'ബി​ഗ് ബോസിൽ ഇത്തവണ ഡബിൾ എവിക്ഷൻ?'; ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് അണിയറപ്രവർത്തകരോട് പ്രേക്ഷകർ

നാലാം സീസണിൽ എത്തി നിൽക്കുന്ന ബി​ഗ് ബോസ് മലയാളത്തിന് കഴിഞ്ഞ മൂന്ന് സീസണുകളെക്കാൾ ആരാധകരുണ്ട്. ഇരുപത്തിനാല് മണിക്കൂർ ലൈവ് സ്ട്രീമിങ് ആരംഭിച്ചതാണ് പ്രേക്ഷകരുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം.

മറ്റ് ഭാഷകളിലും ബി​ഗ് ബോസിന് ലൈവ് സ്ട്രീമിങ് നടക്കുന്നുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്. അവരിൽ ഏഴുപേർ ഇന്ന് പ്രേക്ഷക വിധി അറിയും. അതേസമയം ഞായാറാഴ്ച സംപ്രേഷണം ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.

ഈ ആഴ്ച രണ്ടുപേർ പുറത്താകാൻ സാധ്യതയുണ്ടെന്നാണ് പ്രമോ സൂചിപ്പിക്കുന്നത്. വീട്ടിലെ ഏറ്റവും ശക്തരായ മത്സരാർഥികളെല്ലാമാണ് ഇത്തവണ നോമിനേഷനിൽ വന്നിരിക്കുന്നത്. അതിനാൽ തന്നെ ആരൊക്കെയാകും പുറത്താവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അതേസമയം പുതിയ പ്രമോ പുറത്ത് വന്നതോടെ ഇത്തവണ ആരും പുറത്താകാൻ സാധ്യതയില്ലെന്നാണ് ഭൂരിഭാ​ഗം പ്രേക്ഷകരും സോഷ്യൽമീഡിയയിൽ കുറിക്കുന്നത്. ആറാം ആഴ്ച എല്ലാവരും നന്നായി തങ്ങളുടേതായ പ്രകടനം കാഴ്ചവെച്ചുവെന്ന് മോഹൻലാലും ശനിയാഴ്ചത്തെ എപ്പിസോഡിൽ പറഞ്ഞിരുന്നു.

ഇത്തവണ ഡബിൾ എവിക്ഷൻ?

ഈ ആഴ്ച എവിക്ഷൻ ഇല്ലെന്നതിന്റെ സൂചനയാണ് ആ ഡയലോ​ഗെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്. ഈ ആഴ്ച നിർബന്ധമായും എവിക്ഷൻ വേണമെന്നും വെറുതെ വോട്ട് ചെയ്യിപ്പിച്ച് എവിക്ഷൻ ഒഴിവാക്കി ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും ചില പ്രേക്ഷകർ കമന്റായി കുറിച്ചിട്ടുണ്ട്.

അതേസമയം പുതിയൊരു വൈൽഡ് കാർഡ് എൻട്രി കൂടി വീട്ടിലേക്ക് വന്നിരിക്കുകയാണ്. നാലാം സീസണിലെ പത്തൊമ്പതാം മത്സരാർഥിയായാണ് വീഡിയോ ക്രിയേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റിയാസ് സലീം എന്ന ഇരുപത്തിനാലുകാരൻ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പുതിയ മത്സരാർഥിയെ മോഹൻലാൽ പരിചയപ്പെടുത്തിയെങ്കിലും വീട്ടിലേക്ക് കയറ്റി വിട്ടിട്ടില്ല.

ജനങ്ങളെ വിഡ്ഢികളാക്കരുത്

പകരം സീക്രട്ട് റൂമിൽ താമസിപ്പിച്ചിരിക്കുകയാണ്. റിയാസ് മാത്രമല്ല മറ്റൊരു മത്സരാർഥി കൂടി ഇന്ന് വീട്ടിലേക്ക് വരുമെന്ന് നേരത്തെ പുറത്തിറങ്ങിയ പ്രമോയിൽ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ആരായിരിക്കുമെന്നത് പ്രമോയിലുണ്ടായിരുന്നില്ല. റിയാസിന് പുറമെ മറ്റൊരു മത്സരാർഥി കൂടി വരുമെന്ന് അറിഞ്ഞതോടെ പ്രേക്ഷകരും ത്രില്ലിലാണ്. വന്നപ്പോൾ തന്നെ ഇപ്പോൾ വീട്ടിലുള്ള പന്ത്രണ്ട് മത്സരാർഥികളെ കുറിച്ചും തനിക്കുള്ള കാഴ്ചപ്പാട് റിയാസ് സലീം വ്യക്തമാക്കിയിരുന്നു.

വീട്ടിൽ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി ജാസ്മിനാണെന്നും റിയാസ് പറഞ്ഞിരുന്നു. റോബിൻ ഫേക്ക് ​ഗെയിമാണ് കളിക്കുന്നതെന്നും റിയാസ് പറഞ്ഞിരുന്നു.

റിയാസ് സലീം സീക്രട്ട് റൂമിൽ

ഇപ്പോൾ വീട്ടിൽ തുടരുന്ന മത്സരാർഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള രണ്ട് താരങ്ങളാണ് ജാസ്മിനും റോബിനും.

അതേസമയം ജാസ്മിൻ കഴിഞ്ഞ ഒരാഴ്ചയായും വീടിനുള്ളിൽ കയറിയപ്പോൾ മുതലും പറയുന്ന മോശം പരാമർശങ്ങളുടേയും വാക്കുകളുടേയും അടിസ്ഥാനത്തിൽ ജാസ്മിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കുറിപ്പുകളാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

മോഹൻലാലും ബി​ഗ് ബോസും ജാസ്മിനും നിമിഷയ്ക്കും പരി​ഗണന നൽകുന്നുവെന്നും അവരുടെ തെറ്റുകൾ വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ വാണിങ് നൽകുകയോ ചെയ്യുന്നില്ലെന്നും പ്രേക്ഷകർക്ക് പരാതിയുണ്ട്.

മത്സരാർഥികൾക്കെല്ലാം രണ്ട് നീതി

ബി​ഗ് ബോസിൽ മത്സരാർഥികൾക്കെല്ലാം രണ്ട് നീതിയാണെന്നും ആക്ഷേപമുണ്ട്. ഒരു ദിവസം സീക്രട്ട് റൂമിൽ താമസിക്കാനാണ് പുതിയ വൈൽഡ് കാർഡ് എൻട്രി റിയാസ് സലീമിന് കിട്ടിയിരിക്കുന്ന നിർ​ദേശം.

അദ്ദേഹം വീടിന് അകത്ത് കയറി കഴിയുമ്പോൾ മാത്രമെ കളിയുടെ ​ഗതി എങ്ങനെ മാറാൻ പോകുന്നുവെന്ന് പ്രേക്ഷകർക്ക് അറിയാൻ കഴിയൂ. ഇത്തവണ പുറത്താകാൻ സാധ്യതയുള്ള മത്സരാർഥികളായി നിമിഷ, റോൺസൺ എന്നിവരുടെ പേരുകളാണ് ഏറ്റവും കൂടുതൽ പ്രേക്ഷകർ പ്രവചിച്ചിട്ടുള്ളത്.

റോൺസണിന്റെ നിലപാടില്ലായ്മയും നിമിഷയുടെ ഇരട്ടത്താപ്പുമാണ് ഇരുവരും പുറത്താകണമെന്ന് പറയാനുള്ള കാരണമായി പ്രേക്ഷകർ ചൂണ്ടി കാട്ടുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X