twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേട്ടത് സത്യം തന്നെ, റോബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത്; ഫൈനല്‍ ദിവസം ഇന്നാണെന്ന് ആരാധകര്‍

    |

    കഴിഞ്ഞ രണ്ട് സീസണുകളിലും കണ്ടത് പോലെ ശക്തരായ മത്സരാര്‍ഥികള്‍ ബിഗ് ബോസില്‍ നിന്നും വിട പറഞ്ഞു. രണ്ടാം സീസണില്‍ രജിത് കുമാറും മൂന്നാം സീസണില്‍ ഫിറോസ്-സജ്‌ന ദമ്പതിമാരുമാണ് പണിഷ്‌മെന്റ് വാങ്ങി പുറത്തേക്ക് പോയത്. ഇത്തവണ ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ജാസ്മിന്‍ പുറത്തേക്ക് പോയി. സ്വയം പിന്മാറി പോവുന്ന ആദ്യത്തെ മത്സരാര്‍ഥിയാണ് ജാസ്മിന്‍.

    ജാസ്മിന് പിന്നാലെ റോബിനും പുറത്തേക്ക് പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. റിയാസുമായിട്ടുണ്ടായ വാക്കേറ്റത്തിനൊടുവില്‍ റോബിന്‍ ബിഗ് ബോസ് വീട്ടിലെ സീക്രട്ട് റൂമിലായിരുന്നു. അവിടെ നിന്നും അവതാരകനായ മോഹന്‍ലാല്‍ വന്നതിന് ശേഷം ബിഗ് ബോസിനുള്ളിലേക്കാണോ അതോ സ്വന്തം വീട്ടിലേക്കാണോ പോവുന്നത് എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടയിലാണ് പുതിയ പ്രൊമോ വീഡിയോ വന്നത്.

    അവതാരകന്‍ വന്നതിന് ശേഷം റോബിനുമായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്

    ഇന്നത്തെ എപ്പിസോഡില്‍ അവതാരകന്‍ വന്നതിന് ശേഷം റോബിനുമായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ബിഗ് ബോസിലെ നിയമങ്ങളൊക്കെ അറിഞ്ഞിട്ട് വന്നവരാണ് അതിനകത്ത് ഉള്ളവരെല്ലാം. എന്നാല്‍ ചിലരത് തെറ്റിക്കുന്നു എന്ന് സൂചിപ്പിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ റോബിനെ വേദിയിലേക്ക് വിളിക്കുന്നത്. മോഹന്‍ലാലിന് അടുത്തെത്തിയ റോബിന്‍ എന്താണ് സംഭവിച്ചത് എന്നടക്കമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്.

    പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായി, റോബിൻ രാധാകൃഷ്ണ‌നെ ഷോയിൽ നിന്നും പുറത്താക്കി!പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായി, റോബിൻ രാധാകൃഷ്ണ‌നെ ഷോയിൽ നിന്നും പുറത്താക്കി!

    റോബിന്‍ പുറത്തേക്ക് തന്നെ പോവുന്നതായിട്ടാണ് പ്രൊമോയിലുള്ളത്

    ബിഗ് ബോസിലെ സഹമത്സരാര്‍ഥികളുമായി റോബിന്‍ സംസാരിക്കുന്നതും അവര്‍ തിരിച്ച് സംസാരിക്കുന്നതും കാണാം. ശേഷം റോബിന്‍ പുറത്തേക്ക് തന്നെ പോവുന്നതായിട്ടാണ് പ്രൊമോയിലുള്ളത്. മുന്‍പ് എവിക്ഷനില്‍ വന്ന മത്സരാര്‍ഥികള്‍ ഇറങ്ങി പോവുന്നത് പോലെ റോബിനും പോവുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ താരത്തിനെ പുറത്താക്കി എന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചു. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

    ജാസ്മിന്‍ പോയതിന് പിന്നാലെ വിനയ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ഹൗസില്‍ നില്‍ക്കാന്‍ യോഗ്യനല്ല, വിമര്‍ശനംജാസ്മിന്‍ പോയതിന് പിന്നാലെ വിനയ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ഹൗസില്‍ നില്‍ക്കാന്‍ യോഗ്യനല്ല, വിമര്‍ശനം

    ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ജനങ്ങളുടെ മനസ്സില്‍ വിജയിച്ചു

    പ്രൊമോ വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ബിഗ് ബോസ് ഷോ അവസാനിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. ചില കമന്റുകളിങ്ങനെ..

