twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറ്റു ചിലരെ അനുകരിക്കാന്‍ ശ്രമിച്ചു; ഡോക്ടര്‍ റോബിന്റെ ഏറ്റവും വലിയ പരാജയം ഇതാണെന്ന് ആരാധകര്‍

    |

    നാലാമതും മലയാളത്തില്‍ ബിഗ് ബോസ് ആരംഭിച്ചതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇതുവരെയും പ്രിയപ്പെട്ട മത്സരാര്‍ഥി ആരാണെന്ന് തീരുമാനിക്കാന്‍ പ്രേക്ഷകര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ശക്തരായ ഒത്തിരി താരങ്ങള്‍ ഉണ്ടെന്നുള്ളതും സത്യമാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളിലൂടെ തരംഗമായി മാറുകയാണ് ഡോ. റോബിന്‍. ഗെയിം പ്ലാനുകളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സഹമത്സരാര്‍ഥികള്‍ ഏറ്റുപിടിച്ചത്.

    എട്ട് മാസത്തോളം ബിഗ് ബോസിനെ കുറിച്ച് പഠിച്ചിട്ട് വന്ന റോബിന് പാളി പോയത് അവിടെയാണെന്നാണ് ആരാധകര്‍ പറയുന്നത്. നല്ല ഗെയിം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളെ കുറിച്ചും മറ്റുള്ള വിശേഷങ്ങളുമൊക്കെ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വന്ന കുറിപ്പിലൂടെ ഒരു ആരാധകന്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ..

    ഡോക്ടര്‍ റോബിന്റെ ഏറ്റവും വലിയ പരാജയം അയാള്‍ റ്റു ചിലരെ അനുകരിക്കുന്നതാണ്

    'ഡോക്ടര്‍ റോബിന്റെ ഏറ്റവും വലിയ പരാജയം അയാള്‍ അയാളായി ഗെയിമില്‍ നില്‍ക്കാതെ മറ്റു ചിലരെ അനുകരിക്കാന്‍ ശ്രമിക്കുന്നതാണ്.
    8 മാസം ജോലിയില്‍ നിന്ന് വിട്ട് നിന്ന് സ്‌പെഷ്യല്‍ തയ്യാറെടുപ്പുകള്‍ നടത്തി എന്ന് എല്ലാവരോടും പറഞ്ഞു. ബിഗ് ബോസ് പോലൊരു ഗെയിമില്‍ പ്രീ പ്ലാനിംഗോടെ വന്നാല്‍ തവിടു പൊടിയാകും എന്നത് മറ്റൊരു സത്യം. സ്വന്തം സ്ട്രാറ്റെജി എന്താണെന്ന് പ്രേക്ഷകര്‍ക്ക് പിടികിട്ടിയാലും ഹൗസിലെ ബാക്കിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയരുത്. അതാണ് ഒരു നല്ല ഗെയിമറുടെ ക്വാളിറ്റി.

    സിമ്പതി വോട്ടുകള്‍ നേടുകയും ഗെയിമില്‍ വിന്നര്‍ ആകാൻ വേണ്ടി കളിക്കുന്നു

    പക്ഷേ ഇവിടെ ഡോക്ടര്‍ റോബിന്‍ ചെയ്യുന്നത് എന്താണ്? എല്ലാവരെയും വെറുപ്പിച്ച് ഒറ്റപ്പെട്ട് അതിലൂടെ പ്രേക്ഷകരുടെ സിമ്പതി വോട്ടുകള്‍ നേടുകയും ഗെയിമില്‍ വിന്നര്‍ ആകാനും വേണ്ടി കളിക്കുന്നു. പക്ഷേ ഹൗസില്‍ എല്ലാവര്‍ക്കും അത് പെട്ടെന്ന് തന്നെ മനസ്സിലാകുന്നു. ഇനി സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് വെച്ചാല്‍ ഡോക്ടര്‍ ചെയ്യുന്ന ജെനൂവിന്‍ ആയ കാര്യങ്ങളെ പോലും മറ്റു മത്സരാര്‍ത്ഥികള്‍ സ്ട്രാറ്റജി ആയി കാണുകയും ഒരു കോമാളി വേഷം കെട്ടിയ അവസ്ഥയുമാണ്.

