For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫോൺ ഒളിപ്പിച്ച് കടത്തിയോ?'; റോൻസണിന്റെ വസ്ത്രങ്ങൾ ബി​ഗ് ബോസ് പിടിച്ചുവെച്ചതിന്റെ കാരണം തിരക്കി പ്രേക്ഷകർ

  |

  മലയാള മിനി സ്‌ക്രീനിലെ ഫ്രീക്കൻ വില്ലനാണ് റോൻസൺ. വില്ലനായിട്ടായിരുന്നു തുടക്കം എങ്കിലും താരത്തിന്റെ അഭിനയം മലയാള ടെലിവിഷൻ പ്രേക്ഷകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. റോൺസണിന്റെ സീതയിലെ ധർമ്മൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സീതയിലെ കഥാപാത്രം തന്നെ അരയന്നങ്ങളുടെ വീട്ടിലും എത്തിയപ്പോൾ പ്രേക്ഷകർക്ക് മുമ്പിൽ റൊമാന്റിക് ഹീറോ ആയിട്ടാണ് റോൺസൺ വിൻസെന്റ് തിളങ്ങിയത്. താരത്തിന്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഭാര്യയിലെ നന്ദൻ.

  'ആത്മാർഥമായി പ്രേമിക്കാമെന്ന് റോബിൻ തീരുമാനിച്ചാലും, ജാസ്മിൻ പൊളിച്ച് കൈയ്യിൽ കൊടുക്കും'; ആരാധകർ പറയുന്നു

  മലയാള പരമ്പരകളിൽ മാത്രമല്ല റോൺസൺ അന്യഭാഷ പരമ്പരകളിലും സജീവമാണ്. തെലുങ്കു പരമ്പരയായ ബംഗാരുപഞ്ചാരത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് റോൺസൺ അവതരിപ്പിച്ചുകൊണ്ടിരുന്നത്. 2020 ഫെബ്രുവരിയിലായിരുന്നു റോൻസൺ വിൻസെന്റ് വിവാഹിതനായത്. നീരജയാണ് താരത്തിന്റെ ഭാര്യ. ബാലതാരമായി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഡോക്ടർ നീരജ. 2010 മുതൽ തെലുങ്ക് സിനിമകളിൽ ചുവടുറപ്പിച്ച ശേഷമാണ് റോൻ‌സൺ മലയാള സീരിയലുകളിലേക്ക് വന്നത്. സിനിമ ചെയ്ത് കഴിഞ്ഞാൽ പിന്നെ സീരിയലുകൾ ചെയ്യാൻ വിമുഖത കാണിക്കുന്നവരുണ്ട്. എന്നാൽ റോൻസൺ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്.

  'പണം കൊണ്ട് സന്തോഷം വാങ്ങാൻ കഴിയില്ലെന്ന് ആര്യൻ തെളിയിച്ചു'; സ്റ്റാർ കിഡായിട്ടും അവസ്ഥയിതല്ലേയെന്ന് ആരാധകർ!

  സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിരുന്നു റോൺസന്റെ വരവ്. സംവിധായകൻ എ.വിൻസന്റിന്റെ സഹോദരനും നടനുമായ റോണി വിൻസന്റിന്റെ മകനാണ് റോൺസൺ. മോഡലിംഗിലും സജീവമാണ് റോൻസൺ. നടൻ എന്നതിലുപരി ബിസിനസ്, ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട്ട് തുടങ്ങിയ മേഖലയിലും റോൺസൺ മികവ് തെളിയിച്ചിട്ടുണ്ട്. ആർകിടെക്റ്റ് ആയ അച്ഛന്റെ കൺസ്ട്രക്ഷൻ ബിസിനസും താരം നോക്കി നടത്തുന്നുണ്ട്. ഇപ്പോൾ സീരിയലുകൾക്ക് ശേഷം ബി​ഗ് ബോസ് മലയാളം സീസൺ 4ൽ മത്സരാർഥിയായി എത്തിയിരിക്കുകയാണ് റോൺസൺ. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തന്നെ റോൻസണിന് പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞു.

