നോമിനേഷനിൽ വൻ ട്വിസ്റ്റ്, സ്ത്രീകൾ ഒറ്റക്കെട്ടായി നിന്നായി പുരുഷന്മാരെ ടാർ​​ഗെറ്റ് ചെയ്തു!

ബി​ഗ് ബോസ് മലയാളം നാലാം സീസൺ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഞായാറാഴ്ച ഒരാൾ കൂടി വീട്ടിൽ നിന്നും പുറത്തായി. നാലാം ആഴ്ചയിലേക്ക് കടന്നതോടെ വലിയ ട്വിസ്റ്റുകളാണ് വീട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളെല്ലാം ഒറ്റകെട്ടായി നിന്ന് ഈ ആഴ്ച പുരുഷന്മാരെ യാണ് ടാർ​ഗെറ്റ് ചെയ്തിരിക്കുന്നത്. അതിന്റെ പരിണിത ഫലമായി ഇത്തവണ നോമിനേഷനിൽ വന്നിരിക്കുന്നവരിൽ സ്ത്രീകളില്ല പുരുഷന്മാർ മാത്രമാണുള്ളത്. ബ്ലസ്ലി, അശ്വിൻ, സൂരജ്, റോബിൻ, എന്നിവരാണ് നോമിനേഷനിൽ വന്നിട്ടുള്ളത്. അതിൽ പതിവ് പോലെ റോബിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരിക്കുന്നത്.

വീട്ടിലെ സ്ത്രീകൾ ഒന്നിച്ച് നിന്ന് കളിച്ച് പുരുഷന്മാരെ ടാർ​ഗറ്റ് ചെയ്ത് നോമിനേഷനിൽ എത്തിച്ചത് പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി. നാലാം ആഴ്ച തന്നെ പുതിയ ട്വിസ്റ്റുകൾ വരുന്നത് കൂടുതൽ പ്രേക്ഷകരെ ഷോയിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്. വുമൺ കാർഡ് ഇറക്കിയുള്ള കളി സ്ത്രീകളെല്ലാവരും ഒത്തുചേർന്നാണ് ചെയ്തിരിക്കുന്നത്. വുമൺ കാർഡ് വീട്ടിലെ റോബിനും ബ്ലസ്ലിക്കും നേരെയാണ് സ്ത്രീകളിൽ ഏറെപേരും ഇറക്കുന്നത്. തുടക്കം മുതൽ സുചിത്ര അടക്കമുള്ളവർ ബ്ലസ്ലിക്ക് നേരെ വുമൺ കാർഡ് ഇറക്കുന്നുണ്ട്.

പുരുഷന്മാരെ ടാർ​ഗറ്റ് ചെയ്ത് നോമിനേഷൻ

നവീനും നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു. പക്ഷെ റോൻ‌സൺ ക്യാപ്റ്റനായതിനാൽ ബി​ഗ് ബോസ് നൽകിയ പ്രത്യേക അധികാരത്താൽ നവീനെ നോമിനേഷനിൽ നിന്നും രക്ഷിച്ചെടുത്തു. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്ന് ചിലരെ കുടയുകയും മറ്റ് ചില മത്സരാർഥികൾക്ക് ഉപദേശങ്ങളും നൽകിയിരുന്നു. രണ്ടാമത്തെ ആഴ്ചയിൽ നോമിനേഷനിൽ നിന്നും നിമിഷയെ ഒഴിവാക്കി സീക്രട്ട് റൂമിൽ പാർപ്പിക്കുകയായിരുന്നു ബി​ഗ് ബോസ് ചെയ്തത്. ആ രണ്ട് ദിവസം നിമിഷ വീട്ടിൽ നടന്ന കാര്യങ്ങളെല്ലാം കണ്ടുവെന്ന് മോഹൻലാൽ വീട്ടിലുള്ളവരെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വുമൺ കാർഡ് പുരുഷന്മാർക്ക് വിനയായി

തങ്ങളറിയാതെ വീട്ടിൽ പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ശ്രദ്ധിച്ചാണ് ഇപ്പോൾ മത്സരാർഥികൾ കരുക്കൾ നീക്കുന്നത്. വീട്ടിൽ നിന്നും രണ്ടാമത് പുറത്തായത് അവതാരികയും മോഡലുമായ ശാലിനിയാണ്. ആദ്യം പതുങ്ങി നിന്ന് പിന്നെപ്പിന്നെ കളത്തിലേക്ക് ഇറങ്ങിയെങ്കിലും ശാലിനിക്ക് എവിക്ഷനെ അതിജീവിക്കാനായില്ല. ഏറെ വിഷമത്തോടെയാണ് ശാലിനി ബിഗ് ബോസിൽ നിന്ന് താൻ പുറത്തായെന്ന വാർത്ത സ്വീകരിച്ചത്. ഏറെ സ്വപ്നങ്ങളുമായി വന്ന തനിക്ക് കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കിലെന്ന് പിന്നീട് വേദിയിലെത്തിയപ്പോൾ മോഹൻലാലിനോട് ശാലിനി പറഞ്ഞു. ഏറെ സങ്കടത്തോടെയാണ് സഹമത്സരാർഥികൾ ശാലിനിയെ യാത്രയാക്കിയത്. എല്ലാവർക്കുമൊപ്പം കാമറയ്ക്ക് മുന്നിൽ നിന്ന് ഒരു ഫോട്ടോയെടുത്തശേഷമാണ് ശാലിനി പുറത്തേക്ക് പോയത്. പോകുമ്പോൾ ഹൗസിലെ തൻറെ പ്രിയ സുഹൃത്ത് അഖിലിന് ആശംസകൾ നേരാനും ശാലിനി മറന്നില്ല. ജയിച്ച് വരണം എന്നാണ് അഖിലിനോട് ശാലിനി പറഞ്ഞത്.

നാലാം ആഴ്ചയുടെ തുടക്കത്തിൽ തന്നെ കളികൾ വേറെ ലവലിലേക്ക്

ശാലിനി പോയപ്പോൾ പുതിയൊരു വൈൽഡ് കാർഡ് വീട്ടിലെത്തിയിട്ടുണ്ട്. ഈ സീസണിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി മണികണ്ഠൻ തോന്നയ്ക്കലാണ് എത്തിയിരിക്കുന്നത്. കലയേയും കലാകാരൻമാരേയും സ്നേഹിക്കുന്ന, മലയാള ഭാഷയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരാൾ എന്നാണ് മണിയൻ തോന്നയ്ക്കൽ എന്നാണ് അദേ​ഹം സ്വയം വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ സ്വദേശിയായ മണികണ്ഠൻ പിള്ള സി ആണ് മണിയൻ തോന്നയ്ക്കൽ എന്ന പേരിൽ അറിയപ്പെടുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ നടൻ, യുട്യൂബർ, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രവർത്തിക്കുന്ന മണികണ്ഠൻ ഭാഷയിലും സാഹിത്യത്തിലും പുരാണത്തിലും അവഗാഹമുള്ളയാളുമാണ്. മണികണ്ഠനും ചെറിയ രീതിയിൽ കളികൾ വീട്ടിൽ കളിച്ച് തുടങ്ങിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X