ട്വിസ്റ്റോട് ട്വിസ്റ്റ്, സുചിത്രയും റോൺസണും നോമിനേഷനിൽ ഇല്ല, അവസരം നശിപ്പിച്ച് ബ്ലെസ്ലി, കരഞ്ഞ് ജാസ്മിൻ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ പാതി ദൂരം താണ്ടിയിരിക്കുകയാണ്. രണ്ടാം പകുതി ട്വിസ്റ്റുകളാൽ സമ്പന്നവും ത്രില്ലിങുമായിരിക്കുമെന്ന സൂചനയാണ് ഈ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ അവസാനിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത്.
വീട്ടിൽ അവശേഷിക്കുന്ന പതിമൂന്ന് പേർ തമ്മിലായിരിക്കും ഇനി പോരാട്ടം നടക്കാൻ പോകുന്നത്. ഇതുവരെ കണ്ടതല്ല യഥാർഥ കളിയെന്ന് ഇക്കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡ് അവസാനിച്ചതോടെ മത്സരാർഥികൾക്ക് മനസിലായിട്ടുണ്ട്.
പതിവിൽ നിന്നും വിപരീതമായിരുന്നു ഇത്തവണത്തെ നോമിനേഷൻ.
മത്സരാർഥികളെല്ലാം രണ്ടുപേരടങ്ങുന്ന ഗ്രൂപ്പായി തിരിഞ്ഞാണ് നോമിനേഷനിൽ പങ്കെടുത്തത്. തങ്ങളിൽ ആര് നോമിനേറ്റ് ചെയ്യപ്പെടണമെന്ന് രണ്ട് മത്സരാർഥികളും തമ്മിൽ സംവാദം നടത്തി തീരുമാനിക്കണം. ഇതായിരുന്നു ടാസ്ക്ക്.
ഇത്തവണയും വലിയ ട്വിസ്റ്റുകൾ നോമിനേഷൻ പ്രക്രിയയിൽ ഉണ്ടായിട്ടുണ്ട്. സേഫ് ഗെയിം കളിക്കുന്ന പലരും ഇപ്രാവശ്യവും എലിമിനേഷൻ ലിസ്റ്റിൽ നിന്നും തലനാരിഴയ്ക്ക് വഴുതി മാറി. അതേസമയം നന്നായി ഗെയിം കളിക്കുന്നവരാണ് എലിമിനേഷനിൽ ഉൾപ്പെട്ടത്.
ധന്യ മേരി വർഗീസും സൂരജും ഒരുമിച്ചാണ് കൺഫഷൻ റൂമിൽ പോയത്.

ഇരുവരും പരസ്പരം സൗഹൃദപരമായ സംവാദമാണ് നടത്തിയത്. ധന്യ ഇതുവരെ നോമിനേഷനിൽ എത്തിയിട്ടില്ലാത്തതിനാൽ സൂരജ് ആ പോയിന്റ് പറഞ്ഞാണ് തർക്കിച്ച് നിന്നത്. രണ്ടാമതായി എത്തിയത് റിയാസ് സലീമും അപർണയുമായിരുന്നു.
അതിൽ അപർണയാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. ശേഷം എത്തിയത് ലക്ഷ്മിപ്രിയയും വിനയ് മാധവുമായിരുന്നു. പരസ്പരം വാദപ്രതിവാദങ്ങൾ നടത്തി ഇരുവർക്കും തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല.
അതിനാൽ രണ്ടുപേരേയും ബിഗ് ബോസ് നോമിനേഷനിൽ പട്ടികയിൽ ഉൾപ്പെടുത്തി. ബ്ലസ്ലിയും സുചിത്രയുമാണ് പിന്നീട് എത്തിയത്. സുചിത്രയുടെ സംസാരങ്ങളിൽ മുഴുവനും ബ്ലസ്ലിയുടെ നെഗറ്റീവ് കാര്യങ്ങളാണ് നിറഞ്ഞ് നിന്നത്.

