For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിന്റെ വാക്കും പ്രവൃത്തിയും മഹാമോശം' ; ഡോക്ടര്‍ എന്ന് ഒരിക്കലും വിളിക്കില്ലെന്ന് മുഖത്തടിച്ചപോലെ സുചിത്ര

  |

  അറുപത് ദിനങ്ങള്‍ പിന്നിട്ട് വിജയകരമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മത്സരാര്‍ത്ഥികളുടെ യഥാര്‍ത്ഥ പോരാട്ടവീര്യം പുറത്തെടുക്കുന്ന ഇനിയുള്ള ദിനങ്ങള്‍ നിര്‍ണ്ണായകമെന്നു തന്നെയാണ് ബിഗ് ബോസ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിനായി അരയും തലയും മുറുക്കി തയ്യാറായിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍.

  ഈ വാരം നടന്ന വീക്ക്‌ലി ടാസ്‌ക്കും ജയില്‍ ടാസ്‌ക്കും വളരെയധികം ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചാണ് അവസാനിച്ചത്. ഹൗസിനുള്ളില്‍ തല്ലുപിടുത്തവും ചീത്തവിളിയും അവസാനിപ്പിക്കണമെന്ന് ലാലേട്ടന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കലിയിളകിയ പോലെ ഉറഞ്ഞുതുള്ളുന്ന റോബിനെയും റിയാസിനെയും ജാസ്മിനെയുമാണ് പ്രേക്ഷകര്‍ കണ്ടത്. മിക്കവാറും ഈയാഴ്ച തന്നെ അതിനുള്ള ശിക്ഷയും ലാലേട്ടന്‍ കൊടുക്കുമെന്ന് തന്നെയാണ് പ്രേക്ഷകവിലയിരുത്തല്‍.

  എന്നാല്‍ അതിനിടെ ഇതുവരെ സെയ്ഫ് ഗെയിം മാത്രം കളിച്ച് മാറിനിന്ന സുചിത്രയും റോണ്‍സണും ധന്യയും സട കുടഞ്ഞെഴുന്നേറ്റ കാഴ്ചയും ബിഗ് ബോസില്‍ കണ്ടു. വ്യക്തമായ നിലപാടുകള്‍ ഉള്ള സുചിത്ര പലപ്പോഴും ഒരു ലീഡറിന്റെ മനോഭാവത്തോടെ കാര്യങ്ങളെ നിയന്ത്രിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ബ്ലെസ്‌ലിയാണ് ക്യാപ്റ്റനെങ്കില്‍ പോലും സംഭവിക്കുന്ന പിഴവുകള്‍ സുചിത്ര ചൂണ്ടിക്കാട്ടുന്നുണ്ട്.

  ഇതുവരെയായും ആരെയും പരസ്യമായി കുറ്റപ്പെടുത്തുകയോ തന്റെ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത സുചിത്ര ഇന്നാദ്യമായി റോബിനെതിരെ തിരിയുന്നു. റോബിന്‍ ബിഗ് ബോസില്‍ കാണിച്ചുകൂട്ടുന്ന തോന്ന്യവാസങ്ങളെയാണ് സുചിത്ര നിശിതമായി വിമര്‍ശിക്കുന്നത്.

  Also Read: റോബിന് ഒരു അടി കൊടുത്തിട്ടെ ഇറങ്ങുവെന്ന് സുചിത്ര; കലിതുള്ളി റോബിൻ ആരാധകർ

  ഈ ആഴ്ച നോമിനേഷനില്‍ വന്ന പേരുകളിലൊന്നാണ് സുചിത്രയുടേത്. ഹൗസ്‌മേറ്റ്‌സിനോട് നോമിനേഷനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് റോബിനെ സുചിത്ര പരസ്യമായി വിമര്‍ശിക്കുന്നത്.

  'താന്‍ ഏറ്റവും ബഹുമാനം കൊടുക്കുന്ന വാക്കാണ് ഡോക്ടര്‍ എന്നത്. പക്ഷെ, റോബിനെ ഡോക്ടര്‍ എന്നു വിളിക്കാന്‍ താത്പര്യപ്പെടുന്നില്ല. അസുഖങ്ങള്‍ വരുമ്പോള്‍ നമ്മളെല്ലാം ഡോക്ടര്‍മാരെയാണ് ചെന്നു കാണുക. പക്ഷെ, അദ്ദേഹം ആ പദവിയില്‍ ഇരുന്ന് ചെയ്യുന്ന കാര്യങ്ങള്‍ വളരെ മോശമാണ്, അങ്ങോട്ടേക്ക് തിരിഞ്ഞുപോലും നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് റോബിന്‍ ഈ ഹൗസില്‍ വന്ന് കാണിച്ചുകൂട്ടുന്നത്. റോബിന്റെ വായില്‍ നിന്നു വീഴുന്നതും പ്രവൃത്തിയുമൊക്കെ ഒരു തരത്തിലും മനുഷ്യനായി പിറന്ന ആര്‍ക്കും അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. ഡോക്ടറെന്ന പദവിയില്‍ ഇരുന്നാണ് ഈ വാക്കുകളും പ്രവൃത്തിയുമൊക്കെ.

  Also Read: കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പെണ്ണ് വസ്ത്രം അഴിക്കാന്‍ പറയുന്നത്, ഹൗസില്‍ നടന്ന സംഭവത്തെ കുറിച്ച് ജാസ്മിന്‍

  ഒരു മോട്ടിവേഷണല്‍ സ്പീക്കറായ റോബിന്‍ ഈ ഹൗസിനുള്ളില്‍ വന്നിട്ട് ഒരാളെ എങ്ങനെയൊക്കെ അടിച്ചമര്‍ത്താം എന്നാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ റോബിന്‍ ചെയ്യുന്നതെന്നാണ് സുചിത്ര ആരോപിക്കുന്നത്.

  ഈ നോമിനേഷനിലേക്ക് ഞാനായിട്ട് പോയതാണ്. ഷോയില്‍ നിന്ന് പുറത്താവുകയാണെങ്കില്‍ ജാസ്മിന്‍ പറഞ്ഞ പോലെ അന്തസ്സായിട്ട് ഞാന്‍ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോകും. ഇങ്ങനെയുള്ള വ്യക്തികള്‍ ഉള്ളയിടത്ത് ഒരു നിമിഷം പോലും തുടരാന്‍ ആഗ്രഹിക്കുന്നതേ ഇല്ല.

  ഒരു നാടകം പോലെയാണ് ഈ വീടെന്ന് ഞാന്‍ പലപ്പോഴും ഇവിടെ പറയാറുണ്ട്. ഈ കാണിച്ചുകൂട്ടുന്നതൊക്കെ ഒരു നാടകമാണെന്ന് അറിഞ്ഞുകൊണ്ട് ആ നാടകത്തില്‍ ഒരിക്കലും ഒരു കഥാപാത്രമാകരുതേ എന്ന് എന്നാഗ്രഹിച്ച് പലപ്പോഴും ചിരിച്ചുകൊണ്ട് മാറിയിരിക്കാറുണ്ട്. പക്ഷെ, ഇത്തരം കാര്യങ്ങളില്‍ ഒരു ഭാഗമാകേണ്ടി വരുന്നു എന്ന വിഷമം ഇപ്പോള്‍ എനിക്കുണ്ട്',സുചിത്ര പറയുന്നു.

  മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. അപര്‍ണ കഴിഞ്ഞ വാരം എവിക്ട് ആയിരുന്നു.

  English summary
  Bigg Boss Malayalam Season 4: Suchitra Slam Robin And Says She Won't Call Him Doctor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X