For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ക്യാൻ വെള്ളവും പായും ബക്കറ്റും; മത്സരാർത്ഥികൾക്ക് ഇനി അതിജീവനം കഷ്ട്ടം

  |

  ബിഗ് ബോസ് ഒരു അതിജീവനത്തിന്റെ മത്സരമാണ്. മത്സരാർത്ഥികളെ ഏത് സാഹചര്യത്തിൽ കൊണ്ടിട്ടാലും അതിനെയെല്ലാം തരണംചെയ്ത് മുന്നോട്ട് കുതിച്ചാലേ മത്സരത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളു.

  വ്യത്യസ്ത മേഖലയിൽ ഉള്ളവർ അവരിൽ പലർക്കും അന്യോന്യം അറിഞ്ഞുപോലും കൂടാത്തവർ അവരോടൊത്ത് താമസിക്കുക എന്നതുതന്നെ വലിയ പ്രയാസമുള്ള കാര്യമാണ്. കൂടെ ഉള്ളവർ പ്രകോപിപ്പിക്കുകയോ വഴക്കിന് വരുകയോ മാനസികമായി തളർത്തുകയോ ചെയാം.

  ബിഗ് ബോസ് വീട്ടിൽ ഈ കടമ്പകൾ എല്ലാം മറികടന്ന് അൻപത് ദിവസം പൂർത്തിയാക്കിയവരാണ് റിയാസും വിനയ് മാധവും ഒഴികെയുള്ള മറ്റ് മത്സരാർത്ഥികൾ. ഇന്നിപ്പോൾ ഗെയിം അൻപത് ദിവസം പിന്നിട്ടുകഴിഞ്ഞപ്പോൾ ബിഗ്‌ബോസിന്റെ രൂപം മാറിയിരിക്കുകയാണ്.

  വരും ദിവസങ്ങളിൽ ബിഗ് ബോസിൽ മത്സരം ഇനിയും കടുക്കും അത് മണികണ്ഠന് താങ്ങാനാവില്ല എന്ന് ബിഗ്‌ ബോസ് മണികണ്ഠനോട് അന്ന് പറഞ്ഞപ്പോൾ പ്രേക്ഷകർ ഇത്രയും കരുതിയിട്ടുണ്ടാവില്ല.

  ഒരു കിടിലൻ മൈൻഡ് ഗെയിമാണ് ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത്. മത്സരാർത്ഥികളെ വെള്ളം കുടിപ്പിക്കാതെ വള്ളം കുടിപ്പിക്കാൻ ബിഗ് ബോസിന് കഴിഞ്ഞു.

  വീട്ടിൽ വെള്ളമോ ഭക്ഷണമോ ഇല്ല. പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ പോലും വഴിയില്ല. ടോയ്‍ലെറ്റുകൾ എല്ലാം പൂട്ടി. ഒന്ന് മൂത്രമൊഴിക്കാൻ പോലും പോകാൻ കഴിയാതെ മത്സാരാർത്ഥികൾ ബിഗ്‌ബോസിനോട് കെഞ്ചുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഈ അവസ്ഥ ആരൊക്കെ അതിജീവിക്കും എന്നത് കണ്ടുതന്നെ മനസിലാക്കേണ്ട കാര്യമാണ്.

  Also Read:കൈയും വയറും കാണിക്കുന്നതിലല്ല മറ്റു ചില കാര്യങ്ങളിലാണ് വിയോജിപ്പ്: ഐറ്റം ഡാൻസിനെപ്പറ്റി രജിഷ വിജയന്‍

  ഒരു ദിവസം ഉറക്കം എണീക്കുമ്പോൾ വീട്ടിൽ ഗ്യാസില്ല ഭക്ഷണം ഇല്ല കുടിക്കാൻ വെള്ളവുമില്ല. എന്തിന് അധികം ഒന്ന് ഇരിക്കാൻ കസേര പോലും ഇല്ല. അതാണ് ഇന്ന് ഉണർന്നപ്പോൾ വീട്ടിലെ മത്സരാർത്ഥികൾ കണ്ട കാഴ്ച. ബിഗ് ബോസ് വീട്ടിലെ സോഫ സെറ്റുകളും ഡൈനിങ് ടേബിളിലെ കസേരകളും എടുത്ത് മാറ്റി വീട് ശൂന്യമാക്കി ഇട്ടിരിക്കുന്നു.

