കൊട്ടാരത്തിൽ പുതിയ രാജഭരണം, റോബിന് വേണ്ടി കളത്തിലിറങ്ങി ദിൽഷ, ഇനി യഥാർഥ കളികളുടെ ആരംഭം!

കഴിഞ്ഞ് പോയ മൂന്ന് സീസണുകളിലും നടന്നിട്ടില്ലാത്ത അപ്രതീക്ഷിത സംഭവങ്ങളാണ് നാലാം സീസണിലെ പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ നടന്നത്. ബി​ഗ് ബോസ് സാമ്രാജ്യം എന്നതായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്ക്ക്.

പക്ഷെ ടാസ്ക്ക് തുടങ്ങി കുറച്ച് നേരം പിന്നിട്ടപ്പോഴേക്കും കൈയ്യാങ്കളി ആരംഭിച്ചു. പിന്നാലെ റോബിനെ ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കാനായി സീക്രട്ട് റൂമിലേക്ക് മാറ്റി. റിയാസിനെ തല്ലിയെന്നുള്ള കാരണം കൊണ്ടാണ് റോബിനെ ഷോയിൽ നിന്നും മാറ്റിയിരിക്കുന്നത്.

അതേസമയം വീക്കിലി ടാസ്ക്ക് റോബിൻ പുറത്തായതോടെ പുതിയ വഴികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ‌‌‌

പുതിയതായി പുറത്തിറങ്ങിയ പ്രമോയിൽ‌ ദിൽഷയാണ് പുതിയ രാജാവ്. റോബിൻ പുറത്തായപ്പോൾ ചെങ്കോൽ ബെസ്ലിയുടെ കൈയ്യിലായിരുന്നു. ശേഷം വീക്കിലി ടാസ്ക്കിന്റെ സമയം തീരും വരെ ബ്ലെസ്ലിയായിരുന്നു വീട് ഭരിച്ചിരുന്നത്.

റോബിനെ പുറത്താക്കാൻ കളിച്ചവരോടെല്ലാം ചെങ്കോൽ കൈയ്യിലേന്തി പൊരുതിയത് ബ്ലെസ്ലിയാണ്. റിയാസ്, ജാസ്മിൻ തുടങ്ങിയവർ വീക്കിലി ടാസ്ക്ക് തുടങ്ങിയപ്പോൾ മുതൽ‌ റോബിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അതിന് ശേഷമാണ് റോബിൻ‌ ആ സമയത്ത് രാജാവായിരുന്ന റിയാസിന്റെ കൈയ്യിൽ നിന്നും മാന്ത്രിക ലോക്കറ്റ് കൈക്കലാക്കി ടോയ്ലറ്റിൽ ഒളിച്ചത്.

കൊട്ടാരത്തിൽ പുതിയ രാജഭരണം

ശേഷം റോബിനെ ടോയ്ലറ്റിന് നിന്ന് പുറത്തിറക്കാൻ പല വഴികൾ നോക്കിയിട്ടും നടക്കാതിരുന്നതിനാൽ അവസാനം ജാസ്മിൻ റോബിൻ‌ നിന്നിരുന്ന വായു സഞ്ചാരമില്ലാത്ത ടോയ്ലറ്റിലേക്ക് കീടങ്ങൾക്ക് ഉപയോ​ഗിക്കുന്ന വിഷ സ്പ്രേ പ്രയോ​ഗിച്ചു.

പിന്നാലെ പുറത്തിറങ്ങിയ റോബിനെ റിയാസ് തടയാൻ ശ്രമിച്ചു. അതിൽ നിന്നും രക്ഷപ്പെടാൻ റോബിൻ തള്ളിമാറ്റിയപ്പോഴാണ് റിയാസിന്റെ മുഖത്ത് അടി കൊണ്ടത്. സഹമത്സരാർഥിയെ ദേഹോപദ്രവം ചെയ്യാൻ വീട്ടിൽ നിൽക്കുന്ന ആർക്കും അവകാശമില്ല.

അതിനാലാണ് റോബിനെ ബി​ഗ് ബോസ് തിരികെ വിളിച്ചത്. ഇപ്പോൾ പുറത്താക്കപ്പെട്ട റോബിൻ സീക്രട്ട് റൂമിൽ കഴിയുകയാണ്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോഴായിരിക്കും റോബിനെ പുറത്താക്കുക.

