ലക്ഷ്മിപ്രിയ ഭരണം തുടങ്ങി; ആസ്ഥാന ഗായകൻ അഖിലിന്റെ പാട്ടിൽ പൊട്ടിച്ചിരിച്ച് മത്സരാർഥികൾ

പൊതുവേ വീക്കിലി ടാസ്ക്കുകൾ നടക്കുന്ന സമയത്താണ് ബിഗ് ബോസ് വീട്ടിൽ വലിയ വഴക്കുകൾ സംഭവിക്കുന്നത്. ഇത്തവണത്തെ വീക്കിലി ടാസ്ക്കിന് ഇടയിലും ബിഗ് ബോസ് വീട്ടിൽ ഒരു വലിയ സ്ഫോടനം തന്നെയാണ് ഉണ്ടായത്.

ബിഗ് ബോസ് വീടിനെ ഒരു സാമ്രാജ്യം ആകുകയും വീട്ടിൽ രാജാവ് രാജ്ഞി മന്ത്രിമാർ ഭടന്മാർ പ്രജകൾ എന്നിങ്ങനെ ഓരോ മത്സരാർത്ഥികൾക്കും ഓരോ റോളുകൾ നൽകുകയും ചെയ്യുന്നതായിരുന്നു ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക്.

ആദ്യം രാജാവായത് റിയാസ് ആയിരുന്നു. രാജാവിന്റെ കഴുത്തിൽ ഒരു മാന്ത്രിക ലോക്കറ്റും കയ്യിൽ ഒരു ചെങ്കോലും നൽകിയിരുന്നു. ലോക്കറ്റ് കൈക്കലാക്കുന്നു ആളിന് അടുത്ത ആഴ്ചത്തെ നോമിനേഷൻ പ്രകൃയയില്‍ നിന്നും രക്ഷപെടാം എന്നതായിരുന്നു ടാസ്ക്കിലെ ഒരു നിയമം. ഇത് പ്രകാരം റോബിൻ ലോക്കറ്റ് റിയാസിൽ നിന്നും തട്ടിയെടുത്ത് ടോയ്‌ലെറ്റിലേക്ക് ഓടി.

റോബിൻ പുറത്തിറങ്ങാൻ ജാസ്മിൻ റോബിൻ‌ നിന്നിരുന്ന വായു സഞ്ചാരമില്ലാത്ത ടോയ്ലറ്റിലേക്ക് കീടങ്ങൾക്ക് ഉപയോ​ഗിക്കുന്ന വിഷ സ്പ്രേ അടിച്ചു. തുടർന്ന് റോബിൻ പുറത്തിറങ്ങുകയും വലിയ സംഘർഷം ഉണ്ടാക്കുകയും ചെയ്തു. വഴക്കിനിടയിൽ റോബിൻ റിയാസിനെ ശാരീരികമായി മർദ്ദിച്ചു എന്ന് പറഞ്ഞ് ബിഗ് ബോസ് റോബിനെ തിരിച്ച് വിളിച്ചു.

റിയാസ് റോബിനോട് ചെയ്തതിന് പ്രതികാരം

തുടർന്ന് കൊട്ടാരത്തിൽ പുതിയ റാണിയായി ദിൽഷ അധികാരത്തിൽ വരുകയും റിയാസ് റോബിനോട് ചെയ്തതിന് പ്രതികാരം ചെയ്യുന്നതും പുറത്തിറങ്ങിയ പ്രമോയിൽ കണ്ടു. റോബിനെ പുറത്താക്കാൻ കളിച്ചവരോടെല്ലാം ചെങ്കോൽ കൈയ്യിലേന്തി ബ്ലെസ്ലിയും പൊരുതി.

ഇതിനു ശേഷം ലക്ഷ്മിപ്രിയയെ ബിഗ് ബോസ് സീക്രട്ട് ടാസ്കിനായി വിളിച്ചു. ബ്ലസിയുടെ കയ്യിലുണ്ടായിരുന്ന രാജാവിന്റെ ചെങ്കോൽ തന്ത്രപൂർവം കൈക്കലാക്കുക എന്നതായിരുന്നു ലക്ഷ്മിപ്രിയക്ക് നൽകിയ ടാസ്ക്ക്. ടാസ്ക് വിജയകരമായി പൂർത്തിയാക്കിയ ലക്ഷ്മിപ്രിയ, ബിഗ് ബോസ് വീട്ടിലെ പുതിയ റാണി ആയി.

