പേരും ഉണ്ട്.

കഴിഞ്ഞ ദിവസം വരെയുള്ള വോട്ടിംഗ് കണക്കുകളിൽ സുചിത്രക്കാണ് വോട്ടുകൾ കുറവെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. അത് എന്ത് തന്നെ ആയാലും സുചിത്രയുടെ ജന്മദിനം ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ജന്മദിനത്തിൽ തന്നെ പുറത്തിറങ്ങാം

കഴിഞ്ഞ ആഴ്ചത്തെ വീക്കിലി ടാസ്ക്കിൽ റോബിനുമായി സുചിത്ര നല്ലരീതിയിൽ കൊമ്പ് കോർത്തിരുന്നു. സുചിത്ര ഈ ആഴ്ച പുറത്ത് പോകുമെന്നും അതിനു ശേഷം മാത്രമേ താൻ പുറത്തിറങ്ങു എന്നുമെല്ലാം റോബിൻ ബിഗ് ബോസ് വീട്ടിൽ ഏറെ ചർച്ച ആയിരുന്നു.

തുടർന്ന് താൻ ഇറങ്ങുന്നതിനു മുൻപ് റോബിന് നല്ല തല്ല് കൊടുക്കുമെന്ന് സുചിത്രയും പറയുകയുണ്ടായി.

ഇവയെല്ലാം റോബിൻ ആരാധകരെ വളരെയധികം ചൊടിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ തന്റെ ജന്മദിനത്തിന് മുറിച്ച കേക്ക് ജയിലിൽ കിടക്കുന്ന റിയാസിനും റോബിനും സുചിത്ര നൽകുന്ന പ്രേക്ഷകർക്കിടയിൽ സംസാരവിഷയമാവുന്നത്.

സുചിത്രയുടെ ജന്മദിനത്തിൽ തന്നെ താരത്തിന് വീട്ടിൽ നിന്നും പുറത്തിറങ്ങാമെന്നും പുറത്തിറങ്ങിയതിന് ശേഷം നേരിട്ട് ജന്മദിനാശംസകൾ നേരം എന്നൊക്കെ പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട് .

കമലഹാസൻ എത്തുന്നു

എന്നാൽ ഈ ആഴ്ച സുചിത്ര പുറത്ത് ഇറങ്ങില്ല എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. വിക്രം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഗ് ബോസ് വീട്ടിൽ ഈ വീക്കെൻഡ് എപ്പിസോഡിൽ കമലഹാസൻ എത്തുന്നുണ്ട്.

അദ്ദേഹത്തിനായി വിവിധ കലാപരിപാടികളും മത്സരാർഥികൾ ഒരുക്കുന്നുണ്ട്. ഈ അവസരത്തിൽ സുചിത്രയെ വീട്ടിൽ നിന്നും പുറത്താക്കില്ല എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X