റോബിന്റെ കാര്യത്തില്‍ ട്വിസ്റ്റ് അവസാനിക്കുന്നില്ല; ബിഗ് ബോസിൽ നിന്നും റോബിന്‍ പുറത്തായില്ലെന്ന് റിപ്പോര്‍ട്ട്
റോബിന്‍ രാധകൃഷ്ണന്‍ ബിഗ് ബോസ് വിന്നറാവുമെന്ന പ്രതീക്ഷകളിലായിരുന്നു ആരാധകര്‍. എന്നാല്‍ താരം വീട്ടില്‍ നിന്നും പുറത്തായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. പുറത്ത് വന്നതെന്ന തരത്തില്‍ ചില ഫോട്ടോസും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ റോബിന്‍ വീട്ടിലേക്ക് തന്നെയാണോ പോയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ നടക്കുന്നത്. എന്നാല്‍ റോബിന്‍ പുറത്തേക്ക് പോവുന്നതല്ലെന്നും ഒരു റീ എന്‍ട്രിയ്ക്ക് സാധ്യതയുണ്ടെന്നുമാണ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഒരു വീഡിയോയില്‍ സൂചിപ്പിക്കുന്നത്. റോബിനുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ ചൂണ്ടി കാണിച്ച് കൊണ്ടുള്ള വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ബിഗ് ബോസിന്റെ പുതിയ പ്രൊമോയില്‍ റോബിനോട് മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ ചോദിക്കുകയും റോബിന്‍ ഇറങ്ങി പോവുന്നതും കാണിച്ചിരുന്നു. എന്നാല്‍ അത് സത്യമായിരിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പും ബിഗ് ബോസില്‍ നിന്നും മത്സരാര്‍ഥികളെ പുറത്താക്കുമ്പോള്‍ അത് കാണിച്ചിട്ടില്ല. ആദ്യമായിട്ടാണ് റോബിനെ കാണിക്കുന്നത്. ഇതിന് രണ്ട് വശങ്ങളുണ്ട്. ഒന്ന് റോബിന്‍ പുറത്താവുമെന്നുള്ള ആരാധകരുടെ കൗതുകം ഒഴിവാക്കാന്‍ വേണ്ടിയാകാം.

അതല്ലെങ്കില്‍ റോബിന്‍ പുറത്താവുമെന്ന് അറിഞ്ഞ് പ്രേക്ഷകരുടെ പ്രതികരണം എന്താവും എന്നറിയാനാകും. മാത്രമല്ല റോബിന്‍ പുറത്തേക്ക് പോവുമോ? എന്നാണ് ചോദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ പുറത്ത് വിട്ട വീഡിയോയിലും മറ്റ് പോസ്റ്റുകളിലുമൊക്കെ റോബിന്‍ തിരിച്ച് വരുന്നതായിട്ടാണ് കാണിക്കുന്നത്. അവിടെ ന്യൂസ് ലീക്ക് ആക്കുന്നതിനും ഒരു ടീമുണ്ടെന്ന് തോന്നുന്നു. ജനങ്ങളുടെ മനസറിയാനുള്ള ശ്രമത്തിന്റെ ഭാഗമാണത്.

എന്തായാലും റോബിന് ഒരു റീ എന്‍ട്രിയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്. അങ്ങനെ ആവുകയാണെങ്കില്‍ അത് ജനകീയമായി മാറിയേക്കും. കഴിഞ്ഞ വീക്ക്‌ലി ടാസ്‌കില്‍ രാജാവിന്റെ കൈയ്യില്‍ നിന്നും അടിച്ച് മാറ്റിയ സാധാനം എവിക്ഷനില്‍ നിന്നും രക്ഷപ്പെടുത്തുന്നതാണ്. അത് റോബിന്റെ കൈയ്യില്‍ ഉള്ളതിനാല്‍ പുള്ളിയ്ക്ക് അതുപയോഗിച്ച് അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചേക്കുമെന്നുള്ള സൂചനകളുണ്ട്.

റോബിന്‍ പുറത്ത് പോവുകയാണെങ്കില്‍ ഇന്ന് രാത്രി പത്ത് മണിയോടെ അറിയാം. അദ്ദേഹത്തിന്റെ കൈയ്യില്‍ ഫോണ്‍ കിട്ടും, എയര്‍പോര്‍ട്ടിലേക്ക് വരുന്നതും മറ്റുമൊക്കെയുള്ള കാര്യങ്ങള്‍ ഇന്നത്തോടെ വ്യക്തമാവും. റോബിന്‍ പുറത്ത് പോവാതിരിക്കാനുള്ള സാധ്യതകളാണ് ഇതുവരെയുള്ള ദിവസങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. എന്നാല്‍ റോണ്‍സന്‍, വിനയ് എന്നിവരൊക്കെ പുറത്തായെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. എന്തായാലും ശനിയാഴ്ചത്തെ എപ്പിസോഡ് കൂടി കഴിയുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരും.


Click it and Unblock the Notifications