'ആ മനുഷ്യൻ വളരെ ശക്തനാണ്'; റോബിനുമായുള്ള സംസാരത്തിന് ശേഷം അനുഭവം പറഞ്ഞ് റിയാസ് സലീം!

ബി​ഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ‌ ഒരു ദിവസം മാത്രം ശേഷിക്കെ ആരായിരിക്കും സീസൺ ഫോറിൽ കപ്പുയർത്താൻ പോകുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വോട്ടിങിന്റെ കാര്യത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

റിയാസ്, ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ, സൂരജ് എന്നിവരാണ് ഫൈനലിസ്റ്റുകൾ. ഇവരിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടുകളോടെ ആര് മുന്നിലെത്തുന്നോ അവർക്കായിരിക്കും കിരീടം.

കഴിഞ്ഞ ദിവസം പുറത്തായവരെല്ലാം വീട്ടിൽ തിരികെ വരികയും ഫൈനലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

അവർ വന്ന് പോയശേഷം എല്ലാ കാര്യങ്ങളിലും മത്സരാർഥികൾക്ക് ധാരണ ലഭിച്ചിട്ടുണ്ട്. ദിൽഷയോട് വോട്ടിങിന്റെ കാര്യത്തിലും മറ്റെല്ലാത്തിലും ഉയരങ്ങളിലേക്ക് പോയികൊണ്ടിരിക്കുകയാണെന്ന് റോബിൻ ആം​ഗ്യഭാഷയിലൂടെ ദിൽഷയോട് പറഞ്ഞിരുന്നു.

Recommended Video

Dr. Robin Fans: റോബിൻ ഫാൻസ് നിമിഷയെയും കൂട്ടരെയും കൂകി വിളിക്കുന്ന ദൃശ്യങ്ങൾ | *BiggBoss

റോബിന്റെ അടുത്ത സുഹൃത്താണ് ദിൽഷ എന്നതിനാൽ‌ തന്നെ റോബിൻ ഫാൻസെല്ലാം ഇപ്പോൾ‌ ദിൽഷയ്ക്കാണ് വോട്ട് നൽകുന്നത്. റോബിൻ ഫാൻസ് കൂടി ദിൽഷയ്ക്ക് വോട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് ദിൽഷയ്ക്ക് വോട്ട് കൂടി തുടങ്ങിയത്. അതിന് മുമ്പ് ബ്ലെസ്ലിയായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

'ആ മനുഷ്യൻ വളരെ ശക്തനാണ്'

റോബിൻ വീടിനുള്ളിൽ ആയിരുന്നപ്പോഴും ബ്ലെസ്ലിക്ക് രണ്ടാം സ്ഥാനം തന്നെയായിരുന്നു. റോബിൻ പുറത്തായശേഷം ആൾക്കാരുടെ മനസിൽ ഇടം നേടിയ മത്സരാർഥിയാണ് റിയാസ് സലീം.

ജാസ്മിൻ പുറത്തായശേഷമാണ് റിയാസിന്റെ നെ​ഗറ്റീവ് ഇമേജ് മാറി തുടങ്ങിയതും ആളുകൾ സ്നേഹിച്ച് വോട്ട് ചെയ്യാൻ തുടങ്ങിയതും. നിമിഷയ്ക്കും ജാസ്മിനുമൊപ്പം നിന്ന് കളിച്ചുകൊണ്ടിരുന്നപ്പോഴെല്ലാം റിയാ‌സിലെ നെ​ഗറ്റീവ് വശങ്ങളായിരുന്നു കൂടുതലും പുറത്ത് വന്നിരുന്നത്.

മറ്റുള്ള സഹമത്സരാർഥികളോട് സ്നേഹത്തിൽ പെരുമാറുന്നതിലും സംസാരിക്കുന്നതിലുമെല്ലാം റിയാസ് പിറകിലായിരുന്നു.

ജാസ്മിൻ‌  പോയതിനാൽ തിരികെ വന്നില്ല

എന്നാൽ ജാസ്മിനും നിമിഷയും പോയശേഷം റിയാസ് ഒരുപാട് മാറി. ദിൽഷയോടും ബ്ലെസ്ലിയോടുംപോലും സ്നേഹത്തോടെ സംസാരിച്ച് തുടങ്ങി. കഴിഞ്ഞ ദിവസം ജാസ്മിനും നിമിഷയും വന്നപ്പോഴും ഇക്കാര്യം റിയാസ് പറയുന്നുണ്ടായിരുന്നു.

