ബിഗ് ബോസിലെ പ്രണയത്തിന് സാധ്യത വീണ്ടും, റോബിനെ തള്ളി പറയാതെ ചേർത്ത് പിടിച്ച് ദിൽഷ

ബിഗ് ബോസില്‍ തുടക്കം മുതല്‍ ചര്‍ച്ചയായ സൗഹൃദമാണ് ഡോക്ടര്‍ റോബിനും ദില്‍ഷയും തമ്മിലുള്ളത്. റോബിന്‍ ലവ് ട്രാക്ക് നടത്തുമെന്ന് ജാസ്മിന്‍ ദില്‍ഷയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇത് മനസിലാക്കിയ ദില്‍ഷ ഡോക്ടറോട് നമ്മള്‍ സുഹൃത്തുക്കളാണെന്ന് പറയിപ്പിച്ച് സുരക്ഷിതമായ അകലം പാലിച്ചു. മാത്രമല്ല റോബിനൊപ്പം നിന്ന് മത്സരം മുന്നോട്ട് കൊണ്ട് പോകാമെന്ന് ദില്‍ഷ മനസിലാക്കിയതും കഴിഞ്ഞ ദിവസങ്ങളിലായി കണ്ടിരുന്നു.

ഇന്നത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ അത് വെളിച്ചത്ത് കൊണ്ട് വരികയും ചെയ്തു. ദില്‍ഷ ഇപ്പോള്‍ കൂടുതലായും സപ്പോര്‍ട്ട് ചെയ്യുന്ന ഡോ. റോബിനെയും ബ്ലെസ്ലിയെയും കുറിച്ചാണ് ചോദ്യം. ഇവരില്‍ രണ്ട് പേരില്‍ ഒരാളെ സേഫ് ആക്കണമെന്ന് തോന്നിയല്‍ അത് ആരെയാണ് എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ആദ്യം ഒരു കണ്‍ഫ്യൂഷന്‍ വന്നെങ്കിലും അത് ഡോക്ടറാണെന്ന് ദില്‍ഷ പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ദില്‍ഷ റോബിനെ ചേര്‍ത്ത് പിടിക്കാന്‍ പല കാരണങ്ങളുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

 ഡോക്ടര്‍ തന്നോട് ഇഷ്ടം പറയുമെന്ന് ദില്‍ഷക്ക് നല്ല പേടിയുണ്ട്

ഡോക്ടര്‍ തന്നോട് ഇഷ്ടം പറയുമെന്ന് ദില്‍ഷക്ക് നല്ല പേടിയുണ്ട്. അത് അഡ്വാന്‍സായി പറഞ്ഞ് ബ്ലോക്ക് ചെയ്യുന്നതാണ് ഇതുവരെ കണ്ടത്. വീട്ടുകാരുമായി ആലോചിച്ച് അല്ലാതെ ഒന്നും ചെയ്യാത്ത ദില്‍ഷ ഒരു പ്രണയത്തിന് നിന്ന് കൊടുക്കില്ലെന്ന് വ്യക്തമാണ്. എന്നാല്‍ ശരിക്കും ദില്‍ഷയ്ക്ക് അവിടെ നില്‍ക്കണമെങ്കില്‍ റോബിന്റെ സപ്പോര്‍ട്ട് വേണം. അതിന് വേണ്ടിയാണ് ദില്‍ഷ ഇപ്പോള്‍ ഒരുമിച്ച് നില്‍ക്കുന്നതും റോബിനെ പിന്തുണയ്ക്കുന്നതും. മാത്രമല്ല ബ്ലെസ്ലിയും ദില്‍ഷയോട് ഇഷ്ടം പറഞ്ഞതിനാല്‍ അവനെയും കൂടെ കൂട്ടിയാണ് ദില്‍ഷ മുന്നോട്ട് പോവുന്നത്.

ചുറ്റുമുള്ള ആണുങ്ങള്‍ക്ക് എല്ലാം തന്നോട് പ്രേമം ആണെന്ന തോന്നലുണ്ട്

ചുറ്റുമുള്ള ആണുങ്ങള്‍ക്ക് എല്ലാം തന്നോട് പ്രേമം ആണെന്നോ, പ്രേമം ആകാന്‍ സാധ്യത ഉണ്ടെന്ന് തോന്നുന്നതും സ്വയം എന്തോ ഒരു വലിയ സംഭവം ആണെന്നോ, സൗന്ദര്യം ഒരു ശാപം ആണെന്നോ തോന്നുന്നത് കൊണ്ടാണോ എന്തായാലും അതൊരു ഗെയിം തന്ത്രമായി ദില്‍ഷ കണ്ടെത്തി കഴിഞ്ഞു. റോബിനും ദില്‍ഷയും തമ്മിലുള്ള ഒരു കോമ്പോ ആയിരിക്കും ഒരു പക്ഷെ നമ്മള്‍ ഇനി അങ്ങോട്ടേക്ക് കാണാന്‍ പോകുന്നത്.. രണ്ട് പേര്‍ക്കും ഇത് വ്യക്തിപരമായിട്ടുള്ള ഗെയിം ആണെന്ന് നല്ല പോലെ അറിയുന്നത് കൊണ്ട് തന്നെ, ഇവര്‍ രണ്ടാളും സ്‌ക്രീനില്‍ വരുമ്പോള്‍ നമുക്ക് ഒരു പ്രത്യേക വൈബ് കിട്ടും.

ആരും സപ്പോര്‍ട്ട് ചെയ്യാതെ നിന്നപ്പോള്‍ ദില്‍ഷ ഡോക്ടറിന്റെ കൂടെ നിന്നു

ആരും സപ്പോര്‍ട്ട് ചെയ്യാതെ നിന്നപ്പോള്‍ ദില്‍ഷ ഡോക്ടറിന്റെ കൂടെ നിന്നു. അതില്‍ നിന്നും പുള്ളിക്ക് പ്രണയം തോന്നാം സ്വാഭാവികം. കുറച്ചൊക്കെ പുള്ളിക്ക് ഉണ്ട് താനും. അത് തുടക്കത്തിലെ ബ്ലോക്ക് ചെയ്ത് ഫ്രണ്ട്ഷിപ്പ് കീപ്പ ചെയ്യണം എന്നായിരിക്കും ഉദ്ദേശിച്ചത്. എന്തായാലും ഡോക്ടര്‍ ബ്ലെസ്ലിയെ പോലെ പിന്നേം പിന്നേം പറഞ്ഞോണ്ട് ചെല്ലുന്നില്ല. അത് ദില്‍ഷയ്ക്ക് സമാധാനമാണ്. എന്നാലും കൂടുതല്‍ സൗഹൃദമായാല്‍ ഡോക്ടര്‍ വീണ്ടും പ്രണയാഭ്യര്‍ഥന നടത്താനും സാധ്യതയുണ്ട്.

അങ്ങനൊരു പ്രണയം ഉണ്ടാവുന്നത് കാണാനാണ് ബിഗ് ബോസ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്

ഗെയിമിന് വേണ്ടിയാണെങ്കിലും അങ്ങനൊരു പ്രണയം ഉണ്ടാവുന്നത് കാണാനാണ് ബിഗ് ബോസ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ സീസണിലെ പേളി-ശ്രീനിഷ് ദമ്പതിമാരെ പോലെ വീണ്ടുമൊരു ബിഗ് ബോസി ട്രൂ ലവ് ഉണ്ടാവുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X