    'ഇന്നായിരുന്നു ഫൈനല്‍ ദിവസം. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ജനങ്ങളുടെ മനസ്സില്‍ വിജയിച്ചു. ഇതോടെ ഷോ അവസാനിച്ചു. ഇന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ഗ്രാന്‍ഡ് ഫിനാലെ. ജനങ്ങളുടെ മനസ്സില്‍ റോബിന്‍ തന്നെയാണ് വിന്നര്‍. കേവലം 75 ലക്ഷം വാങ്ങിയ ടൈറ്റില്‍ വിന്നര്‍ എന്നതിലുപരി ബിഗ് ബോസ് കാണുന്ന തൊണ്ണൂറ് ശതമാനം ആളുകളും റോബിന്റെ കൂടെയാണ് ഉള്ളത്.

    റോബിന്റെ കാര്യത്തിലും തീരുമാനമായി! ക്ഷമയുണ്ടായിരുന്നേല്‍ ജാസ്മിന് ഹൗസിലിരുന്ന് വാര്‍ത്ത കേള്‍ക്കാമായിരുന്നു!റോബിന്റെ കാര്യത്തിലും തീരുമാനമായി! ക്ഷമയുണ്ടായിരുന്നേല്‍ ജാസ്മിന് ഹൗസിലിരുന്ന് വാര്‍ത്ത കേള്‍ക്കാമായിരുന്നു!

     ഇത് തന്നെയാണ് റോബിന്റെ വിജയം

    ഇത് തന്നെയാണ് റോബിന്റെ വിജയം. ഇവിടെ എവിക്ട് ആയത് ബിഗ് ബോസ് തന്നെയാണ്. റോബിന്‍ തന്നെയാണ് വിന്നര്‍. അത് ഇനിയുള്ള എപ്പിസോഡില്‍ ഏഷ്യാനെറ്റിന് മനസ്സിലാകും. ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ നിങ്ങള്‍ക്ക് തോന്നുന്നത് പോലെ ഷോ നടത്തനാണേല്‍ ഒന്നും പറയാനില്ല. ഈ സീസണിലെ ബിഗ് ബോസ് കഴിഞ്ഞു. വിന്നര്‍ ഇദ്ദേഹം തന്നെ ആണ്. ആരൊക്കെ എങ്ങനെ ഒക്കെ പോയാലും നിന്നാലും അതില്‍ മാറ്റമില്ല.

    Recommended Video

    ബിഗ് ബോസിൽ വരുന്നതുവരെ, ഞാൻ Conscious ആയിരുന്നു | Bigg Boss Malayalam Suchithra | #BiggBoss
     നന്ദിയുണ്ട് ഏഷ്യാനെറ്റ് ഈ മുതലിനെ കാണിച്ചു തന്നതിന്.

    നന്ദിയുണ്ട് ഏഷ്യാനെറ്റ് ഈ മുതലിനെ കാണിച്ചു തന്നതിന്.. നിങ്ങളെ വിശ്വസിക്കരുത് എന്ന് വീണ്ടും കാണിച്ചു.. ഒരിക്കല്‍ നിര്‍ത്തി പോയതാണ് പിന്നെയും റോബിന്‍ എന്ന ഒരാള്‍ക്ക് വേണ്ടി ഷോ കണ്ടു അയാളെ ഇഷ്ടപ്പെട്ടു.. അയാള്‍ ഷോ വിട്ടു പോയാല്‍ പിന്നെ ഇത് കണ്ടിട്ട് കാര്യം ഒന്നും ഇല്ലല്ലോ..' എന്ന് തുടങ്ങി പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. എല്ലാവരും റോബിനില്ലാതെ ഷോ കാണില്ലെന്ന വാശിയിലാണ്.

    English summary
    Bigg Boss Malayalam Season 4: This Is What Robin Said To Dilsha Before Walking Out From The Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X