റോബിന് വേണ്ടി കളത്തിലിറങ്ങി ദിൽഷ

അതേസമയം വീക്കിലി ടാസ്ക്ക് ഇപ്പോൾ വീട്ടിൽ നടന്നുകൊണ്ടിരിക്കുകയാണ്. ദിൽഷയാണ് രാജാവായി വീട്ടിൽ വാഴുന്നത്. റോബിനെ പുറത്താക്കിയതിന് പകരം വീട്ടുന്ന പോലെയാണ് ദിൽഷയുടെ ഭരണം നടക്കുന്നത്.

റിയാസിനേയും ജാസ്മിനേയും ഉന്നം വെച്ചാണ് ദിൽഷയുടെ പ്രവൃത്തികൾ. എന്നാൽ ദിൽഷ രാജാവായത് റിയാസിന് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ദിൽഷ പറയുന്ന കാര്യങ്ങളൊന്നും റിയാസ് അനുസരിക്കുന്നുമില്ല.

റോബിനെ പുറത്താക്കിയതിന്റെ പകരം വീട്ടാൻ എത്തിയതാണോയെന്ന് ദിൽഷയോട് റിയാസ് ചോദിക്കുന്നുമുണ്ട്.

വീക്കിലി ടാസ്ക്ക് കൂടുതൽ ആവേശത്തിലേക്ക്

രാജാവായി ചുമതലയേറ്റ തന്റെ നിർദേശങ്ങൾ പാലിക്കാൻ റിയാസ് തയ്യാറാകാത്തതിനാൽ ജയിൽ പോയി കിടക്കാൻ ദിൽഷ ആജ്ഞാപിക്കുന്നുണ്ടെങ്കിലും റിയാസ് അതിനോടെല്ലാം മുഖം തിരിക്കുകയാണ് ചെയ്യുന്നത്.

വരും ദിവസങ്ങളിൽ വലിയ വഴക്കുകൾ വീട്ടിൽ നടക്കാനുള്ള സാധ്യതയും പുതിയ പ്രമോയിൽ നിന്ന് വ്യക്തമാണ്. സഹമത്സരാർഥിക്ക് നേരെയുള്ള ശാരീരികമായ ആക്രമണം ബിഗ് ബോസ് ഹൗസിൽ ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നല്ല.

അതിനാൽ തന്നെ എത്ര വലിയ തർക്കങ്ങളിലും ആശയ സംഘർഷങ്ങളിലും ഏർപ്പെട്ടാലും മത്സരാർഥികൾ ആരും തന്നെ മറ്റൊരാളുടെ ശരീരത്തിൽ കൈവെക്കാറില്ല.

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
കലിപ്പിൽ റിയാസ്

രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാർഥിയായ ഡോ.രജിത് കുമാർ പുറത്താക്കപ്പെടാൻ കാരണമായത് ഒരു വീക്കിലി ടാസ്‍കിനിടയിലെ പെരുമാറ്റമായിരുന്നു. സഹ മത്സരാർഥിയായ രേഷ്‍മയുടെ കണ്ണിൽ മുളക് തേച്ചതിനാണ് രജിത്തിനെ ബിഗ് ബോസ് അന്ന് പുറത്താക്കിയത്.

അതേസമയം റോബിൻ പുറത്താവുന്നപക്ഷം അത് ഈ സീസണിൻറെ മുന്നോട്ടുപോക്കിൽ ഏറെ നിർണ്ണായകമാവുമെന്ന് ഉറപ്പാണ്.

റോബിൻ പുറത്തായതിനാൽ തങ്ങൾക്ക് വീട്ടിലും പുറത്തും വില്ലൻ പരിവേഷമായിരിക്കുമെന്ന് റിയാസിനും ജാസ്മിനും മനസിലായിട്ടുണ്ട്. റിയാസ് ഇത്തവണ എലിമിനേഷനിൽ ഉള്ളതിനാൽ വോട്ട് കുറയുമോ എന്ന ഭീതിയിലാണ് താരം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X