Don't Miss!
- News
മനസിനുള്ളിലെ ആ ആഗ്രഹം സഫലമാകും; ശത്രുക്കള്‍ നിങ്ങളുടെ മുന്നില്‍ മുട്ടുകുത്തും; ഈ രാശിക്കാരാണോ
- Sports
കേരളത്തിനായി തിളങ്ങി,പക്ഷെ സഞ്ജുവിന്റെ ഭാഗ്യം ലഭിച്ചില്ല-ഇന്ത്യ തഴഞ്ഞ അഞ്ച് കേരളക്കാര്
- Lifestyle
കുറച്ച് ഭക്ഷണം കഴിച്ചാലും പെട്ടെന്ന് വയറ് നിറയുന്നുണ്ടോ? ഈ രക്താര്‍ബുദ ലക്ഷണങ്ങളെ കരുതിയിരിക്കണം
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
- Automobiles
മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്സ് വരെ!
- Travel
രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍
- Finance
റിയൽ എസ്റ്റേറ്റിൽ സാധ്യത, വാഹന വിൽപ്പനക്കാർക്കും നേട്ടങ്ങൾ; പുതിയ വാരം സാമ്പത്തിക ഫലം
നോമിനേഷന് ഫ്രീ കാര്‍ഡ് ഇത്തവണ ആര്‍ക്ക്? വീക്ക്ലി ടാസ്ക്കില് കരഞ്ഞ് നിലവിളിച്ച് മത്സരാര്‍ത്ഥികള്‍
മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ് 4 അതിന്റെ അവസാനഘട്ടത്തിലാണ്. ഒന്‍പത് മത്സരാര്‍ത്ഥികളില്‍നിന്ന് ഇനി ഫൈനല്‍ ഫൈവിലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുകയാണ്. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഏതൊക്കെ മത്സരാര്‍ത്ഥികള്‍ കടന്നുവരുമെന്ന വലിയ ആകാംക്ഷയിലാണ് ഇപ്പോള്‍ ഓരോ ബിഗ് ബോസ് പ്രേക്ഷകനും.
അതേസമയം ഈ വാരം ബിഗ് ബോസ് കൊടുത്ത വീക്ക്ലി ടാസ്ക്ക് വളരെ കുഴപ്പം പിടിച്ചതായിരുന്നു. വളരെയധികം മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന, പലരെയും പൊട്ടിത്തെറിപ്പിച്ച ടാസ്ക്കായിരുന്നു ഇത്തവണ കൊടുത്തത്. പരസ്പരം പഴിചാരാനും കുത്തിനോവിക്കാനും ഏറ്റവും നല്ല അവസരമാണ് ഇത്തവണ ബിഗ് ബോസ് കൊടുത്തത്. ഈ പരീക്ഷണത്തില്‍ ആരൊക്കെ വിജയിക്കുമെന്ന് കണ്ടറിയണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന ടാസ്ക്കില് ലക്ഷ്മിപ്രിയയെ ടാര്‍ഗറ്റ് ചെയ്തായിരുന്നു വിനയ്യും അഖിലും റിയാസുമെല്ലാം സംസാരിച്ചത്. ആദ്യ ഘട്ടത്തില്‍ എതിരിട്ടു നിന്ന ലക്ഷ്മിപ്രിയ പിന്നീടായപ്പോള്‍ പതറിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ടാസ്കിനെ അതിന്റെ സ്പിരിറ്റില്‍ കാണാതെ പലപ്പോഴും വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് വരെ നീങ്ങിയപ്പോഴാണ് ലക്ഷ്മിപ്രിയ ടാസ്ക്കില് ഇല്ലാത്ത സമയത്തും പ്രതികരിച്ചു തുടങ്ങിയത്. അഖിലിനോട് മത്സരിച്ച് ജയിച്ചെങ്കിലും വിനയ് മാധവിനോട് പരാജയപ്പെടാനായിരുന്നു ലക്ഷ്മിയുടെ വിധി. അതേച്ചൊല്ലി ഇരുവരും പിന്നീട് വലിയ വാഗ്വാദവും ഉടലെടുത്തിരുന്നു. ഒടുവില്‍ ലക്ഷ്മിപ്രിയ പൊട്ടിക്കരയുകയായിരുന്നു. തന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞല്ലോ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ ഈ ഷോയില്‍ നിന്ന് പോയിത്തരാം എന്നൊക്കെയായിരുന്നു കണ്ണീര്‍പ്പുഴ ഒഴുക്കി ലക്ഷ്മിപ്രിയയുടെ പറച്ചില്.

ഇതിനിടെ ടാസ്ക്കിനിടെ ഏറ്റുമുട്ടിയ ദില്‍ഷയും റിയാസുമായും വലിയ പോരാണ് നടന്നത്. പലപ്പോഴും പ്രകോപിതയായ ദില്‍ഷയും കണ്ണീര് തുടച്ചാണ് ടാസ്ക് അവസാനിപ്പിച്ചത്. വിനയ്, റിയാസ് സലീം എന്നിവരും കരഞ്ഞ് കണ്ണീര് വറ്റിയ അവസ്ഥയിലായിരുന്നു. ടാസ്ക്കിനൊടുവില്‍ റിയാസും അഖിലും ധന്യയും റോണ്‍സണും ഉള്ള ടീമാണ് ജയിച്ചത്. ഇതില്‍ നോമിനേഷന് ഫ്രീ കാര്‍ഡ് കൊടുക്കുന്നത് റിയാസിനാണ്. അത് ഈ ആഴ്ച ഉപയോഗിക്കുന്നതിനാണോ എന്നത് വ്യക്തമല്ല. എന്നിരുന്നാലും കാത്തിരുന്ന് കാണാം.
-
മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്നത് പ്രയാസകരം; ദൃശ്യത്തിൽ എങ്ങനെയാണ് ചെയ്തതെന്ന് എനിക്കേ അറിയൂ; സിദ്ദിഖ്
-
സായിയുമായി ഒത്തുകളി! തെളിവുകള്‍ക്ക് റോബിന്റെ മറുപടി; ഉണ്ണി മുകുന്ദനേയും എന്നേയും തെറ്റിക്കാന്‍ നോക്കുന്നു!
-
'പെറ്റമ്മമാരേക്കാൾ നന്നായി ആ കുഞ്ഞിനെ ശോഭന വളർത്തി; ഷൂട്ട് കഴിഞ്ഞ് വന്നും നിർത്താതെ നൃത്തം ചെയ്യുന്നവൾ'