    ഫെയര്‍ ഗെയിം കളിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു

    ഫെയര്‍ ഗെയിം കളിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു. ഡോക്ടര്‍ റോബിന്‍ സ്വന്തം പിഴവുകള്‍ തിരിച്ചറിഞ്ഞ് സ്വയം തിരുത്തി ഗെയിമില്‍ മുന്നേറി ഫൈനല്‍ 5 ല്‍ വരട്ടെ എന്ന് ആശംസിക്കുന്നു. (ഇദ്ദേഹത്തിന്റെ മോട്ടിവേഷന്‍ വീഡിയോകള്‍ എല്ലാം സൂപ്പറാണ്. നല്ലൊരു മനുഷ്യന്‍ ഗെയിമില്‍ മണ്ടത്തരങ്ങള്‍ കാണിച്ച് സ്വയം കോമാളി ആകുന്നത് കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല)..' എന്നുമാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

    അയാളുടേത് ആദ്യ വിവാഹമായിരുന്നില്ല; ഒന്നിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് നടി ശ്രിയ അയ്യര്‍അയാളുടേത് ആദ്യ വിവാഹമായിരുന്നില്ല; ഒന്നിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് നടി ശ്രിയ അയ്യര്‍

    വൈല്‍ഡ് കാര്‍ഡ് വന്നാല്‍ ഇയാള്‍ ഉറപ്പായും അവരോട് തന്നെ പറ്റിയുള്ള അഭിപ്രായം ചോദിക്കും

    അതേ സമയം റോബിനെ വിമര്‍ശിച്ചും അനുകൂലിച്ചും കൊണ്ടാണ് കമന്റുകള്‍ നിറയുന്നത്. ഇയാളെ യൂട്യൂബിലൊക്കെ കുറേപ്പേര് സപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടു. എങ്ങനെയാണ് ഇത്രയും ഫേക്ക് ആയ ഒരാളെ ഇഷ്ടപ്പെടുന്നത്? ബിഗ് ബോസ് ഹൗസില്‍ ആദ്യമായി ആണ് ഒരാള്‍ ഏത് നേരവും വന്നപ്പോള്‍ മുതല്‍ ഗെയിം, സ്ട്രാറ്റര്‍ജി, പിന്നെ മറ്റുള്ളവരോട് തന്നെ പറ്റിയുള്ള അഭിപ്രായം ഒക്കെ ചോദിച്ച് നടക്കുന്നത്. ഒരു വൈല്‍ഡ് കാര്‍ഡ് വന്നാല്‍ ഇയാള്‍ ഉറപ്പായും അവരോട് തന്നെ പറ്റിയുള്ള അഭിപ്രായം ചോദിക്കും.

    റോബിന്‍ സ്ട്രാറ്റജി എടുക്കുന്നത് ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികളോട് അല്ല

    എന്തായാലും അധികം ആര്‍ക്കും പരിചയമില്ലാത്ത ഡോ. റോബിന്‍ രാധാകൃഷ്ണന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വന്‍ തരംഗമായി മാറി എന്ന കാര്യം സത്യമാണ്. എവിടെ നോക്കിയാലും അദ്ദേഹത്തിന്റെ പേര് മാത്രം. അകത്തും പുറത്തും ഒറ്റപ്പെടല്‍ സ്ട്രാറ്റജി വിജയിപ്പിച്ചു എന്ന് വേണമെങ്കില്‍ പറയാം. തന്നെ മലയാളക്കര മൊത്തത്തില്‍ അറിയണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് റോബിന് ഉള്ളത്. അത് ആ മുഖത്ത് ശരിക്ക് കാണാന്‍ പറ്റും. അതിനിടയില്‍ വിന്നറാകുന്നത് ബോണസ് ആയി കണക്കാക്കുന്നു. സത്യത്തില്‍ റോബിന്‍ സ്ട്രാറ്റജി എടുക്കുന്നത് ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികളോട് അല്ല. അത് നമ്മള്‍ പ്രേക്ഷകരോടാണ്. ആദ്യം എടുത്തിട്ട് ട്രോളിക്കും, ചിരിപ്പിക്കും, പിന്നെ സിംപതി നേടും പിന്നെ കണ്ടന്റ് വേറെ ലെവലാക്കും.. അതാണ് സ്ട്രാറ്റര്‍ജി എന്നും ആരാധകര്‍ പറുന്നു.

    English summary
    Bigg Boss Malayalam Season 4: This Is What Dr Robin Radhakrishnan's Biggest Mistake
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X