For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്തവണത്തെ ബിഗ് ബോസ് വീടിന്റെ പ്രത്യേകത ഇങ്ങനെ; 95 ശതമാനം ഉറപ്പായ മത്സരാര്‍ഥികള്‍ ഇവരാണ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ നാല് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനാവുന്ന ഷോ ഇത്തവണ മുംബൈയില്‍ വെച്ചാണ് നടത്തുക. മത്സരാര്‍ഥികളെല്ലാം ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അവിടെ എത്തിയെന്നുള്ള സൂചനകള്‍ വന്നിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയ പേജുകൡലൂടെ പ്രെഡിക്ഷന്‍ ലിസ്റ്റും ഏകദേശം കണ്‍ഫോം ആയിട്ടുള്ള ലിസ്റ്റുമൊക്കെ പ്രചരിച്ചു.

  യൂട്യുബില്‍ ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന ചാനലിലൂടെ രേവതി പറയുന്ന റിപ്പോര്‍ട്ട് ആരാധകരും ഏറ്റുപിടിച്ചിരിക്കുകയാണ്. തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം ഉറപ്പ് കിട്ടിയ മത്സരാര്‍ഥികളെ കുറിച്ചാണ് പുതിയ വീഡിയോയില്‍ പറയുന്നത്. ഒപ്പം ആ ലിസ്റ്റിലേക്ക് മറ്റൊരാളെ കൂടി ചേര്‍ക്കുകയും ഇത്തവണത്തെ ബിഗ് ബോസ് വീട് എങ്ങനെയായിരിക്കും എന്നൊക്കെയും രേവതി പറയുന്നു.


  പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളെ കുറിച്ചാണ് പറയുന്നത്. അപര്‍ണ മള്‍ബറിയാണ് ഏകദേശം തൊണ്ണൂറ്റിയഞ്ച് ശതമാനവും കണ്‍ഫേം ആയ മത്സരാര്‍ഥി. ഇംഗ്ലീഷ് ടീച്ചറാണ്. പകുതി ഇന്ത്യനും പകുതി അമേരിക്കനുമായ അപര്‍ണയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ വലിയ ഫോളോവേഴ്‌സ് ഉണ്ട്. ലെസ്ബിയന്‍ കപ്പിളാണ്. നേരത്തെ ബിഗ് ബോസ് പ്രൊമോയില്‍ ഇതിനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നത് കൊണ്ട് എന്തായാലും അപര്‍ണയും ഷോ യില്‍ ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നത്.

  ലക്ഷ്മിപ്രിയ, സുചിത്ര നായര്‍, കുട്ടി അഖില്‍, സൂരജ് തേലക്കാട്, ഡെയിസി ഡേവിഡ്, അനീഷ് രവി, റോണ്‍സന്‍ വിന്‍സെന്റ്, ജിയ ഇറാനി, നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍ എന്നിവരാണ് ഏകദേശം ഉറപ്പായിട്ടുള്ള മത്സരാര്‍ഥികള്‍. ഇതില്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ളവരും അല്ലാത്തവരുമൊക്കെ ഷോ യില്‍ ഉണ്ടായേക്കും. മോഡലായ ജാജു ജെ എസ്, അശ്വിന്‍ വിജയ്, വീഡിയോ ക്രിയേറ്ററായ ബ്ലെസ്ലി, ഇത്രയും പേരുമൊക്കെ വരാന്‍ സാധ്യതയുള്ളതായിട്ടാണ് അറിയുന്നത്.

  കെട്ടിലും മട്ടിലും വ്യത്യസ്തയുള്ള ബിഗ് ബോസ് വീട് ആയിരിക്കുമെന്നാണ് പുതിയ പ്രൊമോ യില്‍ മോഹന്‍ലാല്‍ സൂചിപ്പിക്കുന്നത്. എന്ത് വേണമെങ്കിലും നടക്കും, അതുപോലൊരു വീടാണ് മലയാളം ബിഗ് ബോസിന് വേണ്ടി ഒരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തവണ മുംബൈ ഫിലിം സിറ്റിയിലെ മറാത്തി ബിഗ് ബോസിന്റെ സെറ്റിലായിരിക്കും മലയാളവും എത്തുക. ഇത്തവണ ബാല്‍കണിയും ഉണ്ടായിരിക്കും. ലിവിംഗ് ഏരിയയില്‍ ഒരു മരവും ഉണ്ടാവും. അതിനൊരു സൗണ്ടവും ഉണ്ടായേക്കും എന്നും വിവരങ്ങളുണ്ട്.

  പ്രശസ്തിയിലുള്ളവരും പുതുമുഖങ്ങളുമായി പതിനഞ്ചിന് മുകളില്‍ മത്സരാര്‍ഥികള്‍ ഇത്തവണ ഉണ്ടായിരിക്കും. ടാസ്‌കുകള്‍ ഇത്തവണ യുത്തിനെ ലക്ഷ്യം വെച്ചിട്ടുള്ളതായിരിക്കും എന്നും രേവതി പറയുന്നു. അതേ സമയം ബിഗ് ബോസിനെ കുറിച്ചുള്ള ആകാംഷകള്‍ പങ്കുവെച്ചാണ് ആരാധകരും എത്തുന്നത്. സാബു, പേര്‍ളി, രജിത് സാര്‍, ഫിറോസ് ഖാന്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ ഉണ്ടാക്കിയ ഫാന്‍സ് ലെവല്‍ ഒക്കെ ഈ പ്രാവശ്യം ആര്‍ക്കായിരിക്കും എന്ന് കാണാന്‍ കട്ട വെയ്റ്റിംഗാണെന്ന് ഒരാള്‍ പറയുന്നു.

  വീഡിയോയുടെ പൂർണരൂപം കാണാം

  English summary
  Bigg Boss Malayalam Season 4: This Is 95% Confirmed Contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X