'റോബിനും ദിൽഷയും ചിന്തയിൽപോലും ഇല്ല'; ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ളവരുടെ പേരുകൾ പറഞ്ഞ് സുചിത്ര!
പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ ഫോർ. അഞ്ച് ആഴ്ചകൾ കൂടി പിന്നിട്ടാൽ പിന്നെ ഫിനാലെയാണ്. സീരിയൽ താരം സുചിത്ര കൂടി പുറത്തായതോടെ ഹൗസിലെ അംഗങ്ങളുടെ എണ്ണം പതിനൊന്നായി ചുരുങ്ങി.
വീട്ടിലെത്തി ഒമ്പത് ആഴ്ചകൾ പിന്നിട്ട ശേഷമാണ് സുചിത്ര ആദ്യമായി നോമിനേഷനിൽ വന്നത്. അതും സ്വയം നോമിനേറ്റാവുകയായിരുന്നു സുചിത്ര ചെയ്തത്.
ഇതുവരെ നോമിനേഷനിൻ വരാതിരുന്നതിനാൽ പ്രേക്ഷകർക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം അറിയാൻ കഴിഞ്ഞിരുന്നില്ലെന്നും അത് അറിയാൻ വേണ്ടിയാണ് സ്വയം നോമിനേറ്റ് ആകുന്നതെന്നുമാണ് കഴിഞ്ഞ ആഴ്ച നോമിനേഷനിൽ പങ്കെടുത്ത് സുചിത്ര പറഞ്ഞത്.
അറുപത്തിമൂന്ന് ദിവസം ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ശേഷമാണ് സുചിത്ര പടിയിറക്കം. താൻ ഏറ്റവും സന്തോഷത്തോടെയാണ് പുറത്തേക്ക് പോകുന്നതെന്ന് സുചിത്ര എല്ലാവരോടും പറയുന്നുണ്ടായിരുന്നു.
'ആരും കരയരുത്... ഞാൻ എന്റെ അച്ഛനെയും മഹാദേവനെയും കാണാനായിട്ടാണ് പോകുന്ന'തെന്നും സുചിത്ര പറഞ്ഞു. പുറത്തായി വാതിലടയും മുമ്പ് 'ഹായ് രക്ഷപ്പെട്ടേ' എന്നായിരുന്നു സുചിത്ര മറ്റ് മത്സരാർഥികളോടായി പറഞ്ഞത്.
മോഹൻലാലിനോട് സംസാരിക്കുമ്പോഴും പുറത്തായ സങ്കടം സുചിത്രക്ക് ഉണ്ടായിരുന്നില്ല. എവിക്ടടായ സുചിത്ര തന്റെ കാഴ്ചപ്പാടിൽ ടോപ്പ് ഫൈവിൽ ഇടം നേടാൻ സാധ്യതയുള്ളവർ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

സൂരജ്, അഖിൽ, ബ്ലെസ്ലി, വിനയ്, ധന്യ എന്നിവരാണ് ടോപ്പ് ഫൈവിൽ വരാൻ സാധ്യതയെന്നാണ് സുചിത്ര പറയുന്നത്. വേറൊരു ലോകത്താണ് ബ്ലെസ്ലി ജീവിക്കുന്നതെങ്കിലും നല്ലൊരു പയ്യനാണെന്നും സുചിത്ര പറഞ്ഞു.
'എന്റെ ഒരു കാഴ്ചപ്പാടിൽ കുഴപ്പമില്ലാതെ ഇപ്പോൾ നിൽക്കുന്നത് അല്ലെങ്കിൽ നല്ല രീതിയിൽ മത്സരിക്കുന്ന കുറച്ചുപേരുണ്ട്. അവർ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടോ എന്നത് എനിക്കറിയില്ല.'
'നന്നായി ജെനുവിനായി നിന്ന് കളിക്കുന്നത് സൂരജ്, അഖിൽ, ബ്ലെസ്ലി, വിനയ്, ധന്യ എന്നിവരാണ്. ബ്ലെസ്ലി അവന്റേതായ ലോകത്താണെങ്കിൽ പോലും അവൻ ഭയങ്കര നല്ല പയ്യനാണ്.'

'അവൻ ചിന്തിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ട് അവനുണ്ട്. വിനയ് ചേട്ടൻ വളരെ നല്ല ഹൃദയത്തിന് ഉടമയാണ്. സ്ട്രേറ്റ് ഫോർവേഡായിട്ടാണ് സംസാരിക്കാറുള്ളത്.'
'ഇവരൊക്കെയാണ് ഇപ്പോൾ ഉള്ളവരിൽ ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ളവരായി എനിക്ക് തോന്നിയിട്ടുള്ളത്' സുചിത്ര പറഞ്ഞു.
സുചിത്രയ്ക്ക് പുറമെ സൂരജ്, അഖിൽ, വിനയ് എന്നിവരാണ് നോമിനേഷനിൽ ഉണ്ടായിരുന്നത്. തുടക്കം മുതൽ അമ്പത് ദിവസം പിന്നിടുന്നത് വരെ സേഫ് ഗെയിമായിരുന്നു സുചിത്രയുടേത്.

പിന്നീട് അപ്രതീക്ഷിതമായ വിടവാങ്ങലുകൾ വീട്ടിൽ സംഭവിച്ച് തുടങ്ങിയതോടെയാണ് സുചിത്ര സേഫ് സോൺ വിട്ട് പുറത്തേക്ക് ഇറങ്ങിയതും എവിക്ഷൻ നേരിടാൻ സ്വമേധയാ നോമിനേറ്റ് ആയതും.
ഒമ്പതാം ആഴ്ച സുചിത്രയ്ക്ക് ലക്കുണ്ടായിരുന്നുവെങ്കിലും എലിമിനേഷൻ കാര്യം വന്നപ്പോൾ അത് തുണച്ചില്ല. വീട്ടിൽ തുടരാൻ സാധിച്ചിരുന്നെങ്കിൽ ഈ ആഴ്ചയിലെ ക്യാപ്റ്റൻ സുചിത്രയായിരുന്നു.
എവിക്ടായതിനാൽ ക്യാപ്റ്റൻസി സുചിത്ര സൂരജിന് നൽകി. അടുത്ത സുഹൃത്തുക്കളായിരുന്നു സൂരജും അഖിലും സുചിത്രയുമെല്ലാം. അതിനാൽ തന്നെ സുചിത്ര പുറത്തായത് അഖിലിനേയും സൂരജിനേയും വിഷമത്തിലാക്കി.
Recommended Video

ഇരുവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് സുചിത്രയെ യാത്രയാക്കിയത്. ധന്യയും സുചിത്ര പോയതിൽ സങ്കടത്തിലായിരുന്നു. സുചിത്രയുടെ ചെടി അഖിലിനാണ് കൈമാറിയത്.
നിരവധി പേർ ഇതിനോടകം വീട്ടിൽ നിന്നും പുറത്തായിട്ടുണ്ട്. അപ്പോഴൊന്നും അഖിൽ ഇത്രത്തോളം വിഷമിച്ച് പ്രേക്ഷകരോ വീട്ടിലുള്ളവരോ കണ്ടിട്ടില്ല.
താൻ ആരെ സ്നേഹിച്ചാലും അവരെ പിരിയേണ്ടി വരാറുണ്ടെന്നും അതിനാൽ ബന്ധം ആഴ്ത്തിൽ പോകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും സുചിത്ര പോയത് വല്ലാതെ വിഷമിപ്പിച്ചുവെന്നും അഖിൽ ബ്ലെസ്ലിയോട് പറയുന്നുണ്ടായിരുന്നു.


Click it and Unblock the Notifications