തുടർന്ന് വഴക്കും യുദ്ധവും ഇല്ലാത്ത സന്തോഷവും സമാധാനവും നിറഞ്ഞ, ചിരിയും നൃത്തവും പാട്ടും നിറഞ്ഞ ഒരു രാജ സന്നിധിയും രാജ്യവുമാണ് താൻ തന്റെ പ്രജകളിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

വീട്ടിൽ വീക്കിലി ടാസ്ക്ക് അതിഗംഭീരമായി മുന്നോട്ട്

ധന്യയും ദിൽഷയുമാണ് ലക്ഷ്മിപ്രിയയുടെ രാജ്യത്തിന്റെ മന്ത്രിമാർ. ബ്ലെസ്ലിയെ ആണ് ലക്ഷ്മിപ്രിയ സർവ്വ സൈന്യാധിപനായി നിയമിച്ചത്.

ചെങ്കോൽ സൂക്ഷിക്കേണ്ട ചുമതലയും ബ്ലെസ്ലിയുടേതാണ്. കൊട്ടാരത്തിന്റെ ആസ്ഥാന ഗായകനായി തിരഞ്ഞെടുത്തത് അഖിലിനെയാണ്.

തുടർന്ന് അഖിലിനോട് ലക്ഷ്മിപ്രിയ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. '' സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു" എന്ന ഗാനമാണ് ആദ്യം അഖിൽ പാടിയത്. ഇത് കേട്ട് മറ്റ് മത്സരാർഥികൾ പൊട്ടിച്ചിരിച്ചു. തുടർന്ന് ലക്ഷ്മിപ്രിയ വഴക്ക് പറയുകയും അഖിൽ മറ്റൊരു ഗാനം ആലപിക്കുകയും ചെയ്തു.

ബിഗ് ബോസ് വീട്ടിൽ വീക്കിലി ടാസ്ക്ക് അതിഗംഭീരമായി മുന്നോട്ട് പോകുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവൻ റോബിനിലേക്കാണ്. സീക്രട്ട് റൂമിലായ റോബിൻ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് താരത്തിന്റെ ആരാധകര്‍.

അന്തിമ തീരുമാനം അറിയണമെങ്കില്‍ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരുന്നത് വരെ കാത്തിരിക്കണം. റോബിൻ പുറത്തായാൽ ശക്തമായി പ്രതികരിക്കുമെന്ന് ആരാധകർ പറയുന്നു.

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
ജാസ്മിൻ റോബിന് നേരെ പ്രാണികൾക്ക് അടിക്കുന്ന സ്പ്രേ അടിച്ചത് ഗുരുതരമായ കുറ്റം

ജാസ്മിൻ റോബിന് നേരെ പ്രാണികൾക്ക് അടിക്കുന്ന സ്പ്രേ അടിച്ചത് ഗുരുതരമായ കുറ്റമാണെന്നും റിയാസും ജാസ്മിനും റോബിൻ മാനസികമായി ഒരുപാട് തളർത്തിയെന്നും അവർക്ക് എതിരെയൊന്നും എന്തുകൊണ്ട് ബിഗ് ബോസ് നടപടികളൊന്നും എടുക്കുന്നില്ലെന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ഇതേ സമയം തങ്ങളുടെ ഉറ്റ സുഹൃത്തിനെ പുറത്താകാൻ തന്ത്രപൂർവം ശ്രമിച്ച റിയാസിനും ജാസ്മിനും എതിരെ ശക്തമായി തന്നെ പ്രതികരിച്ച് തുടങ്ങിയിരിക്കുകയാണ് ബ്ലെസ്ലിയും ദിൽഷയും. വീക്കിലിടാസ്ക്കിനിടയിൽ ദിൽഷ റിയാസിനോട് വളരെ ശക്തമായ രീതിയിലാണ് ഓരോ കാര്യങ്ങളിലും പ്രതികരിച്ചത്.

റോബിനെ പുറത്താക്കിയതിനുള്ള പ്രതികാരമാണോ എന്ന് റിയാസ് ദിൽഷായോട് ചോദിക്കുകയും ചെയ്തു. റോബിൻ പോയശേഷം ദിൽഷക്ക് ആരാധകർ കൂടിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X