വീട്ടിൽ പുതിയ ട്വിസ്റ്റ്, നിമിഷയെ രക്ഷപ്പെടുത്താൻ അവർ എത്തുന്നു, സസ്പെൻസ് മുഹൂർത്തങ്ങളുമായി ബിഗ് ബോസ്!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഏഴാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. കളി കൂടുതൽ ആവേശകരമായ രീതിയിലാണ് പോകുന്നത്. രണ്ട് വൈൽഡ് കാർഡ് എൻട്രികൾ കൂടി വന്നതോടെ സംഭവം കൂടുതൽ കളറാകുമെന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്.
ശനിയാഴ്ചയും ഞായറാഴ്ചയുമായി വീഡിയോ ക്രിയേറ്ററും സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസറുമായ റിയാസ് സലീം, ഷെഫായും നടനായും പ്രതിഭ തെളിയിച്ചിട്ടുള്ള വിനയ് മാധവ് എന്നിവരാണ് വീടിനുള്ളിലേക്ക് എത്തിയിരിക്കുന്നത്.
പക്ഷെ വൈൽഡ് കാർഡുകൾ വന്നിട്ടുണ്ടെന്നോ അവർ സീക്രട്ട് റൂമിൽ താമസിക്കുകയാണെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും വീട്ടിലെ മറ്റ് മത്സരാർഥികൾക്ക് അറിയില്ല. തിങ്കളാഴ്ചത്തെ എപ്പിസോഡിൽ ഒരു ഗംഭീര ട്വിസ്റ്റ് നൽകികൊണ്ടാണ് ഇരുവരും വീടിനുള്ളിലേക്ക് കയറാൻ പോകുന്നത് എന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്.
കാരണം കഴിഞ്ഞ ആഴ്ച നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടരിൽ ഒരാളെ അതിൽ നിന്നും രക്ഷപ്പെടുത്താനുള്ള അവസരം പുതിയ വൈൽഡ് കാർഡുകളായ റിയാസിനും വിനയ്ക്കും ബിഗ് ബോസ് നൽകുകയാണ്.
ദിൽഷ, റോബിൻ, ബ്ലസ്ലി, ലക്ഷ്മിപ്രിയ, റോൺസൺ, നിമിഷ തുടങ്ങിയവരാണ് ഈ ആഴ്ചത്തെ നോമിനേഷൻ പട്ടികയിൽ ഇടം നേടിയവർ.

ഇവരിൽ നിന്നും ഒരാളെ രക്ഷിക്കുന്നതിനായി ആ പേര് ചർച്ച ചെയ്ത് തീരുമാനിക്കാനാണ് റിയാസിനോടും വിനയിയോടും ബിഗ് ബോസ് ആവശ്യപ്പെടുന്നത്. അതുപ്രകാരം ഇരുവരും ചർച്ച ചെയ്ത് നിമിഷയെ രക്ഷിക്കാനാണ് തീരുമാനിക്കുന്നത്.
കൺഫഷൻ റൂമിലിരുന്ന് റിയാസും വിനയിയും ചർച്ച ചെയ്യുന്നതും തീരുമാനം ബിഗ് ബോസിനെ അറിയിക്കുന്നതും സ്പീക്കർ വഴി വീട്ടിലെ മറ്റ് മത്സരാർഥികളെ കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ നോമിനേഷനിൽ ഉള്ളവർക്ക് നന്നായി മുന്നേറി കളിക്കാനും പ്രേക്ഷക പ്രീതി നേടാനും ഒരു ആഴ്ച കൂടി കൊടുക്കുകയാണെന്നും അതിനാൽ ഈ ആഴ്ച എവിക്ഷൻ ഒഴിവാക്കുകയാണെന്നുമാണ് മോഹൻലാൽ പ്രഖ്യാപിച്ചത്.

അതേസമയം പുതിയ വൈൽഡ് കാർഡ് എൻട്രികൾ നിമിഷയെ രക്ഷിക്കാൻ തീരുമാനിച്ചത് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നിമിഷയേയും ജാസ്മിനേയും മനപൂർവം ബിഗ് ബോസ് സംരക്ഷിക്കുകയാണന്നും വീട്ടിലെ മറ്റ് മത്സരാർഥികൾക്ക് ഇല്ലാത്ത സൗകര്യങ്ങളും അഡ്വാന്റേജുകളും നിമിഷയ്ക്കും ജാസ്മിനും നൽകുന്നുവെന്നതാണ് പ്രേക്ഷകരുടെ കമന്റുകൾ.
നിമിഷയ്ക്ക് പ്രേക്ഷക പിന്തുണ കുറവാണെന്ന് അറിയാവുന്നതിനാൽ പുതിയ വഴികളിലൂടെ ഫൈനൽ ഫൈവ് വരെ നിമിഷയെ എത്തിക്കാനാണ് ബിഗ് ബോസ് ശ്രമിക്കുന്നതെന്നും പ്രേക്ഷകരുടെ അഭിപ്രായത്തിനോ തീരുമാനത്തിനോ വില നൽകുന്നില്ലെന്നും
വോട്ട് ചെയ്യാൻ പറഞ്ഞശേഷം എവിക്ഷൻ പോലും ഒഴിവാക്കി പ്രേക്ഷകരെ മണ്ടന്മാരാക്കുകയാണ് ചെയ്യുന്നതെന്നുമുള്ള തരത്തിലും കമന്റുകൾ വരുന്നുണ്ട്.

റിയാസും വിനയിയും വീട്ടിലേക്ക് പ്രവേശിക്കാൻ പോകുന്നതിനാൽ ഇനി വീട്ടിൽ നടക്കാൻ പോകുന്ന സംഭവ വികാസങ്ങൾ കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
വീട്ടിൽ പലരും സെയ്ഫ് ഗെയിം കളിക്കുന്നുണ്ടെന്നും അവരെയെല്ലാം ആ സേഫ് സോണിൽ നിന്നും പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞ ശേഷമാണ് റിയാസും നവീനും മോഹൻലാലിന്റെ അടുത്ത് നിന്നും സീക്രട്ട് റൂമിലേക്ക് പോയത്.
അതേസമയം ജാസ്മിനാണ് വീട്ടിലെ പുതിയ ക്യാപ്റ്റൻ. ജാസ്മിന് ക്യാപ്റ്റൻസി പദവി കിട്ടിയപ്പോഴും വലിയ തർക്കങ്ങളും പ്രശ്നങ്ങളും വീട്ടിൽ നടന്നിരുന്നു. നിമിഷ ഔദാര്യം നൽകുന്നത് പോലെയാണ് ക്യാപ്റ്റൻസി അവസാന നിമിഷം ജാസ്മിന് നൽകിയത് എന്നായിരുന്നു പ്രധാന വിമർശനം.
Recommended Video

മാത്രമല്ല സൂരജിനേയും ധന്യയേയും പുറത്താക്കാൻ ജാസ്മിനും നിമിഷയും റോൺസണും ഒരുമിച്ച് ചേർന്ന് ശ്രമിച്ചുവെന്നും മത്സരാർഥികളിൽ നിന്നും പരാതി ഉയർന്നു.
ഇപ്പോൾ വീട്ടിൽ കഴിയുന്നവരിൽ ഏറ്റവും ജനപിന്തുണയുളള മത്സരാർഥിയാണ് റോബിൻ. പുതിയ വൈൽഡ് കാർഡ് എൻട്രികൾ ഏറ്റവും കൂടുതൽ തലവേദനയാകാൻ പോകുന്നത് റോബിനായിരിക്കുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.


Click it and Unblock the Notifications