നെഗറ്റീവുകൾ കേട്ട ബ്ലെസ്ലി എല്ലാം തലകുലുക്കി സമ്മതിച്ചു. ശേഷം സുചിത്ര ബ്ലെസ്ലിയുടെ പേര് നോമിനേഷനിലേക്ക് പറഞ്ഞു. സേഫ് ഗെയിം കളിക്കുന്ന സുചിത്ര ഒരിക്കൽ പോലും നോമിനേഷനിൽ എത്തിയിട്ടില്ല.
ബ്ലെസ്ലിയുടേത് മണ്ടൻ തീരുമാനമായിരുന്നുവെന്നാണ് പ്രേക്ഷകർ കുറിച്ചത്. സുചിത്രയെ പുറത്താക്കാനുള്ള അവസരം ബ്ലെസ്ലി നശിപ്പിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ദിൽഷയും റോബിനും നോമിഷനെ നേരിട്ടത്.
ആരാണ് പുറത്തുപോകുന്നതെന്ന് തീരുമാനിക്കാൻ ആവശ്യപ്പെടുമ്പോൾ ഇരുവരും അവരവരുടെ പേരുകൾ പറഞ്ഞ് വ്യത്യസ്തമായ രീതിയിലാണ് തർക്കിച്ചത്. അവസാനം ഇതിൽ ബിഗ് ബോസ് തന്നെ ഇടപെടേണ്ടിവന്നു.

നിങ്ങൾ ഒരാളെ തീരുമാനിച്ചില്ല എങ്കിൽ രണ്ടുപേരെയും നോമിനേറ്റ് ചെയ്യും എന്നാണ് ബിഗ് ബോസ് ദിൽഷയോടും റോബിനോടും പറഞ്ഞത്. ഇതോടെയാണ് ഇരുവരും തർക്കിക്കുന്നത് നിർത്തിയത്.
ശേഷം നോമിനേഷനിൽ രണ്ടുപേരുടെ പേരുകളും ബിഗ് ബോസ് ഉൾപ്പെടുത്തി. പിന്നീട് വന്നത് ജാസ്മിനും റോൺസണുമായിരുന്നു. നിമിഷ പോയതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളാണിപ്പോൾ.
തകർന്നിരിക്കുന്ന ജാസ്മിന് നോമിനേഷൻ കൂടുതൽ പ്രയാസമുള്ള പ്രക്രിയയായി മാറി. ജാസ്മിൻ ഇപ്പോൾ വീട്ടിൽ നിന്നും പുറത്ത് പോകണമെന്ന ചിന്തയിലാണ് കഴിയുന്നത്.
ജാസ്മിൻ പുറത്തുപോകാമെന്ന് പറയുമ്പോൾ നീ ഇവിടെ ഉണ്ടാകണം എന്നാണ് റോൺസൺ പറയുന്നത്. ജാസ്മിൻ വളരെ വൈകാരികമായാണ് സംസാരിക്കുന്നതും.
Recommended Video

എപ്പോഴും കാണുന്ന ചങ്കൂറ്റമുള്ള ജാസ്മിൻ അല്ല ഇപ്പോൾ വീട്ടിലുള്ളത്. കരഞ്ഞുകൊണ്ട് പുറത്തുപോകണം എന്ന് ആഗ്രഹിക്കുന്ന ജാസ്മിനാണ്.
അവസാനം റോൺസണാണ് നോമിനേഷനിൽ ഉൾപ്പെട്ടത്. പക്ഷെ തന്റെ കൈയ്യിലെ നോമിനേഷൻ ഫ്രീ കാർഡ് ഉപയോഗിച്ച് റോൺസണിനെ ജാസ്മിൻ രക്ഷിച്ചു.
കഴിഞ്ഞ ആഴ്ച ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ച് വിജയിച്ചപ്പോഴാണ് സമ്മാനമായി നോമിനേഷൻ ഫ്രീ കാർഡ് ജാസ്മിന് ലഭിച്ചത്.


Click it and Unblock the Notifications











