ബിഗ് ബോസിലെ ഫുഡ്‌ മടുത്തോ? സ്വിഗ്ഗിയിൽ നിന്ന് മട്ടൺ ബിരിയാണി ഓഡർ ചെയ്യാൻ ഒരുങ്ങി വിനയ് മാധവ്

100 ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ അപരിചിതരുടെ കൂടെ കഴിയുക എന്നത് ഏതൊരു മനുഷ്യനും വളരെ പ്രയാസകരമായ കാര്യമാണ്. അതുവരെ ജീവിച്ചുപോന്നതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ ഭക്ഷണ രീതി, പുതിയ സമയക്രമം എന്നിവയോടെല്ലാം പൊരുത്തപെടേണ്ടിവരും.

കൂട്ടുകാരെയും വീട്ടുകാരെയും പിരിഞ്ഞ് ഇരിക്കുന്നത് മാനസികമായും തളർത്താം. ഈ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് കഴിഞ്ഞാലും പ്രേക്ഷക പിന്തുണയും നന്നായി കളിക്കുകയും ചെയ്താൽ മാത്രമേ ഒരാൾ ബിഗ് ബോസ് വീട്ടിൽ നിന്നും വിജയകിരീടം അണിഞ്ഞ് പുറത്ത് പോവുകയുള്ളു.

ബിഗ് ബോസ് സീസൺ ഫോർ മത്സരാർഥികൾ തങ്ങളുടെ പല ആഗ്രഹങ്ങളും മോഹങ്ങളുമെല്ലാം മറന്ന് വിജയികളാവാനായി ശക്തമായി പോരാടിക്കൊണ്ടിരിക്കുകയാണ്. 17 മത്സരാർഥികളുമായി തുടങ്ങിയ ഷോയിൽ, ശേഷിക്കുന്നത് 12 മത്സരാർഥികളാണ്. ഒടുവിലായി ബിഗ് ബോസ് വീട്ടിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർഥികളാണ് റിയാസും വിനയ് മാധവും.

മറ്റ് മത്സരാർഥികൾ നാല്പത് ദിവസത്തോളം ബിഗ് ബോസ് വീട്ടിൽ ചിലവഴിച്ച ശേഷമാണ് റിയാസും വിനയ് മാധവും വീട്ടിൽ എത്തുന്നത്. എങ്കിലും ഇരുവരും അവരുടെ സാമർഥ്യം കൊണ്ടും കഴിവുകൾ കൊണ്ടും നല്ല രീതിയിലുള്ള പ്രകടനമാണ് ബിഗ് ബോസ് വീട്ടിൽ കാഴ്ചവെക്കുന്നത്.

ആത്മവിശ്വാസം നഷ്ട്ടപെട്ടപോലെയാണ് വിനയ്

കഴിഞ്ഞ ആഴ്ചത്തെ നോമിനേഷനിൽ വന്ന പേരുകളിൽ വിനയ് മാധവും ഉൾപ്പെട്ടിരുന്നു. രണ്ടാം തവണയാണ് വിനയ്ടെ പേര് നോമിനേഷൻ ലിസ്റ്റിൽ വരുന്നത്.

കഴിഞ്ഞ തവണ ലിസ്റ്റിൽ വന്നെങ്കിലും അപർണ്ണയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയത്.

Also Read: അവൻ ഒരു ദുഷ്ടനാ ധന്യേ; റോൻസോൺ തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ലക്ഷ്മിപ്രിയ

എന്നാൽ രണ്ടാം തവണ വീണ്ടും നോമിനേഷനിൽ പെരുവന്നതോടെ ആത്മവിശ്വാസം നഷ്ട്ടപെട്ടപോലെയാണ് വിനയ് സംസാരിക്കുന്നത്.

മട്ടൻ ബിരിയാണിയും ചിക്കൻ 65 വും തിന്നണം

താൻ ഈ ആഴ്ച പുറത്ത് പോകും എന്ന് ഉറപ്പിച്ച തരത്തിൽ വിനയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കിച്ചൻ ഏരിയയിൽ മത്സരാർഥികൾ പസാഹന കാര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.

സുചിത്ര തന്റെ അച്ഛനും അമ്മയും പാചകം ചെയ്യുന്ന കടലപായസത്തെ പറ്റി സംസാരിച്ചു. ഇത് കേട്ട വിനയ് മാധവ് , ഇവിടുന്ന് പോയിട്ട് നല്ല മട്ടൻ ബിരിയാണിയും ചിക്കൻ 65 വും തിന്നണം എന്ന് പറഞ്ഞു.

ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയ ഉടനെ താൻ സ്വിഗ്ഗിയിൽ ഓഡർ ചെയ്ത് വരുത്തുമെന്ന് പറഞ്ഞു. മറ്റന്നാൾ രാവിലെ താൻ പുറത്ത് ആദ്യം ചെയ്യുന്നത് അതായിരിക്കുമെന്ന് പറഞ്ഞപ്പോൾ ആൾക്കാർ അവിടെ വോട്ട് ചെയ്യുകയാണ് ഇങ്ങനെയൊന്നും ഈ സമയത്ത് പറയരുതെന്ന് ലക്ഷ്മിപ്രിയ വിനയ് മാധവൻ താകീത് നൽകി.

വിനയ് പുറത്ത് പോകും എന്ന വിശ്വാസത്തിൽ ബിഗ് ബോസ് വീട്ടിൽ നിൽക്കുമ്പോൾ അതിനുള്ള സാധ്യത സുചിത്രക്കാണ്

വിനയ് പുറത്ത് പോകും എന്ന വിശ്വാസത്തിൽ ബിഗ് ബോസ് വീട്ടിൽ നിൽക്കുമ്പോൾ അതിനുള്ള സാധ്യത സുചിത്രക്കാണ്. കഴിഞ്ഞ ആഴ്ചത്തെ നോമിനേഷനിൽ ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത് സുചിത്രക്കാണ് അതുകൊണ്ട് തന്നെ സുചിത്ര പുറത്ത് പോകാനാണ് സാധ്യത.

കഴിഞ്ഞ ദിവസം മോഹൻലാൽ വന്നപ്പോൾ നോമിനേഷനിൽ ഉള്ളവർക്കെല്ലാം ഓരോ പന്തുകൾ നൽകിയിരുന്നു. അതിൽ അഖിലിനും സൂരജിനും നൽകിയ പന്തുകളിൽ നാളെ ഫലം പറയാം എന്നായിരുന്നു എഴുതിയിരുന്നത്.

കമൽഹാസൻ തന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഗ് ബോസിൽ എത്തുന്ന സ്പെഷ്യൽ എപ്പിസോഡാണ് ഇന്നത്തേത്. ഈ എപ്പിസോഡിൽ എവിക്ഷൻ ഉണ്ടാവുമോ എന്ന സംശയം പ്രേക്ഷകർക്ക് ഉണ്ടായിരുന്നെങ്കിലും അത് സംഭവിക്കും എന്നതിനുള്ള സൂചനകളാണ് പ്രമോയിൽ നിന്നും കാണാൻ സാധിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X