  ഇതിനെ അതിജീവിക്കാൻ ഈഗോ ഇല്ലാത്ത മത്സരാർത്ഥികൾക്ക് എളുപ്പമായിരിക്കും. ബ്ലസ്ലിക്ക് ഇത് വലിയ പ്രയാസമാവില്ല കാരണം ബ്ലെസ്ലിക്ക് ഭക്ഷണം ഇല്ലെങ്കിലും ഇരിക്കാൻ കസേര ഇല്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല.

  Also Read:മമ്മൂക്കയുടെ റാഗിങ്; രസകരമായ അനുഭവവുമായി നിഖില

  രാവിലെ വെള്ളം ഇല്ലാതിരുന്നപ്പോൾ ഫ്ളഷിനുള്ളിൽ വള്ളം ഉണ്ടെന്നും കപ്പ് ഉണ്ടെങ്കിൽ കയ്യൊക്കെ കഴുകാമെന്നും ബ്ലെസ്ലി പറയുന്നുണ്ട്. ഇത് തന്നെ ബ്ലെസ്ലിക്ക് ഏത് സാഹചര്യവും തരണം ചെയ്യാൻ കഴിയും എന്നതിന് തെളിവാണ്. റോബിനും അതുപോലെ തന്നെയാണ് ഇതൊരു ഗെയിം ആണെന്ന് റോബിന് അറിയാം എന്നാൽ കുറച്ച് ഈഗോ ഉള്ള കൂട്ടർക്ക് ഗെയിം പ്രയാസമായി തോന്നും.

  ലക്ഷ്മിപ്രിയയും സുചിത്രയും ഇത് അതിജീവിക്കുമോ എന്നത് കണ്ടറിയാം. സുചിത്ര തന്നെ രാവിലെ വന്ന്‌ ബിഗ് ബോസ് ഈ ചെയ്യുന്നത് വളരെ മോശമാണെന്നും ടോയ്‌ലെറ്റിലെങ്കിലും പോകാൻ അനുവദിക്കണമെന്നും പറയുന്നുണ്ട്.

  ധന്യയും ദിൽഷയും ബിഗ്‌ബോസിനോട് കെഞ്ചുന്നുണ്ടായിരുന്നു. എന്നാൽ റോൻസോൺ വളരെ ധീരമായാണ് ഈ അവസ്ഥയിൽ പ്രതികരിച്ചത്. സ്ത്രീകൾക്ക് പ്രാഥമിക കർമ്മം നിർവഹിക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയായിരുന്നു റോൻസോൺ.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  തുടർന്ന് ബസ്സർ കേട്ട് എല്ലാരും സ്റ്റോറിലേക്ക് ഓടിയപ്പോൾ ഓരോ മത്സരാർത്ഥികൾക്കും ഓരോ ക്യാൻ വെള്ളവും ബക്കറ്റും പായും നൽകി ബിഗ് ബോസ്.

  എന്നാൽ ഭക്ഷണം ഇല്ലാതെ മത്സരാർത്ഥികൾ നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് പിന്നീട് ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിച്ചത്. എന്തായാലും പരിമിതമായ സൗകര്യങ്ങളിൽ എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് മത്സരാർത്ഥികൾ പഠിപ്പിക്കുന്ന തരത്തിലുള്ള മൈൻഡ് ടാസ്ക്ക് ആണ് ബിഗ് ബോസ് ഇന്ന് വീട്ടിൽ ഉള്ളവർക്ക് നൽകിയത്.

  English summary
  Bigg Boss Malayalam Season 4:survaival for contestants getting a harder only limited amount of water and no food
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X