ഞങ്ങളുടെ വിജയി റോബിന്‍ തന്നെ! കപ്പ് നല്‍കി സ്വീകരിച്ച് ആരാധകർ, വരവേല്‍ക്കാന്‍ ജനസാഗരം
ബിഗ് ബോസ് സീസൺ ഫോർ പ്രേക്ഷകർ എല്ലാരും നെഞ്ചിലേറ്റിയ മത്സരാർഥിയാണ് ഡോക്ടർ റോബിൻ. ഈ സീസണിലെ അതിസമർഥനായ മത്സരാർത്ഥി.
ഓരോ റ്റേസ്ക്കും അതി സമർഥമായി മനസിലാക്കി കളിച്ചിരുന്ന റോബിന് നിഷ്പ്രയാസം സീസൺ ഫോറിന്റെ വിജയകിരീടം അണിയാൻ സാധിക്കുമായിരുന്നു. എന്നാൽ ഗെയിമിനിടെ സംഭവിച്ച ഒരു ചെറിയ കൈപ്പിഴ റോബിന്റെ തലവര ആകെ മാറ്റുകയായിരുന്നു.
വീക്കിലി ടാസ്ക്കിൽ റിയാസിനോട് വഴക്കാവുകയും റിയാസിനെ തള്ളി മാറ്റുകയും ചെയ്തത് എന്നെന്നേക്കുമായി താൻ ബിഗ് ബോസ് വീടിനു പുറത്ത് പോകുന്നതിന് കാരണമാകുമെന്ന് റോബിൻ കരുതിയിട്ടുണ്ടാവില്ല. സാഹചര്യങ്ങൾ മൂലമാണ് അങ്ങനെ സംഭവിച്ചതെന്ന് താരം പറയുമ്പോഴും സഹ മത്സരാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കുന്നത് ബിഗ് ബോസ് ഒരിക്കലും അനുവദിക്കില്ല.

ഷോയിൽ പലപ്പോഴും ആത്മാർഥത കാണിക്കാൻ കഴിയില്ല എന്നും വിജയമായിരുന്നു പ്രധാനമെന്നും ബിഗ് ബോസ് വീട്ടിന് പുറത്ത് വന്ന ശേഷം താരം ലൈവിൽ പറയുകയുണ്ടായി.
വീട്ടിനകത്ത് ആയിരുന്ന സമയത്തും താൻ ചെയ്യുന്ന കാര്യങ്ങൾ ഒരു മടിയും കൂടാതെ തുറന്ന് പറഞ്ഞിരുന്ന വ്യക്തിയാണ് റോബിൻ.
താൻ പുറത്ത് ഇങ്ങനെ അല്ലെന്നും വഴക്ക് ഉണ്ടാക്കുന്നത് സ്ക്രീൻ സ്പെയിസിന് വേണ്ടി ആണെന്നുമെല്ലാം തുറന്ന് സമ്മതിച്ചിട്ടുള്ള റോബിൻ വീക്കിലി ടാസ്ക്കിനിടെ റിയാസിനെ തള്ളിയത് തെറ്റായിപോയെന്നും തുറന്ന് പറഞ്ഞിരുന്നു.
മറ്റ് മത്സരാർഥികൾ തങ്ങൾ ചെയ്യുന്ന തെറ്റുകൾ ന്യായീകരിൽകാൻ ശ്രമിക്കുമ്പോൾ റോബിൻ തന്റെ തെറ്റുകൾ ഏറ്റുപറയാറായിരുന്നു പതിവ്.

ഷോയിൽ നിന്നും റോബിൻ പുറത്തായി എന്ന വാർത്ത കേട്ടപ്പോൾ തന്നെ റോബിൻ ആരാധകരുടെ ചങ്ക് തകർന്നിരുന്നു. മത്സരരാർഥികൾക്കിടയിൽ അയാൾ വളരെ ദേഷ്യത്തോടെ പെരുമാറുകയും പ്രകോപിതനാവുകയും ചെയ്യുമായിരുന്നെങ്കിലും ബിഗ് ബോസ് വീട്ടിൽ തന്റെ സഹ മത്സരാർഥികളോടെല്ലാം വളരെയധികം സ്നേഹം ഉള്ളിൽ കൊണ്ട് നടന്ന ഒരു വ്യക്തിയാണ്.
താൻ പുറത്താക്കപ്പെട്ടപ്പോൾ പോലും അതിനു കാരണമായ റിയാസിനോടും ജാസ്മിനോടും വളരെ മാന്യമായി സംസാരിച്ച് കൈ കൊടുത്ത് കെട്ടിപിടിച്ചാണ് റോബിൻ ബിഗ് ബോസ് വീട് വിട്ടത്.
അദ്ദേഹത്തിന്റെ ഈ സ്വഭാവഗുണങ്ങൾ തന്നെയാണ് റോബിന് ഇത്രയും ആരാധകരെ സൃഷ്ട്ടിച്ചുകൊടുത്തത്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ റോബിൻ അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു.
തനിക്ക് പുറത്ത് ഇത്രെയും ആരാധകർ ഉണ്ടെന്ന് മനസിലാക്കിയ താരത്തിന്റെ സന്തോഷം അടക്കാനാവാത്തതായിരുന്നു.

ഇപ്പോഴിതാ താരം തിരിച്ച് തിരുവനന്തപുരം എയർപോർട്ടിൽ എത്തിയിരിക്കുകയാണ്. റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.
നിരവധി ആരാധകരാണ് താരത്തെയും കാത്ത് എയർപോർട്ടിന് പുറത്ത് നിന്നിരുന്നത്. ആരാധകരെ കണ്ട മാത്രേ കൈ ഉയർത്തിയും ആർത്തുവിളിച്ചും റോബിനും തന്റെ സന്തോഷം പ്രകടിപ്പിച്ചു.
ആരാധകർ എല്ലാവരും "റോബിൻ ...റോബിൻ" എന്ന് ഉറക്കെ ആർത്ത് വിളിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ മലയാളം ഫിൽമിബീറ്റ് പുറത്ത് വിട്ടിട്ടുണ്ട്.
ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്നതാണ്. വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.
താരത്തെ ഹാരമണിയിച്ചും കൂടെ നിന്ന് സെൽഫി എടുത്തതും തങ്ങളുടെ സ്നേഹവും പിന്തുണയും പ്രേക്ഷകർ റോബിന് നൽകി. ബിഗ് ബോസ് സീസൺ ഫോർ വിജയി ആരായാലും തങ്ങളുടെ മനസ്സിൽ എന്നും റോബിനായിരിക്കും വിജയിയെന്നു ആരാധകർ പറയുന്നു.


Click it and Unblock the Notifications