For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ സ്പെല്ലിങ് മിസ്റ്റേക്കുണ്ട്, തിരുത്തുമ്പോൾ അം​ഗീകരിക്കുന്നില്ല'; സുചിത്ര!

  |

  ബി​ഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റനാണ് ബ്ലെസ്ലി. വീട്ടിൽ വന്ന് ഒമ്പത് ആഴ്ചയായിട്ടും ആദ്യമായാണ് ബ്ലെസ്ലിക്ക് ക്യാപ്റ്റൻസി ലഭിക്കുന്നത്‌. റിയാസ്, റോബിൻ എന്നിവരുമായി മത്സരിച്ചാണ് ബ്ലെസ്ലിക്ക് ക്യാപ്റ്റൻസി ലഭിച്ചത്.

  പക്ഷെ വീട്ടിലെ അം​ഗങ്ങളിൽ ചിലർ ക്യാപ്റ്റനായ ബ്ലെസ്ലിയെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും തന്റേതായ തീരുമാനത്തിന് അനുസരിച്ച് മാത്രമാണ് ബ്ലെസ്ലി പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നതും ജോലികൾ വിഭജിച്ച് നൽകിയതും.

  അതേസമയം എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. ബ്ലെസ്ലി അധികാരമേറ്റപ്പോൾ മുതൽ സുചിത്രയും ജാസ്മിനും റിയാസുമെല്ലാം ബ്ലെസ്ലിയെ പരമാവധി പ്രകോപിതനാക്കാൻ ശ്രമിക്കുന്നുണ്ട്.

  'റോബിൻ ചെയ്ത തെണ്ടിത്തരം നീയും ചെയ്തു'; റിയാസിനോട് ദേഷ്യപ്പെട്ട് ജാസ്മിൻ, പൊട്ടികരഞ്ഞ് റിയാസ്!

  പക്ഷെ ബ്ലെസ്ലി അതിലൊന്നും വീഴാതെ ക്യാപ്റ്റൻ കൂളായി വീട്ടിലെ എല്ലാവരുടെ കാര്യങ്ങളും കണ്ടറിഞ്ഞ് മനസിലാക്കുകയും പ്രശ്നങ്ങൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. ബ്ലെസ്ലി ജോലികൾ വിഭജിച്ച് നൽകിയപ്പോൾ എതിർപ്പുമായി എത്തിയത് സുചിത്രയായിരുന്നു.

  ഫ്ലോർ വൃത്തിയാക്കാനുള്ള ജോലി തനിക്ക് തന്ന് ബ്ലെസ്ലി പ്രതികാരം ചെയ്യുന്നുവെന്നാണ് സുചിത്ര ആരോപിച്ചത്. അവസരം പാഴാക്കതെ ജാസ്മിനും സുചിത്രയ്ക്കൊപ്പം കൂടി കാടുകയറി സംസാരിച്ച് വീട്ടിലെ ബാക്കിയുള്ള അം​ഗങ്ങൾക്ക് മുമ്പിൽ ബ്ലെസ്ലിയെ കുറ്റക്കാരനാക്കി.

  'റോബിന്റെ പെരുമാറ്റം അവന്റെ കുടുംബത്തിന്റെ പേര് കൂടി കളഞ്ഞു, അവരെ ഓർത്ത് വിഷമം തോന്നുന്നു'; സുചിത്ര

  വൈരാഗ്യ ബുദ്ധി നാശത്തിലേക്കേ പോവുകയുള്ളൂവെന്ന് ബ്ലെസ്ലിയോട് സുചിത്ര പറയുഞ്ഞിരുന്നു. ബ്ലെസ്‌ലി തന്റെ പണി പോലും ചെയ്യുന്നില്ലെന്നും സുചിത്ര ആരോപിച്ചിരുന്നു. ഇപ്പോൾ ബ്ലെസ്ലിയുടെ മാനസീക നിലയെ കുറിച്ച് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന സുചിത്രയുടേയും റിയാസിന്റേയും വീഡിയോയാണ് വൈറലാകുന്നത്.

  ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ അപാകതകളുണ്ടെന്നും സുചിത്ര റിയാസിനോട് പറയുന്നുണ്ട്. 'നല്ലൊരു പയ്യനാണ്. പക്ഷെ അവന്റെ ജീവിതം ഇനി എന്താകുമെന്ന് എനിക്ക് അറിയില്ല. അവന്റെ സെൽഫി ടാസ്ക്ക് കഴിയുന്നത് വരെ അവനെ കുറിച്ചൊന്നും അറിയില്ലായിരുന്നു.'

  'പിന്നീട് പലപ്പോഴും എനിക്ക് അവന് എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിട്ടുണ്ട്. അവന്റെ പെരുമാറ്റത്തിൽ എവിടയോ എന്തോ സ്പെല്ലിങ് മിസ്റ്റേക്കുണ്ട്.'

  'അവന്റെ തെറ്റും ശരിയും ഒരാൾ ചൂണ്ടി കാണിക്കുമ്പോൾ‌ അതൊന്ന് ചിന്തിക്കാൻ പോലും അവൻ തയ്യാറാകുന്നില്ല. അവൻ ചെയ്യുന്നത് തെറ്റാണെന്ന് അവനൊഴികെ ബാക്കി എല്ലാവരും അവനോട് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അവൻ ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞാലും ബ്ലെസ്ലി അതേ കുറിച്ച് ചിന്തിക്കുന്നില്ല.'

  'ബാക്കിയുള്ളവർ പറയുന്നതിൽ എന്തെങ്കിലുമൊക്കെ ശരിയുണ്ടാകില്ലേ.... പക്ഷെ അവൻ അതൊന്നും അം​ഗീകരിക്കാൻ തയ്യാറല്ല' സുചിത്ര റിയാസിനോട് ബ്ലെസ്ലിയെ കുറ്റപ്പെടുത്തി പറഞ്ഞു.

  ബ്ലെസ്ലി ലോജിക്കോടെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് വീട്ടിലെ പല അം​ഗങ്ങൾക്കും ഇഷ്ടമല്ല. അതിനാൽ തന്നെ ബ്ലെസ്ലി മണ്ടൻ, ലൂസർ എന്നൊക്കെ പലതവണ റിയാസ് ആവർത്തിച്ച് വിളിച്ചിരുന്നു. അപ്പോഴെല്ലാം ബ്ലെസ്ലി കേട്ട് നിന്നതല്ലാതെ പ്രതികരിച്ചില്ല.

  Recommended Video

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  സുചിത്രയാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഡേഞ്ചറസ് സോണിൽ കഴിയുന്ന മത്സരാർഥി. കാരണം പുറത്ത് തീരെ സപ്പോർട്ടില്ല. സേഫ് ​ഗെയിം കളിച്ച് ആഴ്ചകൾ തള്ളി നീക്കാൻ സുചിത്ര ഇപ്പോഴും പരിശ്രമിക്കുന്നുണ്ട്.

  പക്ഷെ ആദ്യമായി എലിമിനേഷനിൽ വന്ന സുചിത്രയെ ഇനി സേഫ് ​ഗെയിം കളിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് പ്രേക്ഷകർ. സൂരജ്, അഖിൽ, വിനയ് തുടങ്ങിയവരാണ് എലിമിനേഷനിലുള്ള മറ്റുള്ളവർ.

  ആദ്യത്തെ ആഴ്ചകളിൽ സുചിത്രയൊക്കെ ​സേഫായി ഇരുന്നതിനാൽ വീട്ടിൽ ​ഗെയിം നന്നായി കളിച്ചിരുന്നവരെല്ലാം പുറത്ത് പോകേണ്ടി വന്നു. ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് അപർണ മൾബറിയായിരുന്നു.

  അതിന് മുമ്പ് അമ്പതാം എപ്പിസോഡിൽ നിമിഷയാണ് പുറത്തായത്. വീട്ടിൽ ഏറ്റവും പ്രേക്ഷക പിന്തുണ റോബിൻ, ബ്ലെസ്ലി, ജാസ്മിൻ, ദിൽഷ എന്നിവർക്കാണ്. ഇവർ തീർച്ചായും ടോപ്പ് ഫൈവിൽ എത്തിപ്പെട്ടേക്കും.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Suchitra Revealed To Riyas, Blesslee Has Some Behaviour Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X