'നീ ആ​​ഗ്രഹിച്ചപ്പോലെ മൂന്ന് പേരും നോമിനേഷനിൽ വന്നില്ലേ?'; ജാസ്മിനോട് ചോദ്യവുമായി സുചിത്ര നായർ!

ഒമ്പതാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ. ഈ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയും അവസാനിച്ചു. നാല് പേർ മാത്രമാണ് ഈ ആഴ്ച ജനവിധി തേടുന്നത്.

സുചിത്ര, അഖിൽ, സൂരജ്, വിനയ് എന്നിവരാണ് അത്. മൂന്ന് പേർ അടങ്ങുന്ന ​ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു നോമിനേഷൻ പ്രക്രിയ നടന്നത്. ഒമ്പത് ആഴ്ചയായി നോമിനേഷനിൽ നിന്നും രക്ഷപ്പെട്ട് കഴിഞ്ഞിരുന്ന സുചിത്ര നായരും ഇത്തവണ നോമിനേഷൻ പട്ടികയിൽ വന്നിട്ടുണ്ട്.

അതുമാത്രമല്ല പതിവായി നോമിനേഷനിൽ എത്താറുള്ള ബ്ലെസ്ലി, റോബിൻ, ദിൽഷ, ജാസ്മിൻ, ലക്ഷ്മിപ്രിയ തുടങ്ങിയവരൊന്നും ഇത്തവണത്തെ ലിസ്റ്റിൽ ഇല്ല.

നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ജാസ്മിനും സുചിത്രയും തമ്മിൽ നടത്തിയ സംഭാഷണമാണ് വൈറലാകുന്നത്. നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പേരുകൾ വിശകലനം ചെയ്യുന്നതിനിടെയാണ് 'നിന്റെ ആ​ഗ്രഹം പോലെ ഞാനും അഖിലും സൂരജും നോമിനേഷനിൽ വന്നില്ലേയെന്ന്?' സുചിത്ര ജാസ്മിനോട് ചോദിച്ചത്.

ജാസ്മിൻ, റിയാസ് എന്നിവരുടെ ​ഗ്രൂപ്പിൽ ഉൾപ്പെട്ടതിനാലാണ് സൂരജ് നോമിനേഷനിൽ വന്നത്. സുചിത്രയുടെ ചോദ്യത്തിനുള്ള ജാസ്മിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ജാസ്മിനോട് ചോദ്യവുമായി സുചിത്ര നായർ

'അപർണ പുറത്താകേണ്ട ഒരാളാണെന്ന് ഞാൻ കരുതുന്നില്ല. കാരണം അവൾക്ക് അവളുടേതായ നിലപാടും തീരുമാനങ്ങളുമുണ്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചുവെന്നത് മനസിലാകുന്നില്ല.'

'സുചിത്ര, അഖിൽ, സൂരജ് നിങ്ങൾ മൂന്ന് പേരും ഒരുമിച്ച് നോമിനേഷനിൽ വരുമെന്ന് കരുതിയില്ല. റിയാസ് ഇപ്രാവശ്യം മാത്രമാണ് രക്ഷപ്പെട്ടത്. ഇനി അങ്ങോട്ടുള്ള ആഴ്ചകളിൽ അവൻ എപ്പോഴും നോമിനേഷനിൽ ഉണ്ടായേക്കും.'

'പ്രേക്ഷകരുടെ കാഴ്ചപ്പാടുകൾ വേറെയായിരിക്കുമെന്ന് എനിക്കറിയാം' ജാസ്മിൻ സുചിത്രയോട് വിശദീകരിച്ചു. നിമിഷ പോയശേഷം വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ജാസ്മിൻ.

തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങളെ കുറിച്ച് ജാസ്മിൻ

റിയാസ് മാത്രമാണ് ജാസ്മിന്റെ ചിന്താ​ഗതികളുമായി ചേർന്ന് പോകുന്ന ഒരു വ്യക്തി. അതേസമയം കളികൾ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്.

നിമിഷ പുറത്തായപ്പോൾ മുതൽ പുറത്തുള്ള പ്രേക്ഷകരുടെ സ്വീകാര്യത എത്തരത്തിലായിരിക്കുമെന്നത് സംബന്ധിച്ച് വീട്ടിലെ മത്സരാർഥികളെല്ലാം ആശയ കുഴപ്പത്തിലാണ്. കാരണം വീട്ടിലെ ഏറ്റവും നല്ല മത്സരാർഥികളിൽ ഒരാളായിരുന്നു നിമിഷ.

ഇപ്പോഴും നിമിഷ പുറത്താകേണ്ട മത്സരാർഥിയാണ് എന്നത് ജാസ്മിൻ ഉൾകൊണ്ടിട്ടില്ല. ജാസ്മിന് വീട്ടിലുള്ള ഒരേയൊരു ശത്രു റോബിൻ മാത്രമാണ്. അന്നും ഇന്നും കപ്പ് ജയിക്കുക എന്നതിനപ്പുറം റോബിനെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് ജാസ്മിന്റെ ലക്ഷ്യം.

അപർണ പുറത്താകേണ്ട ആളല്ല

ചില സമയങ്ങളിൽ ആ വെറുപ്പ് കാരണം പരിധി വിട്ട് ജാസ്മിൻ പെരുമാറാറുമുണ്ട്. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്.

സുചിത്ര ഈ ആഴ്ച പുറത്താകാനുള്ള സാധ്യതയാണ് പ്രേക്ഷകർ മുന്നോട്ട് വെക്കുന്നത്. സീസൺ ഫോർ തുടങ്ങി ഒമ്പത് ആഴ്ച പിന്നിട്ടപ്പോഴാണ് സുചിത്ര ആദ്യമായി നോമിനേഷനിൽ വന്നിരിക്കുന്നത്.

സെയ്ഫ് ​ഗെയിമും ​ഗ്രൂപ്പിസവുമാണ് അമ്പത്തിയേഴാം എപ്പിസോഡ് വരെ സുചിത്രയെ തുണച്ചത്. ഇനി മുതൽ‌ അത് സുചിത്രയ്ക്ക് സാധ്യമാകില്ല. സുചിത്രയുടെ വീട്ടിലെ ഉറ്റ ചങ്ങാതിമാരാണ് അഖിലും സൂരജും.

റിയാസ് ഇനി എന്നും നോമിനേഷനിൽ വരും

സുചിത്രയും അഖിലും തമ്മിലുള്ള സംഭാഷണങ്ങൾ വൈറലാകുമ്പോൾ ഇരുവരും തമ്മിൽ പ്രണയമാണോയെന്ന് വരെ പ്രേക്ഷകർ‌ക്ക് സംശയമുണ്ടായിരുന്നു. ഇപ്പോൾ മൂവരും ഒരുമിച്ചാണ് നോമിനേഷനിൽ വന്നിരിക്കുന്നത്.

അതേസമയം റോബിനെ ഭയന്നിട്ടാണ് നോമിനേഷനിൽ പോകാൻ കൂട്ടാക്കാതിരുന്നതെന്ന് റിയാസ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തർക്കിച്ചപ്പോൾ റിയാസ് നോമിനേഷനിൽ വന്നാൽ ആ ആഴ്ച ഉറപ്പായും പുറത്തുപോകുമെന്ന് റോബിൻ പ്രവചിച്ചിരുന്നു.

റോബിന് പുറത്ത് വലിയ രീതിയിൽ ആരാധകരുണ്ടെന്ന് പുറത്ത് നിന്ന് കളികണ്ട് വന്നതിനാൽ റിയാസിന് അറിയാം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X