For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിനെ പരിചയമില്ലായിരുന്നുവെന്ന് ആരതി'; വൈറൽ ഇന്റർവ്യൂവിന് പിന്നിലെ കഥ പറഞ്ഞ് പ്രേക്ഷകരുടെ ഫേവറേറ്റ് ട്രയോ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് ഒരുമാസത്തിലേറെയായിട്ടും ബി​ഗ് ബോസുമായും അതിലെ മത്സരാർഥികളുമായും ബന്ധപ്പെട്ട വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താൽപര്യമാണ്. വളരെ വൈകിയാണ് ബി​ഗ് ബോസ് മലയാളം ആരംഭിച്ചത്.

  മറ്റ് ഭാഷകളിലും ബോളിവുഡിലും ബി​ഗ് ബോസിന്റെ നിരവധി സീസണുകൾ കഴിഞ്ഞു. ബി​ഗ് ബോസ് മലയാളത്തിൽ ഇതുവരെ നാല് സീസണുകളെ പൂർത്തിയായിട്ടുള്ളു.

  അതിൽ മൂന്ന് സീസണുകൾക്ക് മാത്രമെ വിജയികൾ ഉണ്ടായിട്ടുള്ളു. രണ്ടാം സീസൺ പകുതിയിൽ അവസാനിപ്പിച്ചതിനാൽ ​ഗ്രാന്റ് ഫിനാലെ നടത്തുക എന്നത് പ്രായോ​ഗികമായിരുന്നില്ല.

  Also Read: 'മറിയം കസിൻ സിസ്റ്ററാണ് എന്നാണ് ഇസു പറയാറുള്ളത്, ഫാമിലി പോലെയാണ്'; ദുൽഖറിന്റെ മകളെ കുറിച്ച് കുഞ്ചാക്കോ ബോബൻ!

  മൂന്നാം സീസണും ഫിനാലെ മത്സരങ്ങളില്ലാതെ നേരിട്ട് ​ഗ്രാന്റ് ഫിനാലെയിലേക്ക് എത്തുകയായിരുന്നു. മൂന്നാം സീസണിന് പൂർണതയുണ്ടായിരുന്നില്ല എന്നതുകൊണ്ട് തന്നെ നാലാം സീസണിന് വേണ്ടി എല്ലാവരും ആകാംഷയോടെയാണ് കാത്തിരുന്നത്.

  പ്രതീക്ഷ തെറ്റിക്കാതെ അതി​ഗംഭീരമായിരുന്നു നാലാം സീസൺ. പതിനേഴ് മത്സരാർഥികളുമായി ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനോടെയാണ് നാലാം സീസൺ നടന്നത്. അതിലേക്ക് പിന്നീട് മൂന്ന് ‌മത്സരാർഥികൾ‌ വൈൽഡ് കാർഡായും വന്നതോടെ മൊത്തത്തിൽ ഈ സീസണിൽ‌ മത്സരിച്ച മത്സരർഥികളുടെ എണ്ണം ഇരുപതായി.

  Also Read: 'കുറേ വർഷമായി കഷ്ടപ്പെടുത്തുന്നു, മുപ്പതോളം നമ്പർ ബ്ലോക്ക് ചെയ്തു'; ആരാധകനെ കുറിച്ച് നിത്യ മേനോൻ പറയുന്നു!

  അതിൽ‌ ആറുപേർ‌ ​ഗ്രാന്റ് ഫിനാലെയിൽ മത്സരിച്ചു. അക്കൂട്ടത്തിൽ നിന്നും പ്രേക്ഷക പിന്തുണയുടെ അടിസ്ഥാനത്തിൽ ദിൽഷ പ്രസന്നൻ വിജയിയായി. രണ്ടാം സ്ഥാനം ബ്ലെസ്ലിയും മൂന്നാം സ്ഥാനം റിയാസും നേടി.

  വിജയി ദിൽഷ പ്രസന്നനായിരുന്നുവെങ്കിൽ കൂടിയും മത്സരിച്ച് മറ്റ് 19പേരും ഇന്ന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയോടെ ദിൽഷയ്ക്കൊപ്പം ഉയരങ്ങളിലേക്ക് പോയികൊണ്ടിരിക്കുകയാണ്.

  ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർഥി ഇതുവരെയുള്ള മലയാള സീസണുകൾ മൊത്തത്തിൽ പരിശോധിക്കുമ്പോൾ അത് റോബിൻ രാധാകൃഷ്ണനാണ്.

  എഴുപതാം ദിവസം റോബിൻ ഹൗസിൽ നിന്നും പുറത്തായിരുന്നു. ബി​ഗ് ബോസ് കഴിഞ്ഞ ശേഷം സിനിമയും അഭിമുഖങ്ങളും പരിപാടികളുമെല്ലാമായി റോബിൻ തിരക്കിലാണ്.

  റോബിൻ നൽകിയ അഭിമുഖങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായതും ട്രോളന്മാർ വരെ ആഘോഷിച്ചതുമായ അഭിമുഖം സംവിധായകൻ ടോം ഇമ്മട്ടിക്കും സംരംഭക, മോഡൽ, നടി എന്നീ നിലകളിൽ തിളങ്ങുന്ന ആരതിക്കുമൊപ്പം നടത്തിയ അഭിമുഖമാണ്.

  പതിവ് അഭിമുഖങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മൂന്ന് സുഹൃത്തുക്കൾ ഒരു കട്ടൻ കുടിച്ച് ഇരുന്ന് വിശേഷങ്ങൾ പങ്കുവെക്കുന്നത് പോലെയായിരുന്നു ആ അഭിമുഖം. അഭിമുഖം കണ്ട് പലരും ടോം ഇമ്മട്ടിയേയും ആരതിയേയും കുറ്റപ്പെടുത്തിയിരുന്നു.

  ചോദ്യങ്ങൾ തയ്യാറാക്കാതെ ബി​ഗ് ബോസ് പോലും കാണാതെ അഭിമുഖം നടത്തി എന്നൊക്കെയായിരുന്നു കുറ്റപ്പെടുത്തലുകൾ.

  പ്രിപ്പയർ ചെയ്ത് ചോദ്യ‌ങ്ങൾ ചോദിക്കാതിരുന്നതിന് പിന്നിലേയും ആരതി ചോദ്യങ്ങൾ ചോദിക്കാതിരുന്നതിന് പിന്നിലേയും കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ ഫേവറേറ്റ് ട്രയോ ആയ റോബിനും ആരതിയും ടോം ഇമ്മട്ടിയും.

  'ഞാനും ടോം ചേട്ടനും ബി​ഗ് ബോസ് കണ്ടിട്ടില്ലായിരുന്നു. വരുന്ന ചില ​ഗോസിപ്പ് വാർത്തകൾ വായിച്ചിട്ടുണ്ട് അത്രമാത്രം.'

  'എന്നോട് ടോം ചേട്ടൻ ഫോൺ വിളിച്ച് ബി​ഗ് ബോസിനെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് പറഞ്ഞത്. റോബിനെ എനിക്ക് പരിചയമില്ലെന്നും പറഞ്ഞിരുന്നു.'

  'ഉള്ള അറിവ് വെച്ച് സംസാരിച്ചാൽ മതിയെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ വന്നത്. എനിക്ക് ഇന്റർവ്യു എടുത്ത് ഒരു പരിചയവുമില്ല. ആരതി വ്യക്തമാക്കി. താനും അപ്രതീക്ഷിതമായാണ് കട്ടൻ വിത്ത് ഇമ്മട്ടിയിൽ പങ്കെടുക്കാനെത്തിയതെന്ന്' റോബിനും വ്യക്തമാക്കി.

  ആ അഭിമുഖം വൈറലായ ശേഷം ടോം ഇമ്മട്ടി, ആരതി, റോബിൻ കോമ്പോ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇവരുടെ ചെറിയ റീൽസിന് പോലും വലിയ രീതിയിൽ റീച്ച് കിട്ടാറുണ്ട്. ആരതിയും റോബിനും നല്ല കോമ്പോയാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Tom Emmatty, Robin Radhakrishnan, Arati Podi open up behind story of viral interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X