  ഇടയ്ക്കിടെ ടാസ്ക്കിലടക്കം കുതന്ത്രങ്ങളെല്ലാം പരീക്ഷിച്ച് കളം നിറഞ്ഞ് നിൽക്കുന്നുമുണ്ട് റോൻസൺ. ബി​ഗ് ബോസ് നാലാം സീസൺ ആരംഭിച്ച ശേഷം ആദ്യമായി ശനിയാഴ്ചയാണ് മോഹൻലാൽ വീട്ടിലുള്ള പതിനേഴ് മത്സരാർഥികളേയും കാണാൻ എത്തിയത്. എല്ലാവരോടും കുശലാന്വേഷണം നടത്തുന്നതിനിടയിൽ റോൻസണിനോടും ലാൽ വിശേഷങ്ങൾ തിരക്കി. വിശേഷങ്ങൾ പറയും മുമ്പ് തന്നെ ആദ്യം റോൻസൺ പറഞ്ഞത് താൻ കൊണ്ടുവന്ന വസ്ത്രങ്ങളൊന്നും ഇതുവരെ വീട്ടിലേക്ക് എത്തിയിട്ടില്ലെന്ന പരാതിയാണ്. എത്രയും വേ​ഗം എത്തിച്ച് തരണമെന്നും കൈയ്യിലുള്ള മൂന്നോളം വസ്ത്രങ്ങൾ മാറ്റി ഉപയോ​ഗിക്കുകയാണ് ഇപ്പോഴെന്നുമാണ് പറഞ്ഞത്. ഉടൻ തന്നെ മോഹൻലാലിന്റെ ഉത്തരം എത്തി. റോൻസൺ കൊണ്ടുവന്ന വസ്ത്രങ്ങൾ അകത്തേക്ക് തന്ന് വിടണമോ വേണ്ടയോ എന്നതിൽ പഠനം നടക്കുകയാണെന്നും വീട്ടിൽ പറഞ്ഞ് വേറെ കുറച്ച് വസ്ത്രങ്ങൾ കൊടുത്ത് വിടാൻ ഏർപ്പാടാക്കിയിട്ടുണ്ട് എന്നുമാണ് മോഹൻലാൽ പറഞ്ഞത്.

  റോൻസണിന്റെ വസ്ത്രങ്ങൾ അകത്തേക്ക് കടത്തുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് മോഹൻലാൽ അറിയിച്ചതോടെ ഇത് സംബന്ധിച്ചുള്ള ചർച്ചകളാണ് ബി​ഗ് ബോസ് ആരാധകർക്കിടയിൽ നടക്കുന്നത്. 'കമ്പനികൾ പരസ്യത്തിനായി റോൻസണിന് നൽകിയ ബ്രാൻഡഡ് വസ്ത്രമായിരിക്കും, ചിലപ്പോൾ ഫോൺ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചിട്ടുണ്ടാകും, ബ്രാൻഡഡ് വസ്ത്രങ്ങൾ ബി​ഗ് ബോസിൽ ഉപയോ​ഗിക്കാൻ അനുമതിയില്ലായിരിക്കും തുടങ്ങിയ ഊഹാോഹങ്ങളാണ് ബി​ഗ് ബോസ് ആരാധകർ പങ്കുവെക്കുന്നത്'. ഇന്ന് സംപ്രേഷണം ചെയ്യാൻ പോകുന്ന എപ്പിസോഡിലാണ് ആദ്യ ആഴ്ച ആര് പുറത്താകും എന്ന് മനസിലാവുക. ഇന്നലെ നോമിനേഷനിൽപ്പെട്ട ചിലരെ മോഹൻലാൽ സേവ് ചെയ്തിരുന്നു.

  നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നവരിൽ സൂരജ്, ജാസ്‍മിൻ, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിങ്ങനെ അഞ്ച് പേരാണ് സേഫ് ആണെന്ന് മോഹൻലാൽ പ്രഖ്യാപിച്ചത്. 11 പേരാണ് നോമിനേഷൻ ലിസ്റ്റിൽ അവശേഷിക്കുന്നത്. നവീൻ അറയ്ക്കൽ, ജാനകി സുധീർ, ലക്ഷ്‍മി പ്രിയ, ഡോ. റോബിൻ രാധാകൃഷ്ണൻ, ധന്യ മേരി വർഗീസ്, ശാലിനി നായർ, അഖിൽ ബി എസ്, നിമിഷ, റോൺസൺ വിൻസെൻറ്, അപർണ്ണ മൾബറി, ദിൽഷ പ്രസന്നൻ എന്നിവരിൽ ഒരാളോ ഒന്നിലധികം പേരോ ഇന്ന് പുറത്താവും. അത് ആരൊക്കെയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

  Read more about: bigg boss
  English summary
  Bigg Boss Malayalam season 4: This is the reason behind Bigg Boss crew did not give clothes to ronson vincent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X