വിജയിക്കില്ലായിരിക്കാം, പക്ഷേ ലക്ഷ്മിപ്രിയ പുറത്തായാല്‍ സംഭവിക്കാന്‍ പോവുന്നത് ഇതായിരിക്കും; മുന്നറിയിപ്പ്

ഈ സീസണില്‍ ബിഗ് ബോസിലെ കളികള്‍ ഹരമായി മാറിയത് ഇപ്പോഴാണ്. നാല്‍പത് ദിവസങ്ങളോളം പിന്നിട്ടതിന് ശേഷം ശക്തരായ രണ്ട് മത്സരാര്‍ഥികളാണ് ഷോ യിലേക്ക് എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഗെയിം മൊത്തം മാറ്റി മറിച്ചിരിക്കുകയാണ് ബിഗ് ബോസ്. മത്സരാര്‍ഥികളെ ഒന്നടങ്കം കണ്‍ഫ്യൂഷനിലാക്കി എന്നതാണ് രസകരമായ കാര്യം.

ബുദ്ധിപൂര്‍വ്വം കളിക്കുന്നവര്‍ ലേശം ടെന്‍ഷനില്‍ ആയെങ്കിലും ലക്ഷ്മിപ്രിയയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുറത്ത് നടക്കുകയാണ്. ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം നോമിനേഷനില്‍ ഉള്ള ഒരാളെ സേഫ് ആക്കാനാണ് വിനയിയോടും റിയാസിനോടും പറഞ്ഞത്. ആദ്യം നിമിഷയുടെ പേര് പറഞ്ഞെങ്കിലും പിന്നീട് അത് മാറ്റി ലക്ഷ്മിപ്രിയയെ ആക്കി.

ബിഗ് ബോസിന്റെ നിര്‍ദേശ പ്രകാരം ലക്ഷ്മിപ്രിയയെ സേഫ് ആക്കി എന്ന് പറയുന്നു

ലക്ഷ്മിപ്രിയ വളരെ മോശം മത്സരാര്‍ഥിയാണെന്നും പുറത്ത് വലിയ സപ്പോര്‍ട്ട് ഒന്നുമില്ലെന്നും താരങ്ങള്‍ പറഞ്ഞു. വീക്ക് കണ്ടസ്റ്റന്റ് ആയത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും പുറത്തായേക്കാമെന്നും സൂചന നല്‍കി. എന്നാല്‍ ലക്ഷ്മിപ്രിയയുടെ ബിഗ് ബോസിലെ സാന്നിധ്യം എങ്ങനെയാണെന്ന് പറയുകയാണ് ഒരു ആരാധകന്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'വൈല്‍ഡ് കാഡ് ആയി വന്നവര്‍ ബിഗ് ബോസിന്റെ നിര്‍ദേശ പ്രകാരം ലക്ഷ്മിപ്രിയയെ സേഫ് ആക്കി എന്ന് പറയുന്നു. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല. അടുക്കള എന്താണെന്ന് പോലും അറിയാത്ത അടുക്കളയില്‍ കയറിയാല്‍ കൊറച്ചിലാണെന്ന് വലിയ അഭിമാനത്തോടെ പറഞ്ഞ് നടക്കുന്നവരുണ്ട്'.

കിച്ചന്‍ ടീമില്‍ ആര് വന്നാലും നിര്‍ദേഷം അനുസരിക്കുന്നത്  ലക്ഷ്മിപ്രിയയെ തന്നെയാണ്.

പാചകത്തിന്റെ ABCD വരെ അറിയാത്ത, ഉണ്ടാക്കി തരുന്നത് കഴിച്ചിട്ട് എല്ലിനിടയില്‍ കയറുമ്പോള്‍ അതില്‍ കുറ്റവും കുറവും കണ്ടെത്തുന്നവരാണ് ഈ സീസണില്‍ ഭൂരിഭാഗം എന്ന് ബിഗ് ബോസിന് എന്ന പോലെ ഏതൊരാള്‍ക്കും അറിയാവുന്ന വളരെ നഗ്ന്നമായ സത്യമാണ്.


ധന്യക്കായാലും സുചിത്രക്കായാലും അടുക്കള കൈകാര്യം ചെയ്യുന്നതിലും അളവും തൂക്കവും അനുസരിച്ച് പാചകം ചെയ്യുന്നതിലും ഒരു പരിധിയുണ്ട്. കിച്ചന്‍ ടീമില്‍ ആര് വന്നാലും നിര്‍ദേഷം അനുസരിക്കുന്നത് ലക്ഷ്മിപ്രിയയെ തന്നെയാണ്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
പാചകം ചെയ്യാനല്ല ബിഗ്  ബോസില്‍ പോകുന്നതെന്ന് ചിലര്‍ പറയും

പാചകം ചെയ്യാനല്ല ബിഗ് ബോസില്‍ പോകുന്നതെന്ന് ചിലര്‍ പറയും. എന്നാല്‍ തെറി പറയാന്‍ വേണ്ടി ആയാല്‍ പോലും നേരാ നേരം വയറ്റിലേക്ക് എന്തേലും ചെല്ലണ്ടെ? അതിന് ചേച്ചിയമ്മ അവിടെ തന്നെ വേണം. വേറെ ആര്‍ക്കും ആ റോള്‍ ചേരില്ലെന്ന് പറയുന്നതാകും സത്യം.

ചേച്ചിയെ പാചകക്കാരി ആക്കുന്നതല്ല, മനുഷ്യന്റെ നിത്യജീവിതത്തില്‍ അഭിവാജ്യഘടകമാണ് ഭക്ഷണവും പാചകവും. വിന്‍ ചെയ്യില്ലായിരിക്കാം. എന്നാല്‍ ചേച്ചിയമ്മ നേരത്തെ പുറത്തായാല്‍ സീസണ്‍ ഫോറിന്റെ വിളക്ക് അണഞ്ഞു എന്ന് ഓര്‍ത്താല്‍ മതി..

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X