ജാസ്മിനേയും നിമിഷയേയും വീണ്ടും കാണുമ്പോൾ ലക്ഷ്മിപ്രിയയോട് തനിക്ക് ദേഷ്യം തോന്നുവെന്നാണ് റിയാസ് പറഞ്ഞത്. ഇതേ അഭിപ്രായം തന്നെയാണ് പ്രേക്ഷകർക്കും. ജാസ്മിനും നിമിഷയുമില്ലാതെ കളിക്കുമ്പോഴാണ് റിയാസിലെ നന്മ പുറത്ത് വരുന്നത് എന്നാണ് പ്രേക്ഷകരും പറയുന്നത്.

കുറച്ച് ആഴ്ചകൾക്ക് മുമ്പ് ശത്രുക്കളെപ്പോലെ പിരിഞ്ഞ റിയാസും റോബിന കഴിഞ്ഞ ദിവസം നടന്ന ഒത്തുചേരലിനിടെ പിണക്കം മറന്ന് ഒറുമിച്ചു. റിയാസിനെ ആവശ്യത്തിന് മോട്ടിവേറ്റ് ചെയ്താണ് റോബിൻ മടങ്ങിയത്.

റിയാസിനെ പ്രചോദിപ്പിച്ച റോബിൻ

റിയാസാണ് ബി​ഗ് ബോസ് വീടിനെ മുന്നോട്ട് ഓടിച്ച് കൊണ്ടുപോകുന്നതെന്നും റിയാസില്ലായിരുന്നുവെങ്കിൽ ബി​ഗ് ബോസ് വീട് ഉറങ്ങിപ്പോകുമായിരുന്നുവെന്നുമാണ് റിയാസിനോട് റോബിൻ പറഞ്ഞത്. മാത്രമല്ല താൻ കാരണം റോബിൻ ​ഗെയിമിൽ നിന്നും പുറത്തായതിൽ താൻ ഒരുപാട് വിഷമിച്ചിരുന്നുവെന്ന് റിയാസും റോബിനോട് തുറന്ന് പറഞ്ഞിരുന്നു.

ജാസ്മിനും റോബിനും കൈകോർത്ത് വീട്ടിലേക്ക് തിരികെ കയറി വന്നത് റിയാസിന് വലിയ ആ​ഘാതമായിരുന്നു സൃഷ്ടിച്ചത്.

പിന്നീട് ശത്രുത മറന്ന് എല്ലാവരും ഒന്നിച്ചുവെന്നും ടൂറുകൾ ഒരുമിച്ച് പോകാൻ പ്ലാനിങ് നടക്കുന്നുണ്ടെന്നും ഒന്നും മനസിൽ‌ സൂക്ഷിക്കേണ്ടെന്നും നിമിഷ റിയാസിനെ പറഞ്ഞ് മനസിലാക്കുകയായിരുന്നു.

റോബിനെ കുറിച്ചുള്ള റിയാസിന്റെ വിലയിരുത്തൽ

ഒരു ദിവസമാണ് ഹൗസിൽ നിന്നും പുറത്തായ മത്സരാർഥികൾ വീട്ടിൽ താമസിച്ചത്. അവർ തിരികെ പോയശേഷം പഴയ ആറുപേർ മാത്രം വീട്ടിൽ അവശേഷിച്ചു. അതേസമയം റോബിനെ കുറിച്ച് റിയാസ് ധന്യയോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

'ജാസ്മിൻ പോയതുകൊണ്ടാണ് റോബിൻ തിരികെ വരാതിരുന്നത്. ജാസ്മിനും അത് തന്നെയായിരുന്നു വേണ്ടത്. റോബിൻ വളരെ ശക്തനാണ്' എന്നാണ് റിയാസ് ധന്യയോട് പറയുന്നത്.

വാക്ക് ഔട്ടിനെ കുറിച്ച് ജാസ്മിനോട് ചോദിച്ചപ്പോഴും അത് തന്റെ ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്നാണ് ജാസ്മിൻ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X