'വിജയിക്കാന്‍ വേണ്ടി ജാസ്മിന്‍ എന്ത് കള്ളത്തരവും പറയും'; ജാസ്മിന്റെ വായടപ്പിച്ച് സുചിത്രയുടെ മറുപടി
അറുപത് വിജയദിനങ്ങള്‍ പിന്നിട്ട് മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. വാശിയേറിയ പോരാട്ടങ്ങള്‍ക്കും മത്സരവീര്യത്തിനും സാക്ഷിയായ മാറിയ ബിഗ് ബോസ് മലയാളി പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്തിരിക്കുകയാണ്. റെക്കോര്‍ഡ് റേറ്റിങ്ങില്‍ സംപ്രേക്ഷണം തുടരുന്ന ഈ ടെലിവിഷന്‍ റിയാലിറ്റി ഷോ ആരാധകരെ ഒട്ടും നിരാശപ്പെടുത്തുന്നില്ല.
പോയവാരത്തിലെ വീക്ക്‌ലി ടാസ്‌ക്കും ജയില്‍ ടാസ്‌ക്കും ക്യാപ്റ്റന്‍സി ടാസ്‌ക്കും മത്സരാര്‍ത്ഥികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും മുറുമുറുപ്പുകള്‍ തുടരുന്നുണ്ട്. അതേക്കുറിച്ച് വാരാന്ത്യത്തില്‍ മത്സരാര്‍ത്ഥികളെ കാണാനെത്തിയ ലാലേട്ടനോട് പരാതിപ്പെടുകയാണ് ഇപ്പോള്‍ ജാസ്മിന്‍.

കഴിഞ്ഞ ദിവസം വീക്ക്‌ലി ടാസ്‌ക്ക് ചെയ്തതിന്റെയും തുടര്‍ന്ന് നടന്ന ക്യാപ്റ്റന്‍സി ടാസ്‌ക്കിന്റെയും പ്രശ്‌നങ്ങളാണ് ജാസ്മിന്‍ ഇപ്പോള്‍ തുറന്നടിച്ച പോലെ ലാലേട്ടനോട് പറയുന്നത്. റഫറിയായി നിന്ന സുചിത്ര കോയിന്‍ എണ്ണിയതിലും വിധി നിര്‍ണ്ണയിച്ചതിലും തെറ്റ് കാണിച്ചു എന്നാണ് ജാസ്മിന്റെ പക്ഷം.
മുന്‍പ് ഞാനും നിമിഷയും ഹൗസ് ക്യാപ്റ്റന്‍മാരായിരുന്നപ്പോള്‍ ടീമായി ഒത്തുകളിച്ചുവെന്നായിരുന്നു പലരുടെയും ആരോപണം. എന്നാല്‍ ഇപ്പോള്‍ അതേ ആളുകള്‍ ഇത്തരത്തിലുള്ള നയം സ്വീകരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജാസ്മിന്‍ ചോദിക്കുന്നു.
തനിക്ക് സൂരജിന്റെയും അഖിലിന്റെയും കാര്യം അറിയില്ലായിരുന്നു. ഞാന്‍ വളരെ കഷ്ടപ്പെട്ടും വിയര്‍പ്പൊഴുക്കിയുമാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് പെര്‍ഫോം ചെയ്യാനുള്ള അവസരം നേടിയെടുത്തത്. പക്ഷെ, അപ്പോഴും ഞാന്‍ മാത്രം ചതിക്കപ്പെടുകയായിരുന്നു. പിന്നെ എന്തിനാണ് കളിക്കുന്നതെന്ന് ലാലേട്ടനോട് നേരിട്ട് ചോദിക്കുകയാണ് ജാസ്മിന്‍.

ഫെയര്‍ ഗെയിം കളിക്കാതെ കള്ളക്കളി നടത്തിയാണ് സുചിത്ര ജയിച്ചത് എന്നവകാശപ്പെടുകയാണ് ജാസ്മിന്‍. അതുകൊണ്ട് നേടിയ വിജയം അര്‍ഹതപ്പെട്ടതാണോ എന്നും ജാസ്മിന്‍ ചോദ്യം ഉന്നയിക്കുന്നു. വിനയ്‌യും ധന്യയും മറ്റ് മത്സരാര്‍ത്ഥികളും എണ്ണിയതില്‍ തെറ്റുണ്ടെന്ന് തന്നെയാണ് ലാലേട്ടനോട് പറയുന്നത്.
പക്ഷെ, ജാസ്മിന്റെ വായടപ്പിക്കുന്ന മറുപടിയാണ് ഇവിടെ സുചിത്ര കൊടുക്കുന്നത്. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്യുന്നു എന്നവകാശപ്പെടുന്നവര്‍ കോടതി ടാസ്‌ക്കില്‍ സ്വന്തം പ്രൊഫഷന്റെ എത്തിക്‌സ് പോലും മറന്ന് ജയിക്കാന്‍ ശ്രമിച്ചവരാണ്. മൂന്നര കോടി ജനങ്ങള്‍ ഈ ഷോ കാണുന്നുണ്ടെന്ന് എപ്പോഴും പറയുന്ന ഇവര്‍ ആ ഒരു ഘട്ടം ജയിച്ച് കിട്ടാന്‍ വേണ്ടി കറുകപ്പട്ട വലിച്ച് കത്തിച്ചാല്‍ തൊണ്ടയ്ക്ക് സുഖം കിട്ടും എന്ന് പറഞ്ഞ ഒരു ഫിറ്റ്‌നസ് ട്രെയിനറാണ്.
ഒരു കാര്യം ജയിക്കാന്‍ വേണ്ടി നമ്മള്‍ പ്രൊഫഷനെ പോലും മറന്ന് ന്യായീകരിച്ച് സംസാരിക്കുന്നത് ശരിയല്ല എന്നു പറയുകയാണ് സുചിത്ര. കാരണം ഷോ കാണുന്നവരില്‍ പലരും അത് അനുകരിക്കാന്‍ ശ്രമിക്കും. വിജയിക്കാന്‍ വേണ്ടി ഇവിടെ പലര്‍ക്കും പലതും ചെയ്യാം, വേറെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു പറയുന്നതില്‍ പൊരുത്തക്കേടുണ്ടെന്നും സുചിത്ര പറയുന്നു.

പക്ഷെ, ലാലേട്ടന്‍ ജാസ്മിനേയും സുചിത്രയേയും സമാധാനിപ്പിക്കുകയാണ്. ഗെയിം മുഴുവന്‍ ഇവിടെ പുറത്തുള്ളവര്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും അപ്പോള്‍ അതൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല എന്നതിന്റെയും വിലയിരുത്തലിലാണ് ചോദിക്കാതിരുന്നതെന്ന് ലാലേട്ടന്‍ പറയുന്നു. റോണ്‍സണ്‍ എണ്ണിയപ്പോള്‍ സുചിത്രയ്ക്കായിരുന്നു ഭൂരിപക്ഷം. എന്നിരുന്നാലും ഗെയിം കഴിഞ്ഞു. കഴിഞ്ഞുപോയ കാര്യങ്ങളെ അങ്ങനെ കാണൂ എന്ന ഉപദേശിക്കുകയാണ് ലാലേട്ടന്‍.


Click it and Unblock the Notifications